നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • തങ്ങളുടെ വീട്ടുമുറ്റത്ത് മൂന്ന് വർഷമായി ഉപയോഗിച്ച കപ്പുകൾ വലിച്ചെറിഞ്ഞ കുറ്റവാളിയെ കയ്യോടെ പൊക്കി ദമ്പതികൾ

  തങ്ങളുടെ വീട്ടുമുറ്റത്ത് മൂന്ന് വർഷമായി ഉപയോഗിച്ച കപ്പുകൾ വലിച്ചെറിഞ്ഞ കുറ്റവാളിയെ കയ്യോടെ പൊക്കി ദമ്പതികൾ

  Couple solved the mystery of who's been tossing used coffee cups in their front yard | ചിലപ്പോഴൊക്കെ കപ്പുകളിൽ സിഗരറ്റ് കുറ്റികളോ നാപ്കിനുകളോ ഉണ്ടാകാറുണ്ടായിരുന്നു

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   മൂന്ന് വർഷത്തോളമായി തങ്ങളുടെ വീട്ടുമുറ്റത്ത്, ഉപയോഗിച്ച കോഫി കപ്പുകൾ വലിച്ചെറിയുന്നത് ആരാണെന്ന് കണ്ടുപിടിക്കാൻ കഴിയാതെ ഉഴലുകയായിരുന്നു ന്യൂയോർക്ക് സ്വദേശികളായ ദമ്പതികൾ. ഒടുവിൽ അതിനു പിന്നിലെ നിഗൂഢനായ വ്യക്തിയെ അവർ കണ്ടെത്തിയിരിക്കുകയാണ്.

   എഡ്‌വേർഡ്, ഷെറിൽ പാറ്റൺ എന്നീ ദമ്പതികൾ കപ്പ് വലിച്ചെറിയുന്ന ആളെ കണ്ടെത്താനായി ഒടുവിൽ വീട്ടു മുറ്റത്തെ മരത്തിന് മുകളിൽ ഒരു ക്യാമറ വരെ വെയ്ക്കുകയുണ്ടായി എന്ന് ദി ബഫല്ലോ ന്യൂസിനോട് സംസാരിക്കവെ അവർ പറഞ്ഞു. എന്നാൽ, അടുത്തിടെ അയൽക്കാർ സംശയം തോന്നി ഒരു മിനിവാൻ പിന്തുടരുകയും അതിന്റെ ലൈസൻസ് പ്ലേറ്റ് നമ്പർ കുറിച്ചു വെയ്ക്കുകയും ചെയ്തതോടെയാണ് ഈ കേസിന് ഒരു തുമ്പുണ്ടായത്.

   എഡ്വേർഡ് പാറ്റൺ പോലീസിനെ വിവരമറിയിക്കുകയും തുടർന്ന് വാഹനം ഓടിച്ചിരുന്ന ലാറി പോപ്പ് എന്ന 76 വയസുകാരൻ പിടിയിലാവുകയും ചെയ്തു. ലാറി പോപ്പ് തന്റെ കൂടെ ജോലി ചെയ്തിട്ടുള്ള ആളായിരുന്നെന്നും യൂണിയൻ പ്രശ്നങ്ങളെ തുടർന്ന് താനുമായി അഭിപ്രായ വ്യത്യാസങ്ങളും വിയോജിപ്പുകളും ഉണ്ടായിട്ടുണ്ടെന്നും പിന്നീട് ഷെറിൽ പാറ്റൺ പറഞ്ഞു.

   ചെയ്ത ഉപദ്രവത്തിന്റെ പേരിൽ ലാറി പോപ്പിനെതിരെ പോലീസ് കേസെടുക്കുകയും വഴിയോരത്ത് ചവർ വലിച്ചെറിഞ്ഞതിന് പിഴ ഈടാക്കുകയും ചെയ്തു. "എനിക്ക് പരിചയമുണ്ടായിരുന്ന ഒരാളാവും ഇത് ചെയ്തതെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല, അതും ഈ പ്രായത്തിലുള്ള ഒരാൾ", അൽപ്പം അത്ഭുതത്തോടെ ഷെറിൽ പാറ്റൺ പ്രതികരിച്ചു.   നൂറു കണക്കിന് ഉപയോഗിച്ച കപ്പുകളാണ് പാറ്റൺ ദമ്പതികളുടെ പുരയിടത്തിൽ കഴിഞ്ഞ മൂന്ന് വർഷക്കാലമായി ലാറി പോപ്പ് വലിച്ചെറിഞ്ഞത്. മിക്കവാറും കപ്പുകൾ മക് ഡൊണാൾഡ്സിൽ നിന്നുള്ളവയായിരുന്നു. ചിലപ്പോഴൊക്കെ കപ്പുകളിൽ സിഗരറ്റ് കുറ്റികളോ നാപ്കിനുകളോ ഉണ്ടാകാറുണ്ടായിരുന്നു. ഈ അജ്ഞാതനെ പിടികൂടാൻ പഠിച്ച പണി പതിനെട്ടും തങ്ങൾ പയറ്റിയിട്ടുണ്ടെന്നാണ് ദമ്പതികൾ പറയുന്നത്. മരത്തിന് മുകളിൽ ക്യാമറ സ്ഥാപിച്ചിട്ടും ബൈനോക്കുലറുകൾ വാങ്ങി നിരീക്ഷിച്ചും തണുത്ത് വിറങ്ങലിക്കുന്ന രാത്രിയിൽ പുറത്ത് ഒളിച്ചു നിന്നിട്ടുമൊക്കെ ആളെ പിടിക്കാൻ അവർ ശ്രമിച്ചു. പക്ഷേ ഒന്നും വിജയിച്ചില്ല.

   ആദ്യമൊക്കെ ആരെങ്കിലും കളിതമാശയ്ക്ക് വേണ്ടി ചെയ്യുന്നതാവാം എന്നാണ് പാറ്റൺ ദമ്പതികൾ കരുതിയതെങ്കിലും ഒരു വർഷത്തിന് മേലെ ഇത് തുടർന്നപ്പോളാണ് സംഗതിയുടെ ഗൗരവം അവർക്ക് മനസിലായത്. അവസാനം ഈ കപ്പുകളെല്ലാം അവർ ശേഖരിക്കാൻ തുടങ്ങി. 30 മുതൽ 40 കപ്പുകളുള്ള പത്തോളം ഗാർബേജ് ബാഗുകളാണ് അവർക്ക് നിറയ്‌ക്കേണ്ടി വന്നത്.

   ഒടുവിൽ അടുത്തിടെയാണ് അയൽക്കാരുടെ സഹായത്തോടെ ആളെ പിടിക്കാൻ ഇരുവരും തീരുമാനിച്ചത്. അയൽക്കാർ സംശയം തോന്നിയ വാഹനം പിന്തുടരുകയും നമ്പർ പ്ലേറ്റ് കണ്ടെത്തി ഹാംബർഗ് പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് പോലീസ് തങ്ങളുടെ ഓപ്പറേഷനിലൂടെ, കപ്പ് വലിച്ചെറിയുന്നതിനിടെ ലാറി പോപ്പിനെ കൈയോടെ പിടികൂടുകയായിരുന്നു. അങ്ങനെ വർഷങ്ങൾക്ക് ശേഷം വീട്ടുമുറ്റം വൃത്തിയായി കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ ദമ്പതികൾ.

   Keywords: New York, Couple, Used Cups, ന്യൂയോർക്ക്, ദമ്പതികൾ, ഉപയോഗിച്ച കപ്പുകൾ
   Published by:user_57
   First published:
   )}