പോലീസിന്റെ സഹായം തേടി മടുത്ത ദമ്പതികള്‍ മോഷണം പോയ കാര്‍ സ്വന്തമായി കണ്ടുപിടിച്ചു

Last Updated:

പോലീസ് ഉത്തരവാദിത്തത്തോടെ പെരുമാറിയിരുന്നുവെങ്കില്‍ തെളിവുകള്‍ സംരക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്ന് കാറിന്റെ ഉടമ പറഞ്ഞു

News18
News18
കള്ളന്മാര്‍ മോഷ്ടിച്ചുകൊണ്ടുപോയ കാര്‍ സ്വന്തം പരിശ്രമത്തിലൂടെ തിരിച്ചുപിടിച്ച് ബ്രിട്ടനില്‍ നിന്നുള്ള ദമ്പതികള്‍. വെസ്റ്റ് ലണ്ടനിലെ ബ്രൂക്ക് ഗ്രീന്‍ എന്ന സ്ഥലത്താണ് സംഭവം നടന്നത്. മോഷ്ടിക്കപ്പെട്ട കാര്‍ കണ്ടെത്താന്‍ പോലീസിന്റെ സഹായം ലഭിക്കാതെ വന്നതോടെയാണ് ദമ്പതികള്‍ സ്വന്തമായി അന്വേഷിച്ച് തങ്ങളുടെ കാര്‍ തിരിച്ചുപിടിച്ചത്. സംഭവം പുറത്തുവന്നതോടെ ബ്രിട്ടനിലെ പോലീസ് സംവിധാനത്തിന്റെ കാര്യപ്രാപ്തി സംബന്ധിച്ച് വലിയ ചര്‍ച്ചകളാണ് ഉയരുന്നത്.
മിയ ഫോര്‍ബ്‌സ് പിരി, മാര്‍ക് സിംപ്‌സന്‍ എന്നീ ദമ്പതികളാണ് തങ്ങളുടെ മോഷണം പോയ ജാഗ്വാര്‍ ഇ-പേസ് കള്ളന്മാരില്‍ നിന്നും തിരിച്ചുപിടിച്ചത്. ജൂണ്‍ നാലിന് പുലര്‍ച്ചെയാണ് കാര്‍ മോഷണം പോയത്. വാഹനത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്ത എയര്‍ടാഗ് ലൊക്കേഷന്‍ കാണിച്ചത് അനുസരിച്ച് അന്ന് പുലര്‍ച്ചെ 3.20-ന് കാര്‍ വീട്ടിനുപുറത്ത് ഉണ്ടായിരുന്നു. രാവിലെ 10.30 ഓടെ കാറിന്റെ ലൊക്കേഷന്‍ കാണിച്ചിരുന്നത് ചിസ്വിക്കിലാണ്. കാര്‍ മോഷണം പോയ കാര്യം ദമ്പതികള്‍ പോലീസിനെ അറിയിച്ചെങ്കിലും അന്വേഷിച്ച് കണ്ടെത്താന്‍ മതിയായ വിവരങ്ങളൊന്നുമില്ലെന്നായിരുന്നു പോലീസില്‍ നിന്നും ലഭിച്ച മറുപടി.
advertisement
ഇതോടെ മിയയും മാര്‍ക്കും സ്വന്തം നിലയ്ക്ക് കാറിനെ കുറിച്ച് അന്വേഷിക്കാന്‍ തീരുമാനിച്ചിറങ്ങി. എയര്‍ടാഗ് ലൊക്കേഷന്‍ വിവരം അനുസരിച്ച് കാര്‍ ചിസ്വിക്കിലെ ഒരു വിജനമായ പ്രദേശത്താണുള്ളതെന്ന് ദമ്പതികള്‍ അന്വേഷിച്ച് കണ്ടെത്തി. കാറിലെ സുരക്ഷാ സംവിധാനങ്ങള്‍ പ്രവര്‍ത്തനരഹിതമാക്കുന്നതിനുള്ള ശ്രമങ്ങള്‍ കള്ളന്മാര്‍ നടത്തിയതായും അവര്‍ക്ക് വ്യക്തമായി.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ലിങ്ക്ഡ് ഇന്നിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഘടിത മോഷണ ശ്രമം ചെറുക്കുന്നതില്‍ പോലീസ് കാണിക്കുന്ന ഉത്തരവാദിത്തമില്ലായ്മ ചൂണ്ടിക്കാണിച്ചുകൊണ്ട് മിയയാണ് കാര്‍ മോഷണത്തെ കുറിച്ചും തുടര്‍ന്നുണ്ടായ സംഭവങ്ങളെ കുറിച്ചും ലിങ്ക്ഡ് ഇന്നില്‍ പോസ്റ്റ് പങ്കുവെച്ചത്. സ്വന്തം കാര്‍ കള്ളന്മാരില്‍ നിന്നും മോഷ്ടിച്ചത് രസകരമായ അനുഭവമായിരുന്നുവെന്ന് അവര്‍ പോസ്റ്റില്‍ പറയുന്നു. എന്നാല്‍, തങ്ങള്‍ ഇത് ചെയ്യേണ്ടതുണ്ടോ എന്ന ചോദ്യവും മിയ ചോദിക്കുന്നു. "ഇത് സാധാരണമായ സംഭവമാണോ? ഇത്ര വലിയൊരു സംഘടിത മോഷണം നടന്നിട്ട് പോലീസ് അതില്‍ താല്‍പ്പര്യം കാണിക്കാത്തത് എന്തുകൊണ്ടാണ്", മിയ പോസ്റ്റില്‍ ചോദിച്ചു.
advertisement
എന്നാല്‍, സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് പോലീസ് പിന്നീട് അറിയിച്ചു. അതേസമയം, കാര്‍ നിരവധി ആളുകള്‍ സ്പര്‍ശിച്ചതിനാല്‍ ഫോറന്‍സിക് തെളിവുകളെല്ലാം നഷ്ടപ്പെട്ടിരിക്കാനാണ് സാധ്യത. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ നിരുത്തരവാദപരമായ സമീപനത്തോടുള്ള നിരാശയും അവര്‍ പങ്കുവെച്ചു.
പോലീസിന്റെ പരിമിതികളെ അംഗീകരിച്ച മിയ കുറ്റകൃത്യങ്ങളുടെ അനന്തരഫലങ്ങളെ കുറിച്ചും ഓര്‍മ്മിപ്പിച്ചു. തെളിവുകള്‍ നശിക്കാതിരിക്കാന്‍ ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പോലീസ് തങ്ങള്‍ക്ക് നല്‍കിയിരുന്നെങ്കില്‍ തെളിവുകള്‍ സംരക്ഷിക്കാമായിരുന്നുവെന്നും ഇതിലാണ് അവരോട് ദേഷ്യം തോന്നുന്നതെന്നും മിയ കൂട്ടിച്ചേര്‍ത്തു.
സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് വൈറലായതോടെ ദമ്പതികളുടെ ധൈര്യത്തെ പ്രശംസിച്ചുകൊണ്ടുള്ള ധാരാളം പ്രതികരണങ്ങള്‍ വന്നു. പോലീസിന്റെ പോരായ്മകളെ കുറിച്ചും സാധാരണക്കാരെ സഹായിക്കുന്നതില്‍ സാങ്കേതികവിദ്യകള്‍ക്കുള്ള പങ്കിനെ കുറിച്ചും പലരും ചര്‍ച്ച ചെയ്തു. പൊതു സംവിധാനങ്ങള്‍ പരാജയപ്പെടുന്നിടത്ത് ആധുനിക സാങ്കേതികവിദ്യകള്‍ എങ്ങനെയാണ് പൗരന്മാരെ ശാക്തീകരിക്കുന്നത് എന്ന് ഈ സംഭവം കാണിക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
പോലീസിന്റെ സഹായം തേടി മടുത്ത ദമ്പതികള്‍ മോഷണം പോയ കാര്‍ സ്വന്തമായി കണ്ടുപിടിച്ചു
Next Article
advertisement
കാസർഗോഡ് 19കാരിയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ മന്ത്രവാദിയായ ഉസ്താദ് പിടിയിൽ
കാസർഗോഡ് 19കാരിയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ മന്ത്രവാദിയായ ഉസ്താദ് പിടിയിൽ
  • 19കാരിയെ തട്ടിക്കൊണ്ടുപോയയെന്ന കേസിൽ മന്ത്രവാദിയായ ഉസ്താദ് അബ്ദുൽ റഷീദ് പിടിയിൽ.

  • പെൺകുട്ടിയെ കർണാടകയിലെ വിരാജ് പേട്ടയിൽ നിന്ന് ഹോസ്ദുർഗ് പോലീസ് കണ്ടെത്തി.

  • പെൺകുട്ടിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി, ഉസ്താദിനെതിരെ കൂടുതൽ പരാതികൾ.

View All
advertisement