COVID 19| 'ആദരണീയനായ മുഖ്യമന്ത്രീ, അങ്ങയോട് എനിക്കുണ്ടായിരുന്ന ആദരവ് ഇരട്ടിച്ചിരിക്കുന്നു'; ശ്രീകുമാരൻ തമ്പിയുടെ കുറിപ്പ്

Last Updated:

''എത്രയെത്ര സഹായങ്ങൾ.....കൈത്താങ്ങുകൾ.!.. ആദരണീയനായ മുഖ്യമന്ത്രീ ,അങ്ങയോട് എനിക്കുണ്ടായിരുന്ന ആദരവ് ഇരട്ടിച്ചിരിക്കുന്നു. ഈ യുദ്ധത്തിൽ നമ്മൾ വിജയിക്കുക തന്നെ ചെയ്യും ..ഹൃദയാഭിവാദനങ്ങൾ..!''

തിരുവനന്തപുരം: ദുരിതകാലത്ത് കേരളത്തിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രവർത്തനങ്ങള്‍ക്ക് കൈയടിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോൾ ഗാനരചയിതാവും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീകുമാരൻ തമ്പി മുഖ്യമന്ത്രിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ മുഖ്യമന്ത്രിയോടുള്ള ആദരവ് ഇരച്ചിരിക്കുന്നുവെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ഗാനരചയിതാവ്.
കുറിപ്പ് ഇങ്ങനെ
നാടെങ്ങും ദുരിതം വിതച്ച രണ്ടു വെള്ളപ്പൊക്കങ്ങൾ, അപ്രതീക്ഷിതമായി വന്ന നിപ്പാ വൈറസിന്റെ തിരനോട്ടം, ഇപ്പോൾ ലോകത്തെയൊന്നാകെ ഭീതിയിലാഴ്ത്തിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസ് രോഗം ---ഇങ്ങനെ എത്രയെത്ര പ്രതിസന്ധികളെയാണ് പ്രിയങ്കരനായ മുഖ്യമന്ത്രി നമ്മുടെ മുമ്പിൽ നിന്ന് ,തികഞ്ഞ സമചിത്തതയോടെ നേരിട്ടത്.
ഓരോദിവസവും അദ്ദേഹം ജനങ്ങളോട് വിശദമായി സംസാരിക്കുന്ന രീതിയും ആ ശരീരഭാഷയിൽ വന്ന മാറ്റവും എത്ര ഹൃദയഹാരിയാണ്!! പ്രശ്നങ്ങൾ മുൻകൂട്ടി കാണാനും അതിന് അനുസൃതമായ കരുതൽ നടപടികൾ കൃത്യസമയത്ത് കൈക്കൊള്ളാനും അങ്ങനെ ജനങ്ങളിൽ ആത്മവിശ്വാസം പകരാനും അദ്ദേഹം കാണിക്കുന്ന അന്യാദൃശമായ പാടവം വളരെയേറെ പ്രശംസനീയമാണ് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ജനങ്ങൾക്ക് ഭക്ഷണവും ഔഷധം ഉൾപ്പടെയുള്ള അവശ്യ വസ്തുക്കളും അവരുടെ വീടുകളിൽ എത്തിക്കാനുള്ള തീരുമാനം ഏറെ ശ്ലാഘനീയം തന്നെ..
advertisement
ഇതുപോലെ എത്രയെത്ര സഹായങ്ങൾ.....കൈത്താങ്ങുകൾ.!..
ആദരണീയനായ മുഖ്യമന്ത്രീ ,അങ്ങയോട് എനിക്കുണ്ടായിരുന്ന ആദരവ് ഇരട്ടിച്ചിരിക്കുന്നു. ഈ യുദ്ധത്തിൽ നമ്മൾ വിജയിക്കുക തന്നെ ചെയ്യും ..ഹൃദയാഭിവാദനങ്ങൾ..!
advertisement
മലയാളം വാർത്തകൾ/ വാർത്ത/Buzz/
COVID 19| 'ആദരണീയനായ മുഖ്യമന്ത്രീ, അങ്ങയോട് എനിക്കുണ്ടായിരുന്ന ആദരവ് ഇരട്ടിച്ചിരിക്കുന്നു'; ശ്രീകുമാരൻ തമ്പിയുടെ കുറിപ്പ്
Next Article
advertisement
അഫ്ഗാൻ ക്രിക്കറ്റർ റാഷിദ് ഖാന് ഒരുവർഷത്തിനിടെ രണ്ടാം വിവാഹം
അഫ്ഗാൻ ക്രിക്കറ്റർ റാഷിദ് ഖാന് ഒരുവർഷത്തിനിടെ രണ്ടാം വിവാഹം
  • റാഷിദ് ഖാൻ തന്റെ രണ്ടാം വിവാഹം ഔദ്യോഗികമായി സ്ഥിരീകരിച്ചു, ഓഗസ്റ്റിൽ വിവാഹം കഴിച്ചതായി അറിയിച്ചു.

  • ചാരിറ്റി പരിപാടിയിൽ ഭാര്യയോടൊപ്പം കണ്ടതിനെ തുടർന്ന് റാഷിദ് ഖാന്റെ വിവാഹം സംബന്ധിച്ച അഭ്യൂഹങ്ങൾ ഉയർന്നു.

  • ഭാര്യയുടെ സ്വകാര്യത മാനിക്കുന്നതിനായി റാഷിദ് ഖാൻ ഭാര്യയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ല.

View All
advertisement