മദ്യപിച്ചും സിഗററ്റ് വലിച്ചും ഞണ്ട്; വീഡിയോ കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ
- Published by:Anuraj GR
- trending desk
Last Updated:
സിഗരറ്റ് തന്റെ കാലുകൾ ഉപയോഗിച്ച് അടുത്തേക്ക് കൊണ്ട് വരികയും വീണ്ടും അകലേക്ക് മാറ്റുകയും ചെയ്യുന്ന ഞണ്ട് മനുഷ്യർ സിഗരറ്റ് വലിക്കുന്ന രീതിയിലാണ് ചെയ്യുന്നത്
മനുഷ്യനെപ്പോലെ മദ്യപിക്കുകയും, സിഗററ്റ് വലിയ്ക്കുകയും ചെയ്യുന്ന ഒരു ഞണ്ടിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ക്രസ്റ്റേഷ്യൻ ( crustacean ) വിഭാഗത്തിൾപ്പെടുന്ന ഞണ്ടിന്റെ വീഡിയോയാണ് തരംഗമാകുന്നത്. വീഡിയോയിൽ തന്റെ ഒരു കാൽ ഒരു ബിയർ കാനിലും മറ്റേ കാലിൽ ഒരു സിഗരറ്റും പിടിച്ചു നിൽക്കുന്ന ഞണ്ടിനെയാണ് കാണാൻ സാധിക്കുക. സിഗരറ്റ് തന്റെ കാലുകൾ ഉപയോഗിച്ച് അടുത്തേക്ക് കൊണ്ട് വരികയും വീണ്ടും അകലേക്ക് മാറ്റുകയും ചെയ്യുന്ന ഞണ്ട് മനുഷ്യർ സിഗരറ്റ് വലിക്കുന്ന രീതിയിലാണ് ചെയ്യുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്ക് വയ്ക്കപ്പെട്ട വീഡിയോയ്ക്ക് നിരവധി പ്രതികരണങ്ങളാണ് ലഭിക്കുന്നത്. വീഡിയോ യഥാർത്ഥമാണോ എന്ന സംശയവും ചിലർ ഉന്നയിക്കുന്നു.
താനും ഇതുപോലെ ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നായിരുന്നു വീഡിയോ കണ്ട ഒരാളുടെ പ്രതികരണം. “ ഇത് തമാശക്ക് വേണ്ടി ചിത്രീകരിച്ച ഒരു വീഡിയോയായി തോന്നുന്നു” എന്ന് മറ്റൊരാൾ പറഞ്ഞു.
വീഡിയോയ്ക്ക് എതിരെയും നിരവധിപ്പർ രംഗത്ത് വന്നിരുന്നു. ആ ജീവിക്കും വികാരങ്ങൾ ഉണ്ടെന്നും, അതിനെ ജീവനോടെ കത്തിക്കുന്ന പ്രവണതയാണ് ഇതെന്നും ഒരാൾ പറഞ്ഞു. “ മനുഷ്യന് ഇതൊരു തമാശയായി തോന്നിയേക്കാം എന്നാൽ, ആ ജീവി വളരെ വേദന സഹിക്കുന്നുണ്ടാകും എന്നാണ് മറ്റൊരാൾ പ്രതികരിച്ചത്. “ ആ ജീവി രക്ഷപെടാൻ നോക്കുമ്പോൾ നിങ്ങൾ അതിന്റെ ഒരു കാലിൽ ഒരു കാനും മറ്റേതിൽ ഒരു സിഗരറ്റും വച്ചുകൊണ്ട് അതിനെ രക്ഷപെടാൻ അനുവദിക്കുന്നില്ല, പോരെങ്കിൽ ഒടുക്കം നിങ്ങൾ അതിനെ കൊല്ലും” എന്ന് മറ്റൊരാൾ പറഞ്ഞു.
advertisement
advertisement
താൻ പുറത്ത് പോയിരുന്ന സമയത്ത് ജാക്ക് എന്ന് പേരുള്ള തന്റെ നായ മദ്യപിച്ചു നേരെ നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ എത്തിയതിന്റെ വീഡിയോ ഒരു അമേരിക്കൻ യുവതി സമൂഹിക മാധ്യമത്തിൽ മുൻപ് പങ്ക് വച്ചിരുന്നു. ബെയ്ലിയുടെയും (Bailey) വോഡ്ക (Vodka)യുടെയും കുപ്പി നായയുടെ സമീപം കിടക്കുന്നത് വീഡിയോയിൽ കാണാമായിരുന്നു. മനുഷ്യ ശരീരത്തിന് തന്നെ ഹാനികരമാകുന്ന ഇത്തരം ലഹരി വസ്തുക്കൾ ജീവികൾക്ക് നൽകുന്നത് അവരുടെ ജീവൻ തന്നെ അപകടത്തിലാക്കിയേക്കാം.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
December 26, 2023 5:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
മദ്യപിച്ചും സിഗററ്റ് വലിച്ചും ഞണ്ട്; വീഡിയോ കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ