രശ്‌മിക മന്ദാനയുടെ 'വാട്ടേ ബ്യൂട്ടിക്ക്' ഡേവിഡ് വാർണർ വേർഷൻ; വീഡിയോ വൈറൽ

Last Updated:

സൺറൈസേഴ്‌സ് ഹൈദരാബാദ് (എസ്ആർഎച്ച്) താരമായതിനാൽ ഇദ്ദേഹത്തിന് ടോളിവുഡ് ഗാനങ്ങളെക്കുറിച്ച് നല്ല അറിവുണ്ട്

തീർത്തും രസകരമായ സോഷ്യൽ മീഡിയ ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്യുന്ന കാര്യത്തിൽ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ (David Warner) ശ്രദ്ധേയനാണ്. ബോളിവുഡ് താരങ്ങളുടെ മുഖത്തിന് പകരം തന്റേതു വരുന്ന വിധമുള്ള വീഡിയോകൾ പോസ്റ്റ് ചെയ്യുന്നതിൽ അദ്ദേഹത്തിന് പ്രത്യേകം ശ്രദ്ധയുണ്ട്. ട്രോളിവുഡ് സെലിബ്രിറ്റികളുടെ വീഡിയോകളാണ് വാർണർ ഏറ്റവും കൂടുതൽ വീഡിയോയ്ക്കായി ഉപയോഗിച്ചിട്ടുള്ളത്.
പ്രശസ്തമായ തെലുങ്ക് ഗാനത്തിലെ രശ്‌മിക മന്ദാനയുടെ (Rashmika Mandanna) ഡാൻസ് സ്റ്റെപ്പുകളാണ് വാർണർ ഏറ്റവും ഒടുവിലായി എടുത്തത്. 'ഭീഷ്മ' എന്ന സിനിമയിലെ 'വാട്ടെ ബ്യൂട്ടി' എന്ന വീഡിയോ ശകലം അദ്ദേഹത്തിന്റെ പേജിൽ പ്രത്യക്ഷപ്പെട്ടു. തിങ്കളാഴ്ചയാണ് ഈ വീഡിയോ ഡേവിഡ് വാർണർ അവതരിപ്പിച്ചത്.
തെലുങ്ക് ഗാനങ്ങൾക്ക് നൃത്തം ചെയ്യുന്ന വീഡിയോ ഇതാദ്യമായല്ല വാർണർ പോസ്റ്റ് ചെയ്യുന്നത്. മുൻപൊരിക്കൽ കളിക്കിടെ സ്റ്റേഡിയത്തിൽ വച്ച് അല്ലു അർജുൻ, പൂജ ഹെഗ്‌ഡെ ചിത്രത്തിലെ ബുട്ട ബൊമ്മ എന്ന ഗാനത്തിന് വാർണർ ചുവടുകൾ തീർത്തിരുന്നു.
advertisement
advertisement
തന്റെ മറ്റ് വീഡിയോകളിലൊന്നിൽ ഗുരു രൺധാവയുടെ ജനപ്രിയ പഞ്ചാബി ഗാനമായ സ്ലോലി സ്ലോക്ക് അദ്ദേഹം ചുവടുവച്ചിരുന്നു. അത് സോഷ്യൽ മീഡിയയിലും വൈറലായി. ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) സൺറൈസേഴ്‌സ് ഹൈദരാബാദ് (എസ്ആർഎച്ച്) താരമാണ് 33 കാരനായ താരം. അതിനാൽ അദ്ദേഹത്തിന് തെലുങ്ക് പാട്ടുകളെക്കുറിച്ചും അഭിനേതാക്കളെക്കുറിച്ചും നല്ല ബോധ്യമുണ്ട്.
അടുത്തിടെ രശ്‌മിക ബോളിവുഡ് അറങ്ങേറ്റം നടത്തിയിരുന്നു. അമിതാഭ് ബച്ചൻ, നീന ഗുപ്ത എന്നിവർ അണിനിരക്കുന്ന 'ഗുഡ്ബൈ' എന്ന സിനിമയിലാണ് രശ്മികളുടെ ഹിന്ദി പ്രവേശം. വികാസ് ബാൽ സംവിധാനം ചെയ്ത ചിത്രത്തിൽ പവയിൽ ഗുലാത്തി, എല്ലി അവ്രാം, സുനിൽ ഗ്രോവർ, സാഹിൽ മേത്ത എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. സ്വയം കണ്ടെത്തൽ, കുടുംബത്തിന്റെ മൂല്യം, ഏതു സാഹചര്യത്തിലും ജീവിതം ആഘോഷമാക്കൽ എന്നിവയെ ചുറ്റിപ്പറ്റിയായിരുന്നു പ്രമേയം. ഏക്താ കപൂർ നിർമ്മിച്ച ഗുഡ്‌ബൈ, 2022 ഒക്ടോബർ 7-ന് തീയറ്ററുകളിൽ റിലീസ് ചെയ്‌തു. ചിത്രം ബോക്‌സ് ഓഫീസിൽ മികച്ച വിജയം കണ്ടില്ല.
advertisement
Summary: Cricketer from Australia, David Warner is known for adding hilarious twists to popular Tollywood numbers. He has recently picked Rashmika Mandanna's number Whattey Beauty and posted a video on Instagram. The cricketer is quite familiar with Tollywood and its actors since he plays for Sunrisers Hyderabad in the Indian Premier League
മലയാളം വാർത്തകൾ/ വാർത്ത/Buzz/
രശ്‌മിക മന്ദാനയുടെ 'വാട്ടേ ബ്യൂട്ടിക്ക്' ഡേവിഡ് വാർണർ വേർഷൻ; വീഡിയോ വൈറൽ
Next Article
advertisement
'തിരക്കാവുന്നതിന് മുമ്പ്' എല്ലാവർക്കും വാരിക്കോരി നൽകി സർക്കാർ; ആശമാരുടെ ഓണറേറിയവും ക്ഷേമ പെൻഷനുമടക്കം വൻ വർധന
'തിരക്കാവുന്നതിന് മുമ്പ്' എല്ലാവർക്കും വാരിക്കോരി നൽകി സർക്കാർ; ആശമാരുടെ ഓണറേറിയവും ക്ഷേമ പെൻഷനുമടക്കം വൻ വർധന
  • സംസ്ഥാന സര്‍ക്കാര്‍ സാമൂഹ്യക്ഷേമ പെന്‍ഷന്‍ 1600 രൂപയില്‍നിന്ന് 2000 രൂപയായി വര്‍ധിപ്പിച്ചു.

  • സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 4% ഡിഎ കുടിശിക നവംബര്‍ ശമ്പളത്തോടൊപ്പം നല്‍കും.

  • സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചു, ആയിരം രൂപ വീതം സഹായം നല്‍കും.

View All
advertisement