'മരിച്ച' എൺപതുകാരന് ആംബുലൻസ് റോഡിലെ കുഴിയിൽ ചാടിയപ്പോൾ ജീവൻ കിട്ടി

Last Updated:

ആംബുലന്‍സ് കുഴിയില്‍ വീണപ്പോഴാണ് ദര്‍ശന്‍ സിംഗിന്റെ കൈയനങ്ങുന്നത് ഇദ്ദേഹത്തിന്റെ പേരക്കുട്ടിയുടെ ശ്രദ്ധയില്‍പ്പെട്ടത്.

മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി ആംബുലന്‍സില്‍ കയറ്റിയ 80 കാരന്‍ തിരികെ ജീവിതത്തിലേക്ക്. റോഡിലെ കുഴിയില്‍ ആംബുലന്‍സ് വീണപ്പോഴാണ് അദ്ദേഹം കൈയനക്കിയത്. ഇതോടെ ഇദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹരിയാനയിലാണ് സംഭവം നടന്നത്. ദര്‍ശന്‍ സിംഗ് ബ്രാര്‍ എന്ന 80 കാരനാണ് ജീവിതത്തിലേക്ക് തിരികെയെത്തിയത്.
പഞ്ചാബിലെ പട്യാലയിലെ ആശുപത്രിയിലാണ് ഇദ്ദേഹത്തെ ആദ്യം ചികിത്സിച്ചിരുന്നത്. ഇവിടെ നിന്നുമാണ് ഇദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്. തുടര്‍ന്ന് കര്‍ണാലിലേക്കുള്ള വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. ദര്‍ശന്‍ സിംഗ് മരിച്ചെന്ന വിവരം ബന്ധുക്കളെയും മറ്റും അറിയിച്ചിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കാനായി നിരവധി പേര്‍ വീട്ടിലെത്തുകയും ചെയ്തു. മാത്രമല്ല മൃതദേഹം സംസ്‌കരിക്കാനാവശ്യമായ വിറകും വീട്ടിലെത്തിച്ചിരുന്നു.
ആംബുലന്‍സ് കുഴിയില്‍ വീണപ്പോഴാണ് ദര്‍ശന്‍ സിംഗിന്റെ കൈയനങ്ങുന്നത് ഇദ്ദേഹത്തിന്റെ പേരക്കുട്ടിയുടെ ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന്റെ ഹൃദയമിടിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടത്. ഉടനെതന്നെ ദര്‍ശന്‍ സിംഗിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
advertisement
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ദര്‍ശന്‍ സിംഗിനെ പട്യാലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ഇദ്ദേഹത്തിന്റെ പേരക്കുട്ടിയായ ബല്‍വന്‍ സിംഗ് പറഞ്ഞു. വെന്റിലേറ്ററിലാണ് ദര്‍ശന്‍ സിംഗിനെ പ്രവേശിപ്പിച്ചത്. നാല് ദിവസം ഇദ്ദേഹം വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു. വ്യാഴാഴ്ചയോടെയാണ് ദര്‍ശന്‍ മരണപ്പെട്ടുവെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്.
'' വ്യാഴാഴ്ച രാവിലെ 9 മണിയോടെയാണ് പട്യാലയിലെ ആശുപത്രിയില്‍ നിന്ന് സഹോദരന്റെ ഫോണ്‍ വന്നത്. മുത്തശ്ശന്‍ മരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് സംസ്‌കാര ചടങ്ങുകള്‍ക്കായി അദ്ദേഹത്തെ നൈസിംഗിലേക്ക് കൊണ്ടുപോകുകയായിരുന്നു. മുത്തശ്ശന്‍ മരിച്ച വിവരം എല്ലാ ബന്ധുക്കളെയും ഞങ്ങള്‍ അറിയിക്കുകയും ചെയ്തു,'' ബല്‍വന്‍ സിംഗ് പറഞ്ഞു.
advertisement
വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് ദര്‍ശന്‍ സിംഗിന്റെ കൈയനങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ദണ്ഡ ഗ്രാമത്തിനടുത്ത് വെച്ചാണ് ഇക്കാര്യം ബന്ധുക്കള്‍ ശ്രദ്ധിച്ചത്. ഇതോടെ നൈസിംഗിലെ ആശുപത്രിയില്‍ എത്തിച്ചു. ഇപ്പോള്‍ കര്‍ണാലിലെ എന്‍പി റാവല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലാണ് ഇദ്ദേഹം.
'' രോഗിയെ ഇവിടെയെത്തിച്ചപ്പോള്‍ അദ്ദേഹത്തിന് പള്‍സുണ്ടായിരുന്നു. അദ്ദേഹം മരിച്ചുവെന്ന് ആശുപത്രി അധികൃതര്‍ എങ്ങനെ വിധിയെഴുതി എന്ന് മനസ്സിലാകുന്നില്ല. എന്തെങ്കിലും സാങ്കേതിക തകരാര്‍ സംഭവിച്ചു കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്,'' എന്‍.പി. റാവല്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍ നേത്രപാല്‍ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'മരിച്ച' എൺപതുകാരന് ആംബുലൻസ് റോഡിലെ കുഴിയിൽ ചാടിയപ്പോൾ ജീവൻ കിട്ടി
Next Article
advertisement
17കാരിയുമായുള്ള ലൈംഗിക ബന്ധത്തിന് ദുബായില്‍ ശിക്ഷിക്കപ്പെട്ട ബ്രിട്ടീഷ് യുവാവ് ജയില്‍ മോചിതനായി മാസങ്ങൾക്കുള്ളിൽ വാഹനാപകടത്തില്‍ മരിച്ചു
17കാരിയുമായുള്ള ലൈംഗിക ബന്ധത്തിന് ശിക്ഷിക്കപ്പെട്ട യുവാവ് ജയില്‍ മോചിതനായി മാസങ്ങൾക്കുള്ളിൽ അപകടത്തില്‍ മരിച്ചു
  • മാര്‍ക്കസ് ഫക്കാന ദുബായില്‍ 17കാരിയുമായി ലൈംഗിക ബന്ധത്തിന് ശിക്ഷിക്കപ്പെട്ടിരുന്നു.

  • ജയില്‍ മോചിതനായി മൂന്ന് മാസത്തിന് ശേഷം ഫക്കാന വാഹനാപകടത്തില്‍ മരിച്ചു.

  • വടക്കന്‍ ലണ്ടനിലെ ടോട്ടന്‍ഹാമില്‍ പോലീസ് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് അപകടം.

View All
advertisement