പുറത്തിറങ്ങിയത് മുതൽ ഹിറ്റുകളെക്കാൾ കൂടുതൽ വിവാദങ്ങൾ ക്ഷണിച്ചു വരുത്തിയ ഗാനമാണ് ദീപിക പദുകോൺ (Deepika Padukone), ഷാരൂഖ് ഖാൻ (Shah Rukh Khan) എന്നിവർ അഭിനയിച്ച ‘പത്താനിലെ’ (Pathaan) ‘ബേഷരം രംഗ്’ എന്ന ഗാനരംഗം. ഒട്ടേറെ ചർച്ച ചെയ്യപ്പെട്ട ഗാനം ബഹിഷ്കരിക്കാൻ പോലും ആഹ്വാനമുണ്ട്. പലരും മീമുകളുമായും രംഗത്തെത്തി.
പക്ഷേ അതിനെയെല്ലാം വെല്ലുന്നതാണ് ഈ ചെറുപ്പക്കാരുടെ വകയായുള്ള ട്രോൾ വീഡിയോ. നദിയാണോ കായലാണോ എന്ന് തിരിച്ചറിയാൻ സാധിക്കാത്ത ഒരു സ്ഥലത്തു വച്ച് ഈ ഗാനരംഗത്തിന്റെ പുനരാവിഷ്കരണമാണ് ഏറ്റവും പുതുതായി തരംഗം തീർക്കുന്നത്.
Best version of besharam rang song 😭 pic.twitter.com/ezPMVEjhdz
— M. (@moodydamsel_) December 14, 2022
i don’t think y’all understand how much i love this😭😭 https://t.co/qOVx9iFJxg
— ☽ (@itsmerubess) December 15, 2022
I SAW THIS SO EVERYONE HAS TO SEE THIS SHIT TOO https://t.co/0JDngPwPnA
— kaya (@kayaaaaa00) December 15, 2022
യുവാക്കളിൽ ഒരാൾ ദീപികയുടെ വളഞ്ഞും പുളഞ്ഞുമുള്ള സ്റ്റെപ്പുകൾ അതേപടി കാണിക്കുന്നുമുണ്ട്. ഷാരൂഖ് ഖാന്റെ റോളിലും ഒരാളെ കാണാം.
The moment i heard #BesharamRang i was thinking where the hell i heard this beats before, well took me a while figured that this is Makeba by Jain anyway Great work @VishalDadlani and @ShekharRavjiani
Not to mention the original creator @Jainmusic pic.twitter.com/k7p8vdpvez— Haritosh Bhatt (@HaritoshBhatt) December 12, 2022
ഒന്നിലേറെ സംഭവങ്ങൾക്ക് ദീപികയുടെ വീഡിയോ മീം ആയി മാറിയിരുന്നു. ഗാനത്തിന്റെ തുടക്കത്തിലെ ബീറ്റ് മറ്റൊരിടത്തു നിന്നും പകർത്തി എന്നത് വേറൊരു വിഷയമായി നിലകൊള്ളുന്നു. ‘മകെബാ’ ബൈ ജെയിൻ കോപ്പി അടിച്ചാണ് ബേഷരം രംഗ് നിർമ്മിച്ചത് എന്നും പരക്കെ ആക്ഷേപമുണ്ട്. രണ്ടും താരതമ്യം ചെയ്‌തും ട്രോളുകൾ പുറത്തിറങ്ങുന്നുണ്ട്.
2023 ജനുവരി 25നാണ് ‘പത്താൻ’ തിയേറ്ററുകളിലെത്തുക.
Summary: One of Deepika Padukone’s hot songs in Hindi, Besharam Rang from the film Pathaan has caused quite a stir. There was a lot of discussion only about the colour of her costume. Now, a group of young people have created their own, incredible version of the song
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.