'വിവാഹം കഴിഞ്ഞ് രണ്ടാം മാസം കൈയോടെ പിടികൂടി’; ചഹല്‍ വഞ്ചിച്ചതായി ധനശ്രീവര്‍മയുടെ വെളിപ്പെടുത്തൽ
- Published by:Rajesh V
- news18-malayalam
Last Updated:
വിവാഹം ബന്ധം വേര്‍പ്പെടുത്തിയത് സംബന്ധിച്ചുള്ള ജീവനാംശത്തെക്കുറിച്ച് പുറത്ത് വന്ന അഭ്യൂഹങ്ങള്‍ അസത്യമാണെന്നും ധനശ്രീ പരിപാടിയില്‍ വെളിപ്പെടുത്തി
ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചഹലും കൊറിയോഗ്രാഫര്‍ ധനശ്രീ വര്‍മയും തമ്മില്‍ പിരിഞ്ഞത് വലിയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ വിവാഹം കഴിഞ്ഞ് വെറും രണ്ട് മാസത്തിനുള്ളില്‍ തന്റെ മുന്‍ ഭര്‍ത്താവ് തന്നെ വഞ്ചിച്ചതായി കണ്ടുപിടിച്ചെന്ന് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ധനശ്രീ വര്‍മ. ഒരു റിയാലിറ്റി ഷോയിലാണ് ധനശ്രീ വര്‍മ തന്റെ ദാമ്പത്യ ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്.
'റൈസ് ആന്‍ഡ് ഫാള്‍' എന്ന റിയാലിറ്റി ഷോയിൽ, പ്രഭാതഭക്ഷണം കഴിക്കുന്നതിനിടെ, തന്റെ പ്രശ്‌നങ്ങള്‍ നിറഞ്ഞ ദാമ്പത്യ ജീവിതത്തെക്കുറിച്ച് നടി കുബ്ര സെയ്തിനോട് ധനശ്രീ സംസാരിക്കുക്കുകയായിരുന്നു. ഈ സംഭാഷണത്തിന്റെ ഒരു ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
സംഭാഷണത്തിനിടെ, ചഹലുമായുള്ള ബന്ധം ശരിയാവില്ലെന്ന് എപ്പോഴാണ് ആദ്യമായി തിരിച്ചറിഞ്ഞതെന്ന് കുബ്ര ധനശ്രീയോട് ചോദിച്ചപ്പോഴാണ് അവര്‍ ഇത് സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. 'ഇത് മുന്നോട്ട് പോകില്ല, ഇതൊരു തെറ്റായിരുന്നു എന്ന് എപ്പോഴാണ് നിങ്ങള്‍ തിരിച്ചറിഞ്ഞത്?' എന്ന് കുബ്ര ചോദിച്ചു.
advertisement
advertisement
ഇതിന് ധനശ്രീയുടെ മറുപടി ഇങ്ങനെയായിരുന്നു, 'രണ്ടാം മാസത്തില്‍ തന്നെ അവനെ പിടികൂടി'. അവളുടെ ഉത്തരം കുബ്രയെ ഞെട്ടിച്ചു, 'ക്രേസി ബ്രോ' എന്ന് കുബ്ര വിളിച്ചു പറഞ്ഞു. അത് അംഗീകരിച്ച് കൊണ്ട് ധനശ്രീയും ഇത് ആവര്‍ത്തിച്ചു.
വിവാഹം ബന്ധം വേര്‍പ്പെടുത്തിയത് സംബന്ധിച്ചുള്ള ജീവനാംശത്തെക്കുറിച്ച് പുറത്ത് വന്ന അഭ്യൂഹങ്ങള്‍ അസത്യമാണെന്നും ധനശ്രീ പരിപാടിയില്‍ വെളിപ്പെടുത്തി.
'ഏകദേശം ഒരു വര്‍ഷമായി. അത് പരസ്പര സമ്മതത്തോടെ ആയിരുന്നതുകൊണ്ട് കാര്യങ്ങള്‍ വേഗത്തില്‍ നടന്നു, ആളുകള്‍ ജീവനാംശം എന്ന് പറയുന്നത് തെറ്റാണ്. ഞാന്‍ ഒന്നും മിണ്ടാത്തതുകൊണ്ട് നിങ്ങള്‍ക്ക് എന്തും പറയാമെന്നാണോ? ഞാന്‍ വിലകല്‍പ്പിക്കുന്നവരോട് മാത്രം വിശദീകരിച്ചാല്‍ മതിയെന്നാണ് എന്റെ മാതാപിതാക്കള്‍ എന്നെ പഠിപ്പിച്ചിരിക്കുന്നത്. നിങ്ങളെ അറിയുക പോലും ചെയ്യാത്തവരോട് വിശദീകരിച്ച് എന്തിന് സമയം പാഴാക്കണം'- ധനശ്രീ ചോദിക്കുന്നു.
advertisement
Summary: The separation of Indian cricketer Yuzvendra Chahal and choreographer Dhanashree Verma had garnered significant attention. Dhanashree Verma has now revealed that she discovered her ex-husband had cheated on her just two months after their wedding. Dhanashree Verma made this disclosure about her married life on a reality show.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
September 30, 2025 2:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'വിവാഹം കഴിഞ്ഞ് രണ്ടാം മാസം കൈയോടെ പിടികൂടി’; ചഹല്‍ വഞ്ചിച്ചതായി ധനശ്രീവര്‍മയുടെ വെളിപ്പെടുത്തൽ