കുടുംബ ചിത്രവുമായി ധനുഷ്; രവിയും ആർതിയും ഇവരെ മാതൃകയാക്കൂവെന്ന് ആരാധകർ

Last Updated:

ഭാര്യ ഭർതൃബന്ധം മാത്രമെ ഇരുവരും വേർപ്പെടുത്തിയിട്ടുള്ളു മക്കളായ യാത്രയ്ക്കും ലിം​ഗയ്ക്കും വേണ്ടതെല്ലാം മാതാപിതാക്കൾ എന്ന രീതിയിൽ ചെയ്യുന്നുണ്ട്

സോഷ്യൽമീഡിയ പേജിൽ മുൻ ഭാര്യയ്ക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് ധനുഷ്
സോഷ്യൽമീഡിയ പേജിൽ മുൻ ഭാര്യയ്ക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് ധനുഷ്
ആരാധകർക്ക് വിശ്വസിക്കാൻ കഴിയാത്ത വിവാഹമോചന വാർത്തയായിരുന്നു ധനുഷിന്റെയും ഐശ്വര്യയുടെയും. പതിനെട്ട് വർഷത്തെ ദാമ്പത്യം ഇരുവരും അവസാനിപ്പിച്ചത് 2022-ലായിരുന്നു. എന്നാൽ, ഔദ്യോ​ഗിക വിവാഹമോചനം കഴിഞ്ഞ വർഷമായിരുന്നു. ഭാര്യ ഭർതൃബന്ധം മാത്രമെ ഇരുവരും വേർപ്പെടുത്തിയിട്ടുള്ളു മക്കളായ യാത്രയ്ക്കും ലിം​ഗയ്ക്കും വേണ്ടതെല്ലാം മാതാപിതാക്കൾ എന്ന രീതിയിൽ ചെയ്യുന്നുണ്ട്.
മക്കളുടെ പഠനവുമായി ബന്ധപ്പെട്ടതും അല്ലാതെ അവർക്ക് പിന്തുണ വേണ്ട സമയങ്ങളിലും ഇരുവരും മാതാപിതാക്കളെന്ന നിലയിൽ ഒന്നിച്ച് എല്ലായിടങ്ങളിലും എത്തിച്ചേരാൻ ശ്രമിക്കാറുണ്ട്. തങ്ങളുടെ വേർപിരിയൽ മക്കളുടെ സമാധാനപരമായ ജീവിതത്തെ ബാധിക്കരുതെന്ന നിർബന്ധമാണ് ഇരുവർക്കും പ്രധാനമായിട്ടുള്ളത്.
ഇപ്പോഴിതാ ആദ്യമായി തന്റെ സോഷ്യൽമീഡിയ പേജിൽ മുൻ ഭാര്യയ്ക്കൊപ്പമുള്ള ഫോട്ടോ പങ്കിട്ടിരിക്കുകയാണ് ധനുഷ്. വേർപിരിഞ്ഞിട്ട് മൂന്ന് വർഷത്തോട് അടുക്കുമ്പോൾ ഇത്തരമൊരു ഫോട്ടോ നടൻ പങ്കിടാനുള്ള കാരണം പോലും മൂത്ത മകനാണ്.  മകൻ യാത്രയുടെ സ്കൂൾ ​ഗ്രാജുവേഷൻ ചടങ്ങിൽ നിന്നുള്ളതാണ് ഈ ചിത്രങ്ങൾ. സ്കൂൾ പഠനം പൂർത്തിയാക്കിയ യാത്രയുടെ ഗ്രാജുവേഷൻ ചടങ്ങിൽ പങ്കെടുക്കാൻ ധനുഷും ഐശ്വര്യയും ഒരുമിച്ചായിരുന്നു എത്തിയത്.
advertisement
ഇരുവരും ഒരുമിച്ച് മകനെ കെട്ടിപിടിച്ച് നിൽ‌ക്കുന്ന ഫോട്ടോയായിരുന്നു ധനുഷ് പ്രൗഡ് പാരന്റ്സ് എന്ന ക്യാപ്ഷനോടെ പങ്കുവച്ചിരിക്കുന്നത്. ഇതിനോടൊപ്പം രണ്ട് ചുവന്ന ഹാർട്ട് ഇമോജികളും ധനുഷ് ചേർത്തിട്ടുണ്ടായിരുന്നു. യാത്ര എന്ന ഹാഷ്ടാ​ഗും ക്യാപ്ഷനൊപ്പം ചേർത്തിട്ടുണ്ട്.
ചിത്രത്തിന് ആരാധകർ ധനുഷിനെയും ഐശ്വര്യയെയും പ്രശംസിച്ചുകൊണ്ടുള്ള കമന്റുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അടുത്ത കാലത്ത് കണ്ടതിൽ ഏറ്റവും സന്തോഷം തോന്നിയ ഫോട്ടോയെന്നാണ് ചിലരുടെ കമന്റ്. ധനുഷിന്റെ ജീവിതം പലർക്കും മാതൃകയാക്കാവുന്നതാണെന്ന കമന്റുകളുണ്ട്.
വിവാഹ മോചനത്തിന്റെ പേരിൽ പരസ്പരം ആരോപണങ്ങൾ ഉന്നയിച്ച രവി മോഹനെയും ആർതിയെയും കുറിച്ചുള്ള കമന്റുകളും ചിത്രങ്ങളിൽ നിറഞ്ഞിരുന്നു. സ്വാർത്ഥ ലാഭത്തിന് വേണ്ടി മക്കളെ മാനസീകമായി പീഡിപ്പിക്കരുത് എന്നാണ് അന്ന് രവിയേയും ആർതിയേയും വിമർശിച്ച് ഏറെ പേർ സോഷ്യൽമീഡിയയിൽ കുറിച്ചത്. രവിയും ആർതിയും ഇവരെയാണ് മാതൃകയാക്കേണ്ടതെന്ന കമന്റുകളും ആരാധകർ പങ്കുവച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
കുടുംബ ചിത്രവുമായി ധനുഷ്; രവിയും ആർതിയും ഇവരെ മാതൃകയാക്കൂവെന്ന് ആരാധകർ
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement