'ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ച സിനിമ' ; 'ദി കേരള സ്റ്റോറിയെ' പ്രശംസിച്ച് സംവിധായകൻ രാം ഗോപാൽ വർമ്മ
- Published by:Sarika N
- news18-malayalam
Last Updated:
വർഷങ്ങളായി ഞാൻ കണ്ട ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണിത്
ന്യൂഡൽഹി : ദി കേരള സ്റ്റോറി സിനിമയെ പ്രശംസിച്ച് സംവിധായകൻ രാം ഗോപാൽ വർമ്മ .ദി കേരള സ്റ്റോറി സിനിമ കണ്ടതിൽ താൻ വളരെ സന്തോഷിക്കുന്നു .‘വർഷങ്ങളായി ഞാൻ കണ്ട ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണിത്. സിനിമ കണ്ടതിന് ശേഷം ഞാൻ സംവിധായകനോടും, നിർമ്മാതാവിനോടും, നടി ആദ ശർമ്മയോടും സംസാരിച്ചു. എനിക്ക് അത്തരം സിനിമകൾ ഇഷ്ടമാണ്. എന്നാൽ അതേ ടീമിന്റെ മറ്റൊരു ചിത്രം പുറത്തിറങ്ങി. എനിക്ക് അതിനെ കുറിച്ച് അറിയില്ലായിരുന്നു. എല്ലാവരും ആ സിനിമയെ അവഗണിച്ചു. എന്നാൽ അതും മികച്ച സിനിമയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.
സുദീപ്തോ സെൻ സംവിധാനം ചെയ്ത ചിത്രമായ ദി കേരളാ സ്‌റ്റോറി ട്രെയിലർ പുറത്തിറങ്ങിയതുമുതൽ വിവാദങ്ങളിൽപ്പെട്ടിരുന്ന ചിത്രമാണ് .40 കോടി താഴെ ബജറ്റിൽ നിർമ്മിച്ച കേരള സ്റ്റോറി ആഗോളതലത്തിൽ 300 കോടിയിലധികം കളക്ഷൻ നേടി. ആദാ ശർമ്മ, യോഗിത ബിഹാനി, സിദ്ധി ഇദ്‌നാനി എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
August 05, 2024 6:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ച സിനിമ' ; 'ദി കേരള സ്റ്റോറിയെ' പ്രശംസിച്ച് സംവിധായകൻ രാം ഗോപാൽ വർമ്മ