Viral 'പട്ടിണിയ്ക്കിട്ടില്ലല്ലോ സാറെ?' അസംബ്ലി ഇലക്ഷൻ എന്താകുമെന്ന് ചോദിച്ച സംവിധായകൻ രഞ്ജിത്തിന് കിട്ടിയ മറുപടി
ഇത്തരം ശബ്ദങ്ങൾ കൂടി കേൾപ്പിക്കാൻ മാധ്യമങ്ങൾ തയ്യാറാകണം. ഇത്തരം ശബ്ദങ്ങളാണ് ജനവിധി തീരുമാനിക്കുകയെന്നും രഞ്ജിത്ത്

ranjith
- News18 Malayalam
- Last Updated: December 4, 2020, 8:22 AM IST
കോഴിക്കോട്: വയനാട്ടിലെ ഒരു ഉൾനാടൻ ഗ്രാമത്തിലെ ചായക്കടയിൽ പോയി രാഷ്ട്രീയ ചർച്ച നടത്തിയ അനുഭവം പങ്കുവെച്ച് സംവിധായകൻ രഞ്ജിത്ത്. കോഴിക്കോട് കോർപറേഷനിലെ എൽഡിഎഫ് പ്രകടന പത്രിക പ്രകാശന ചടങ്ങിലാണ് രഞ്ജിത്ത് ഇക്കാര്യം പറഞ്ഞത്. അടുത്തിടെ വയനാട്ടിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽ പോയിരുന്നു. അവിടെവെച്ച് ഒരു ചായക്കടയിൽ കയറി. ചായ കുടിച്ചുകൊണ്ടിരുന്നപ്പോൾ രാഷ്ട്രീയവും തെരഞ്ഞെടുപ്പും ചർച്ചയായെന്ന് രഞ്ജിത്ത് പറഞ്ഞു.
എന്തൊക്കെയാണ് വിശേഷങ്ങൾ, ഇലക്ഷൻ വരുകയല്ലേ? എന്ന് ചോദിച്ചപ്പോൾ ഇവിടെ വർഷങ്ങളായി എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തല്ലേ, അവർ തന്നെ ജയിക്കുമെന്നായിരുന്നു ചായക്കടക്കാരന്‍റെ മറുപടി. അതല്ല, അസംബ്ലി ഇലക്ഷൻ എന്താകുമെന്നാണ് താൻ ഉദ്ദേശിച്ചതെന്ന് രഞ്ജിത്ത് പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ർത് ഇങ്ങനെയാണ്, "പട്ടിണിക്കിട്ടില്ലല്ലോ സാറേ, ഈ കോവിഡ് കാലത്ത് പണിയില്ലാതിരുന്ന ഞങ്ങൾക്ക് റേഷൻ കടകളിലൂടെ ഭക്ഷണമെത്തിച്ചു തന്നു സംരക്ഷിച്ചില്ലേ, പെൻഷൻ അവസ്ഥ അറിയാമോ സാറിന്, 1400 രൂപയാണ് ഇപ്പോൾ കിട്ടുന്നത്, കുടിശിക ഇല്ല സാറെ. എല്ലാം സമയത്തു തന്നെ".ഓതേദ ഈാോ്-
Also Read- സംവിധാനം രഞ്ജിത്ത്; സിനിമ പോലൊരു നാടകം; മറാത്താ കഫേ
ഇത്തരം ശബ്ദങ്ങൾ കൂടി കേൾപ്പിക്കാൻ മാധ്യമങ്ങൾ തയ്യാറാകണം. അതിന് മാധ്യമ സുഹൃത്തുക്കൾ അതിന് മുൻകൈയെടുക്കണം. ഇത്തരം ശബ്ദങ്ങളാണ് ജനവിധി തീരുമാനിക്കുകയെന്നും രഞ്ജിത്ത് പറഞ്ഞു. എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണനിൽനിന്ന് രഞ്ജിത്ത് പ്രകടന പത്രിക ഏറ്റുവാങ്ങി.