ലോകത്തെ ഏറ്റവും വലിയ മുഴകളിലൊന്ന് സൗജന്യ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് ഡോക്ടർ; ടിക്ടോക്കിൽ അഭിനന്ദനപ്രവാഹം

Last Updated:

വലിയ അപകടകാരിയൊന്നും അല്ലായിരുന്നെങ്കിലും ഒരു വർഷത്തിനുള്ളിലാണ് ഈ മുഴ രോഗിയുടെ മുഖത്തിന്റെ ഇടതുവശം പൂർണമായും മറയ്ക്കുന്ന വിധത്തിൽ വളർന്നു വലുതായത്.

ലോകത്തെ ഏറ്റവും വലിയ, മുഖത്ത് ഉണ്ടാകുന്ന മുഴകളിലൊന്ന് സൗജന്യമായി ശസ്ത്രക്രിയ ചെയ്ത് നീക്കിയതിന് ഒരു ഡോക്റ്റർക്ക് ടിക് ടോക്കിലൂടെയും മറ്റ് സമൂഹ മാധ്യമങ്ങളിലൂടെയും അഭിനന്ദന പ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരു തണ്ണിമത്തനോളം വലിപ്പമുണ്ടായിരുന്ന ഭീമൻ മുഴ മുഖത്തിന്റെ ഇടതു വശത്തിന് താഴെ നിന്നാണ് പ്രശസ്തനായ ഓറൽ ആൻഡ് ഫേഷ്യൽ സർജൻ ഡോ. ഗ്രേവ്സ് നീക്കം ചെയ്തത്. വലിയ അപകടകാരിയൊന്നും അല്ലായിരുന്നെങ്കിലും ഒരു വർഷത്തിനുള്ളിലാണ് ഈ മുഴ രോഗിയുടെ മുഖത്തിന്റെ ഇടതുവശം പൂർണമായും മറയ്ക്കുന്ന വിധത്തിൽ വളർന്നു വലുതായത്. മുഴ കാരണം വേദനയൊന്നും അനുഭവിക്കേണ്ടി വന്നില്ല എന്നത് മാത്രമായിരുന്നു രോഗിയായ ചാൾസിന്റെ ആശ്വാസം, എങ്കിലും ആ മുഴയുടെ സാന്നിധ്യം അസ്വസ്ഥത സൃഷ്ടിക്കുകയും ചാൾസിന്റെ ദൈനംദിന ജീവിതത്തെ തന്നെ ബാധിക്കുകയും ചെയ്തിരുന്നു.
ഡോ. ഗ്രേവ്‌സിന്റെ സഹായത്തോടെ ചാൾസിന് ആ ഭീമൻ മുഴയിൽ നിന്ന് മുക്തി നേടാൻ കഴിഞ്ഞു. ഒപ്പം മറ്റുള്ളവരെ പോലെ സാധാരണമായ ഒരു ജീവിതം നയിക്കാനും ചാൾസിന് ഇപ്പോൾ കഴിയുന്നുണ്ട്. ചാൾസിന്റെ മുഴ കണ്ട ഉടനെ തന്നെ അടിയന്തിര ശസ്ത്രക്രിയ നടത്താൻ താൻ തീരുമാനിക്കുകയായിരുന്നു എന്ന് ടിക് ടോക്കിൽ പങ്കുവെച്ച ഒരു വീഡിയോയിൽ ഡോ. ഗ്രേവ്സ് പറയുന്നു. "ഈ മുഴ നീക്കം ചെയ്യുന്നത് രസകരമായിരിക്കും. ഞാൻ അത് സൗജന്യമായി ചെയ്തു തരാം" എന്നാണ് ഡോക്റ്റർ ചാൾസിനോട് പറഞ്ഞത്. വിജയകരമായ ശസ്ത്രക്രിയയ്‌ക്കൊടുവിൽ ചാൾസിന്റെ മുഖത്ത് നിന്ന് ആ മുഴ പൂർണമായും നീക്കം ചെയ്തു. ശസ്ത്രക്രിയയ്ക്ക് മുമ്പും ശേഷവുമുള്ള ചാൾസിന്റെ ചിത്രങ്ങൾ ഡോ. ഗ്രേവ്സ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. അവ തമ്മിലുള്ള വ്യത്യാസം അവിശ്വസനീയമാണ്. ഈ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ!
advertisement
ടിക് ടോക്കിൽ പങ്കുവെയ്ക്കപ്പെട്ട 47 സെക്കന്റുകൾ ദൈർഘ്യമുള്ള വീഡിയോ ചാൾസ് കടന്നുപോയ ശസ്ത്രക്രിയയുടെ ഒരു സംക്ഷിപ്ത ചിത്രം നൽകുന്നുണ്ട്. എട്ട് ലക്ഷത്തിലധികം ലൈക്കുകളാണ് ഈ വീഡിയോയ്ക്ക് ടിക് ടോക്കിൽ ലഭിച്ചത്. നിരവധി ടിക് ടോക് ഉപയോക്താക്കൾ സൗജന്യമായി ചാൾസിന് ശസ്ത്രക്രിയ ചെയ്തു നൽകിയതിന് ഡോക്ടറെ അഭിനന്ദിച്ചു കൊണ്ട് രംഗത്ത് വരുന്നു. മുഴ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഈ വർഷം വൈറലായി മാറിയ ആദ്യത്തെ വാർത്തയല്ല ഇത്. കഴിഞ്ഞ മാർച്ചിൽ തുർക്കിയിൽ നിന്നുള്ള ഒരു 52 വയസുകാരൻ ഗ്യാസ് ട്രബിൾ സംബന്ധിച്ച പ്രശ്നങ്ങളുമായി ഡോക്റ്ററെ കാണാൻ എത്തിയപ്പോഴാണ് തന്റെ വയറിൽ 46 പൗണ്ട് (21 കിലോഗ്രാം) ഭാരമുള്ള വലിയൊരു മുഴയുണ്ടെന്ന സത്യം തിരിച്ചറിഞ്ഞത്.
advertisement
വളരെ ശ്രമകരവും പ്രശംസനീയവുമായ ഒരു ശസ്ത്രക്രിയയിലൂടെ ട്രാബ്‌സണിലെ ഒരു ആശുപത്രിയിലെ ഡോക്റ്റർമാർ വിജയകരമായി അദ്ദേഹത്തിന്റെ വയറിൽ നിന്ന് ആ മുഴ നീക്കം ചെയ്തു കളഞ്ഞു. നീക്കം ചെയ്ത മുഴയുടെ സമീപം ഡോക്റ്റർമാരുടെ സംഘം നിൽക്കുന്ന ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും നിരവധി ആളുകളെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുകയും ചെയ്തിരുന്നു.
Keywords:
Curated.
News Link
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ലോകത്തെ ഏറ്റവും വലിയ മുഴകളിലൊന്ന് സൗജന്യ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് ഡോക്ടർ; ടിക്ടോക്കിൽ അഭിനന്ദനപ്രവാഹം
Next Article
advertisement
'മുരാരി ബാബു പറയുന്നത് കള്ളം, ദ്വാരപാലക ശിൽപങ്ങൾ സ്വർണം പൂശാൻ ചെന്നൈയിൽ കൊണ്ടുപോകാൻ അനുമതി കൊടുത്തില്ല' തന്ത്രി കണ്ഠരര് രാജീവര്
'മുരാരി ബാബു പറയുന്നത് കള്ളം, ദ്വാരപാലക ശിൽപങ്ങൾ സ്വർണം പൂശാൻ ചെന്നൈയിൽ കൊണ്ടുപോകാൻ അനുമതി കൊടുത്തില്ല' തന്ത്രി കണ്
  • ശബരിമല ദ്വാരപാലക ശിൽപത്തിൽ സ്വർണ്ണപ്പാളികൾ തന്നെയെന്ന് തന്ത്രി കണ്ഠരര് രാജീവര് വ്യക്തമാക്കി.

  • ദ്വാരപാലക ശിൽപ്പങ്ങൾ സ്വർണം പൂശാൻ ചെന്നൈയിൽ കൊണ്ടുപോകാൻ താൻ അനുമതി കൊടുത്തിട്ടില്ല.

  • ശബരിമലയിൽ വച്ച് അറ്റകുറ്റപ്പണി നടത്താനാണ് താൻ അനുമതി കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു.

View All
advertisement