യാത്രയ്ക്കിടെ നായ കീഴ്ശ്വാസം വിട്ടു; വിമാനക്കമ്പനിയോട് പണം തിരികെ ആവശ്യപ്പെട്ട് ദമ്പതികൾ

Last Updated:

സിംഗപ്പൂര്‍ എയര്‍ലൈന്‍സിലാണ് സംഭവം

സിംഗപ്പൂർ എയർലൈൻസ്
സിംഗപ്പൂർ എയർലൈൻസ്
പാരീസില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള യാത്രയിലായിരുന്നു ന്യൂസിലന്‍ഡിലെ വെല്ലിങ്ടണില്‍ നിന്നുള്ള ദമ്പതികളായ ഗില്ലും വാരന്‍ പ്രസ്സും. സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ പ്രീമിയം ഇക്കോണമി സീറ്റ് ബുക്കു ചെയ്ത ഇവര്‍ക്ക് യാത്രക്കിടെ അസുഖകരമായ അനുഭവം ഉണ്ടായതിനെ തുടര്‍ന്ന് ഇക്കോണമി സീറ്റിലേക്ക് മാറേണ്ടി വന്നു. തൊട്ടടുത്തിരുന്ന യാത്രക്കാരുടെ നായക്ക് വയറിളക്കം ഉണ്ടാകുകയും കീഴ്ശ്വാസം വിടുകയും യാത്രയിലുടനീളം ശബ്ദമുണ്ടാക്കുകയും ചെയ്തത് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് കാണിച്ച് വിമാനക്കമ്പനിയോട് പണം തിരികെ നല്‍കണമെന്നാവശ്യപ്പെട്ടിരിക്കുകയാണ് ഇരുവരും.
നായയുടെ തൊട്ടടുത്താണ് ഇവര്‍ക്ക് സീറ്റ് ലഭിച്ചതെന്ന് വിമാനക്കമ്പനി തങ്ങളെ നേരത്തെ അറിയിച്ചില്ലെന്ന് കാട്ടിയാണ് ഗില്ലും വാറെന്‍ പ്രസ്സും സിംഗപ്പൂര്‍ എയര്‍ലൈന്‍സിനോട് പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ”യാത്രക്കിടെ നായ മുരളുന്ന വലിയ ശബ്ദം കേട്ടിരുന്നു. അത് ഭര്‍ത്താവിന്റെ ഫോണില്‍ നിന്നാണെന്നാണ് ഞാന്‍ ആദ്യം കരുതിയത്. എന്നാല്‍, താഴേക്ക് നോക്കിയപ്പോള്‍ നായ ശ്വാസം വിടുന്നതാണെന്ന് മനസ്സിലായി,” ഗില്‍ പറഞ്ഞു. നായക്ക് ഉത്കണ്ഠ സംബന്ധിയായ പ്രശ്‌നങ്ങളുണ്ടെന്ന് അതിന്റെ ഉടമസ്ഥന്‍ മറ്റ് യാത്രക്കാരോട് വിശദീകരിക്കുന്നത് താന്‍ കേട്ടതായി ഗില്‍ പറഞ്ഞു.
advertisement
അതുകൊണ്ടാണ് കാബിനില്‍ യാത്ര ചെയ്യാന്‍ അനുവദിച്ചതെന്ന് ഉടമ പറഞ്ഞതായും ഗില്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, യാത്രയിലുടനീളം നായ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്നും ഗില്ലും വാറന്‍ പ്രസും പറഞ്ഞു. എന്നാല്‍, യാത്ര തുടരവെ ഇരുവര്‍ക്കും കൂടുതല്‍ അസ്വസ്ഥത അനുഭവപ്പെട്ടു. ഇക്കാര്യം പറഞ്ഞപ്പോള്‍ ഇക്കോണമി ക്ലാസിലെ ഏറ്റവും അവസാനത്തെ വരിയില്‍ മാത്രമേ സീറ്റ് ഉള്ളൂവെന്ന് കാബില്‍ ക്രൂ അംഗങ്ങള്‍ അറിയിക്കുകയായിരുന്നു. എന്നാല്‍, അവര്‍ തങ്ങളുടെ സീറ്റില്‍ തന്നെ തുടരാന്‍ തീരുമാനിച്ചു. യാത്ര പകുതി വഴിയായപ്പോള്‍ നായ കൂടുതല്‍ അസ്വസ്ഥതയുണ്ടാക്കി.
advertisement
നായ കീഴ്ശ്വാസം വിടുകയും ഭര്‍ത്താവിന്റെ കാല് വയ്ക്കുന്ന സ്ഥലത്തിന്റെ ഭൂരിഭാഗം ഇടവും കവരുകയും ചെയ്തു. നായയുടെ ഉടമസ്ഥന്‍ അതിനെ പുറത്തെടുക്കാന്‍ നോക്കിയെങ്കിലും സാധിച്ചില്ല. നായയുടെ തല ഭര്‍ത്താവിന്റെ കാലിന് അടിയിലായിരുന്നു. അദ്ദേഹം ഷോട്ട്‌സ് ധരിച്ചതിനാല്‍ നായയുടെ ഉമിനീര്‍ കാലില്‍ പറ്റുകയും ചെയ്തു,”ഗില്‍ വിശദീകരിച്ചു. അവസാനം സീറ്റ് മാറാന്‍ തിരുമാനിച്ച ഇരുവരും സംഭവം വിശദീകരിച്ച് സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് പരാതി നല്‍കി. എന്നാല്‍, ഒരാഴ്ചയോളം അധികൃതരില്‍ മറുപടി ഒന്നും ലഭിക്കാത്തതിനാല്‍ വിമാനകമ്പനിയുടെ കസ്റ്റമര്‍ കെയര്‍ വിഭാഗത്തിന് ഇമെയില്‍ അയച്ചു. തങ്ങള്‍ക്കുണ്ടായ അനുഭവത്തില്‍ ഗില്ലും വാറന്‍ പ്രസും അതൃപ്തി അറിയിച്ചു. രണ്ടാഴ്ചയക്ക് ശേഷമാണ് വിമാനകമ്പനി ഇക്കാര്യത്തില്‍ പ്രതികരിച്ചത്.
advertisement
വിമാനത്തില്‍ വെച്ചുണ്ടായ അസുഖകരമായ സംഭവത്തിന് അവര്‍ ക്ഷമാപണം നടത്തി. ഇതിന് നഷ്ടപരിഹാരമായി 6000 രൂപയുടെ ഗിഫ്റ്റ് വൗച്ചറാണ് ഇരുവര്‍ക്കും വിമാനകമ്പനി നല്‍കിയത്. എന്നാല്‍, ഇതിലും ദമ്പതികൾ തൃപ്തരായില്ല. നായ കാരണമല്ല തങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടായതെന്നും യാത്രക്ക് മുമ്പ് തങ്ങളുടെ തൊട്ടടുത്ത് നായ ഉണ്ടെന്ന കാര്യം തങ്ങളെ അറിയിക്കാത്തതാണ് പ്രശ്‌നമെന്നും ഇരുവരും വ്യക്തമാക്കി. ഇത്തരമൊരു സാഹചര്യത്തില്‍ വിമാനകമ്പനി മോശമായാണ് പെരുമാറിയതെന്നും അവര്‍ പറഞ്ഞു. എന്നാല്‍, ഇനി മുതല്‍ യാത്ര ചെയ്യുന്നതിന് മുമ്പ് തൊട്ടടുത്ത സീറ്റില്‍ നായയുണ്ടെങ്കില്‍ അക്കാര്യം മറ്റുയാത്രക്കാരെ അറിയിക്കുമെന്ന് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് പ്രതികരിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
യാത്രയ്ക്കിടെ നായ കീഴ്ശ്വാസം വിട്ടു; വിമാനക്കമ്പനിയോട് പണം തിരികെ ആവശ്യപ്പെട്ട് ദമ്പതികൾ
Next Article
advertisement
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ട്രാവിസ് ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി രൂപ വീതം വാഗ്ദാനം ചെയ്തോ?
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി വാഗ്ദാനം ചെയ്തോ?
  • ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് ടി20 കളിക്കാന്‍ 58 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് റിപ്പോര്‍ട്ട്.

  • പാറ്റ് കമ്മിന്‍സും ട്രാവിസ് ഹെഡും ഈ വാഗ്ദാനം നിരസിച്ച് ഓസ്‌ട്രേലിയയ്ക്കായി കളിക്കാന്‍ തീരുമാനിച്ചു.

  • ഓസ്‌ട്രേലിയയുടെ ബിഗ് ബാഷ് ലീഗിനെ സ്വകാര്യവത്കരിക്കാന്‍ ഈ സംഭവങ്ങള്‍ പ്രേരണ നല്‍കിയതായി റിപ്പോര്‍ട്ട്.

View All
advertisement