ഇടിച്ച കാർ നിർത്താതെപോയി; കാത്തിരുന്ന് നായയുടെ പ്രതികാരം; വീഡിയോ വൈറൽ‌

Last Updated:

തന്നെ ഇടിച്ച കാറിനോട് കാത്തിരുന്ന് പ്രതികാരം തീര്‍ത്ത നായയുടെ വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്

News18
News18
ബോളിവുഡ് ചിത്രം 'തേരി മെഹർ‌ബാനിയാനി'കണ്ടവരാരും ഉടമയുടെ മരണത്തിന് പ്രതികാരം ചെയ്യുന്ന നായയുടെ കഥ മറന്നിരിക്കാൻ‌ ഇടയില്ല. മധ്യപ്രദേശിലെ ബുന്ദേൽഖണ്ഡിൽ‌ നിന്നും സമാനമായ ഒരു പ്രതികാരത്തിന്റെ കഥയാണ് ഇപ്പോൾ പുറത്തുവരുന്നത്. തന്നെ ഇടിച്ച കാറിനോട് കാത്തിരുന്ന് പ്രതികാരം തീര്‍ത്ത നായയുടെ വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഉച്ചയ്ക്കുണ്ടായ അപകടത്തിന് രാത്രി വരെ കാത്തിരുന്നാണ് നായ പ്രതികാരം വീട്ടിയത്.
തിരുപ്പതിപുരം കോളനിയിലെ താമസക്കാരനായ പ്രഹ്ലാദ് സിങ് ഗോഷി എന്നയാളും കുടുംബവും ഉച്ചയ്ക്ക് രണ്ടുമണിയോടെ ഒരു വിവാഹത്തില്‍ പങ്കെടുക്കാനായി വീട്ടില്‍നിന്നിറങ്ങിയത്. 500 മീറ്റര്‍ ദൂരം പിന്നിട്ടപ്പോള്‍ ഒരു നായ വാഹനത്തിന് കുറുകെ ചാടി. കാര്‍ വെട്ടിച്ചപ്പോള്‍ നായയെ ഇടിക്കുകയായിരുന്നു. നായയ്ക്ക് പരുക്കേറ്റില്ലെന്ന് ഉറപ്പാക്കിയ ശേഷം ഇവര്‍ മുന്നോട്ട് നീങ്ങി. അതിനിടെ കുറച്ചുദൂരം നായ കാറിന് പിന്നാലെ ഓടിവന്നു.
മണിക്കൂറുകള്‍ക്കു ശേഷം പുലര്‍ച്ചെ ഒരു മണിയോടടുത്ത് ഇവര്‍ തിരിച്ച് വീട്ടിലെത്തി. പ്രഹ്ലാദ് കാറില്‍ നിന്നിറങ്ങിയ തൊട്ടുപിന്നാലെ അതേ നായ വീണ്ടുമെത്തി. കാര്‍ മാന്തിപ്പൊളിക്കാന്‍ തുടങ്ങി. ഇത് കണ്ടുകൊണ്ടു വന്ന മറ്റൊരു നായയും ഇതിനൊപ്പം കൂടി. പിറ്റേദിവസമാണ് ഇത് പ്രഹ്ലാദ് കാണുന്നത്. ആദ്യം അയല്‍വീട്ടിലെ കുട്ടികള്‍ കളിക്കുന്നതിനിടെ ചെയ്തതാകാം എന്നാണ് സംശയിച്ചത്.
advertisement
സിസിടിവി പരിശോധിച്ചപ്പോഴാണ് കാര്യം മനസ്സിലായത്. നായയെ കണ്ടതോടെ ഇത് കാറിനു മുന്നില്‍ വട്ടംചാടിയതാണെന്ന് പ്രഹ്ലാദിന് മനസ്സിലാകുകയും ചെയ്തു. കാര്‍ നന്നാക്കാന്‍ നല്ലൊരു തുക ചെലവാക്കേണ്ടി വന്നു, നായ വീട്ടിലെ ആരെയും ഉപദ്രവിച്ചില്ലല്ലോ എന്ന ആശ്വാസത്തിലാണ് ഇപ്പോൾ പ്രഹ്ലാദും കുടുംബവും.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഇടിച്ച കാർ നിർത്താതെപോയി; കാത്തിരുന്ന് നായയുടെ പ്രതികാരം; വീഡിയോ വൈറൽ‌
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement