ഊണും ഉറക്കവുമെല്ലാം ലോകകപ്പ് ട്രോഫിക്കൊപ്പം; ചിത്രങ്ങള്‍ പങ്കുവെച്ച് ലയണല്‍ മെസി

Last Updated:

ലോകകപ്പ് ട്രോഫിയെ ചേര്‍ത്തുപിടിച്ച് ഉറങ്ങുന്നതിന്‍റെയും ജ്യൂസ് കുടിക്കുന്നതിന്‍റെയും ചിത്രങ്ങളാണ് താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ കീഴടക്കി മൂന്നാം ലോകകപ്പ് നേടിയ അര്‍ജന്‍റീന ഫുട്ബോള്‍ ടീമിന് ഊഷ്മളമായ വരവേല്‍പ്പാണ് ജന്മനാട്ടില്‍ ലഭിച്ചത്. ആഘോഷത്തിൽ പങ്കെടുക്കുന്നതിനായി ചൊവ്വാഴ്ച സർക്കാർ രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. നാട്ടിലെത്തിയ ടീമംഗങ്ങള്‍ സ്വീകരണപരിപാടികളില്‍ പങ്കെടുക്കുന്ന തിരക്കിലാണ്.
ഇതിനിടെ വീണുകിട്ടിയ വിശ്രമ സമയത്ത് ലോകകപ്പ് ട്രോഫിയെ കെട്ടിപിടിച്ച് ഉറങ്ങുന്ന ചിത്രം പങ്കുവെച്ചിരിക്കുകയാണ് അര്‍ജന്‍റീന നായകന്‍ ലയണല്‍ മെസി. കരിയറില്‍ ഒട്ടനേകം നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടും ലോകകപ്പ് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ മെസിക്ക് കഴിഞ്ഞിരുന്നില്ല. ഈ അപവാദത്തിനുള്ള മറുപടിയെന്നോണമാണ് 36 വര്‍ഷത്തെ ഇടവേളയ്ക്ക് വിരാമമിട്ട് അര്‍ജന്‍റീന ഖത്തറില്‍ ലോകകിരീടം ഉയര്‍ത്തിയത്.
ലോകകപ്പ് ട്രോഫിയെ ചേര്‍ത്തുപിടിച്ച് ഉറങ്ങുന്നതിന്‍റെയും ജ്യൂസ് കുടിക്കുന്നതിന്‍റെയും ചിത്രങ്ങളാണ് താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
advertisement
ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ആവേശകരമായ ഫൈനലിനാണ് കഴിഞ്ഞ ദിവസം ഖത്തറിലെ ലുസൈൽ സ്റ്റേഡിയം സാക്ഷിയായത്. ആദ്യ പകുതിയിലെ ലീഡുമായി രണ്ടാം പകുതിയിൽ ഇറങ്ങിയ അർജന്റീനയെ കാത്തിരുന്നത് ഫ്രാൻസിന്റെ ഗംഭീര തിരിച്ചുവരവായിരുന്നു. കീലിയൻ എംബാപ്പെയുടെ തകർപ്പൻ പ്രകടനത്തോടെ മത്സരത്തിൽ ഫ്രാൻസ് പിടിമുറുക്കി.
തകർപ്പൻ കളിയുമായി വീണ്ടും മെസി അർജന്റീനയെ മുന്നിലെത്തിച്ചു.മത്സരം ജയിച്ചെന്ന് കരുതിയിടത്ത് വീണ്ടും എംബാപ്പെ അർജന്റീനയുടെ വലകുലുക്കി. തകർപ്പനൊരു പെനാൽറ്റി കിക്കിലൂടെ അധികസമയം അവസാനിക്കാൻ രണ്ട് മിനിട്ട് മാത്രം ബാക്കിയുള്ളപ്പോൾ ഫ്രാൻസ് അർജന്റീനയ്ക്ക് ഒപ്പമെത്തി.
advertisement
തുടർന്ന് മത്സരം പെനാൽറ്റി ഷൂട്ടൌട്ടിലേക്ക് കടന്നപ്പോൾ ഗോളി  എമിലിയാനോ മാർട്ടിനസ്  മെസിപ്പടയുടെ രക്ഷകനായി. ആദ്യ കിക്ക് എംബാപ്പെ ഗോളാക്കിയെങ്കിലും തുടർന്നുള്ള കിക്ക് തടുത്തിട്ട് എമിലിയാനോ, അർജന്റീനയ്ക്ക് മേധാവിത്വം നൽകി. മൂന്നാമത്തെ കിക്ക് ഫ്രഞ്ച് താരം പുറത്തേക്ക് അടിച്ചുകളഞ്ഞതോടെ മത്സരത്തിൽ അർജന്റീന വിജയമുറപ്പിക്കുകയായിരുന്നു. നാലാമത്തെ കിക്ക് ഫ്രഞ്ച് താരം കോലോ മൌനി ലക്ഷ്യം കണ്ടെങ്കിലും തൊട്ടടുത്ത കിക്കെടുത്ത മോണ്ടിയാലിന് പിഴച്ചില്ല.ഇതോടെ മെസിയും കൂട്ടരും തങ്ങളുടെ മൂന്നാം ലോകകപ്പ് ഖത്തറിന്‍റെ മണ്ണില്‍ നേടി.
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഊണും ഉറക്കവുമെല്ലാം ലോകകപ്പ് ട്രോഫിക്കൊപ്പം; ചിത്രങ്ങള്‍ പങ്കുവെച്ച് ലയണല്‍ മെസി
Next Article
advertisement
ലോകത്ത് ഏറ്റവും കൂടുതൽകാലം പ്രസവാവധി നൽകുന്ന 5 രാജ്യങ്ങൾ
ലോകത്ത് ഏറ്റവും കൂടുതൽകാലം പ്രസവാവധി നൽകുന്ന 5 രാജ്യങ്ങൾ
  • റൊമാനിയയിൽ 104 ആഴ്ച പ്രസവാവധി ലഭ്യമാക്കി, ലോകത്ത് ഏറ്റവും കൂടുതൽ പ്രസവാവധി നൽകുന്ന രാജ്യം.

  • ദക്ഷിണ കൊറിയയിൽ 91 ആഴ്ച പ്രസവാവധി ലഭ്യമാക്കി, ഏഷ്യയിലെ മികച്ച മാതാപിതൃ പിന്തുണയുള്ള രാജ്യങ്ങളിൽ ഒന്നായി.

  • പോളണ്ടിൽ 61 ആഴ്ച പ്രസവാവധി ലഭ്യമാക്കി, മാതാപിതാക്കൾക്ക് ഉത്തരവാദിത്തങ്ങൾ പങ്കിടാൻ അവസരം നൽകുന്നു.

View All
advertisement