കോവിഡ്: ജീവൻ രക്ഷിച്ച ഡ്രൈവറുടെ ടാക്സിയിൽ തന്നെ വീട്ടിലേക്ക് മടക്കം; വൈറലായി യുവതിയുടെ കുറിപ്പ്

Last Updated:

തൻ്റെ അമ്മക്ക് ഉണ്ടായ അനുഭവങ്ങൾ ചേർത്ത് മാധ്യമപ്രവർത്തക റിതുപർണ്ണ ചാറ്റർജിയാണ് മനുഷിത്വപരമായ പ്രവർത്തനം ട്വിറ്ററിൽ കുറിച്ചത്.

കോവിഡ് വ്യാപനം തുടരുമ്പോൾ പ്രതിസന്ധികളിൽ താങ്ങായി എത്തുന്ന മനുഷ്യരെക്കുറിച്ചുള്ള ധാരാളം വാർത്തകൾ നാം കാണാറുണ്ട്. 26 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം കോവിഡ് ഭേദമായി വീട്ടിലെത്തിയ ഡൽഹിയിലെ വയോധികക്ക് നന്ദി പറയാനുള്ളത് തന്റെ ജീവൻ രക്ഷിച്ച ടാക്സി ഡ്രൈവറായ ഉദിത്തിനെ ക്കുറിച്ചാണ്. മരണത്തിൽ നിന്നും തന്നെ രക്ഷിച്ച അതേ ടാക്സി ഡ്രൈവറുടെ കൂടെയാണ് അസുഖം ഭേദമായി കഴിഞ്ഞ ദിവസം അവർ വീട്ടിലെത്തിയത്.
തൻ്റെ അമ്മക്ക് ഉണ്ടായ അനുഭവങ്ങൾ ചേർത്ത് മാധ്യമപ്രവർത്തക റിതുപർണ്ണ ചാറ്റർജിയാണ് മനുഷിത്വപരമായ പ്രവർത്തനം ട്വിറ്ററിൽ കുറിച്ചത്. അമ്മയോടൊപ്പം ടാക്സി ഡ്രൈവറായ ഉദിത്ത് അഗർവാൾ നിൽക്കുന്ന ചിത്രവും ട്വീറ്റിന് ഒപ്പം പങ്കുവെച്ചിട്ടുണ്ട്.
advertisement
“തന്റെ അമ്മയുടെ ജീവൻ രക്ഷിക്കാൻ ചെയ്യാവുന്നതിനും അപ്പുറം കാര്യങ്ങൾ ചെയ്തയാളാണ് യൂബർ ഡ്രൈവറായ ഉദിത്ത് അഗർവാൾ. 26 ദിവസം ആശുപത്രിയിൽ മരണത്തോട് പൊരുതിയ അമ്മ ഇന്ന് രാത്രി ആശുപത്രി വിടുമ്പോൾ ഞാൻ അദ്ദേഹത്തെ വീണ്ടും വിളിച്ചു. ഞാൻ അവിടെ ഉണ്ടാകും എന്ന സാധാരണ മറുപടി തന്നെ അദ്ദേഹം നൽകി. തന്റെ അമ്മയെ സുരക്ഷിതമായി വീട്ടിൽ എത്തിക്കാൻ വേറെ ആരെയാണ് ഞാൻ വിശ്വിസിക്കേണ്ടത്?” റിതുപർണ്ണ ചാറ്റർജി ട്വീറ്റ് ചെയ്തു.
advertisement
ഡൽഹിയിൽ വൈറസ് വ്യാപനം രൂക്ഷമായ സമയത്ത് കോവിഡ് ബാധിച്ച അമ്മയെ ആശുപത്രിയിൽ എത്തിക്കാൻ നേരിട്ട പ്രയാസങ്ങളെക്കുറിച്ച് നേരത്തെ റിതുപർണ്ണ ചാറ്റർജി നിരവധി ട്വീറ്റുകൾ ചെയ്തിരുന്നു. താമസ സ്ഥലത്ത് നിന്നും 40 കിലോമീറ്റർ അകലെയുള്ള കോവിഡ് സെൻ്ററിലേക്ക് അമ്മയെ എത്തിക്കാൻ ആംബുലൻസുകൾ എത്ര ശ്രമിച്ചിട്ടും ഇവർക്ക് ലഭ്യമായില്ല. തുടർന്ന് ടാക്സികൾക്കായി ശ്രമിച്ചെങ്കിലും ഉദിത്ത് എത്തുന്നതിന് മുമ്പ് 4 ഓളം പേർ കോവിഡ് രോഗിയെ കൊണ്ടുപോകുന്നതിന് വിസമ്മതം അറിയിച്ചെന്നും റിതു ചാറ്റർജി ട്വീറ്റ് ചെയ്തിരുന്നു.
advertisement
അമ്മയെയും തന്നെയും ആശുപത്രിയിൽ എത്തിക്കുക മാത്രമല്ല അദ്ദേഹം ചെയ്തതെന്നും മറ്റ് സൗകര്യങ്ങൾ ലഭ്യമാക്കിത്തരാൻ ഒപ്പം നിന്നെന്നും റിതു ചാറ്റർജി പറയുന്നു. അമ്മക്ക് എല്ലാ സൗകര്യങ്ങളും ലഭ്യമാക്കി രാത്രിയിൽ തന്നെ വീട്ടിൽ വിട്ടാണ് അദ്ദേഹം പോയത്. പിറ്റേ ദിവസം കോവിഡ് സെൻ്ററിൽ നിന്നും അമ്മയെ എൽഎൻജിപി ആശുപത്രിയിലേക്ക് മാറ്റുന്നതിനും ഉദിത്ത് ടാക്സിയുമായി എത്തി.
advertisement
സഹായങ്ങൾക്ക് പണം നൽകിയപ്പോൾ ഉദിത്ത് വിസമ്മതിച്ചെന്നും മാനുഷിക പ്രവർത്തനങ്ങൾക്ക് തനിക്ക് ധാരാളം പ്രതിഫലം ലഭിക്കുമെന്ന് മറുപടി പറഞ്ഞെന്നും റിതുപർണ്ണ ചാറ്റർജി വിശദീകരിക്കുന്നു. അമ്മയുടെ ആരോഗ്യ പുരോഗതി സബന്ധിച്ച് യഥാസമയം ഉദിത്ത് തിരക്കിയിരുന്നതിൻ്റെ വാട്സാപ്പ് സ്ക്രീൻ ഷോട്ടുകളും റിതുപർണ്ണ ചാറ്റർജി പങ്കുവെച്ചിട്ടുണ്ട്.
ട്വിറ്ററിൽ ഇതിനോടകം തന്നെ പോസ്റ്റ് വൈറലായി കഴിഞ്ഞിട്ടുണ്ട്. ടാക്സി ഡ്രൈവറുടെ നന്മ നിറഞ്ഞ മനസ് അഭിനന്ദനം അർഹിക്കുന്നുവെന്നും ധാരാളം പേർ കമൻ്റുകളായി കുറിക്കുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് വലിയ പ്രതിസന്ധിയിലൂടെയാണ് ഡൽഹി നഗരം കഴിഞ്ഞ ആഴ്ച്ചകളിൽ കടന്നു പോയത്. നന്മ നിറഞ്ഞ ഉത്തരം ആളുകളിലൂടെയാണ് കോവിഡ് രണ്ടാം തരംഗത്തെ നാം അതിജീവിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
കോവിഡ്: ജീവൻ രക്ഷിച്ച ഡ്രൈവറുടെ ടാക്സിയിൽ തന്നെ വീട്ടിലേക്ക് മടക്കം; വൈറലായി യുവതിയുടെ കുറിപ്പ്
Next Article
advertisement
ടി20 സിക്സറടിയിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് സഞ്ജു സാംസൺ; പിന്നിലാക്കിയത് ധോണിയെ
ടി20 സിക്സറടിയിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് സഞ്ജു സാംസൺ; പിന്നിലാക്കിയത് ധോണിയെ
  • സഞ്ജു സാംസൺ ടി20 സിക്സറടിയിൽ എംഎസ് ധോണിയെ മറികടന്ന് നാലാം സ്ഥാനത്ത് എത്തി.

  • ഒമാനെതിരെ 45 പന്തിൽ 56 റൺസ് നേടി സഞ്ജു സാംസൺ പുതിയ റെക്കോഡ് സ്വന്തമാക്കി.

  • ഏഷ്യാ കപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും സഞ്ജുവിന് ബാറ്റുചെയ്യാൻ അവസരം ലഭിച്ചിരുന്നില്ല.

View All
advertisement