• HOME
  • »
  • NEWS
  • »
  • buzz
  • »
  • വാഴപ്പഴം കാട്ടി ആനയെ വിളിച്ചുവരുത്തി; യുവതിയെ തട്ടിയെറിഞ്ഞ് കൊമ്പൻ

വാഴപ്പഴം കാട്ടി ആനയെ വിളിച്ചുവരുത്തി; യുവതിയെ തട്ടിയെറിഞ്ഞ് കൊമ്പൻ

യുവതിയുടെ കൈയിലുണ്ടായിരുന്ന വാഴക്കുല കാണിച്ചായിരുന്നു ആനയെ വിളിച്ചുവരുത്തിയത്.

  • Share this:

    ആനകളെ പ്രകോപിപ്പിച്ചാൽ അവ എങ്ങനെ പെരുമാറുമെന്ന് പ്രവചിക്കാൻ കഴിയാറില്ല. ഇപ്പോൾ അത്തരമൊരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വാഴപ്പഴം കാണിച്ച് കാട്ടാനയെ മുന്നോട്ടു നയിച്ച യുവതിയെ കൊമ്പൻ ആക്രമിക്രമിക്കുന്നതാണ് വീഡിയോ.

    യുവതിയുടെ കൈയിലുണ്ടായിരുന്ന വാഴക്കുല കാണിച്ചായിരുന്നു ആനയെ വിളിച്ചുവരുത്തിയത്. ഒരു കൈയിൽ വാഴപ്പഴവും മറുകൈയിൽ വാഴക്കുലയുമായി നിന്ന യുവതിയെ മുന്നോട്ടെത്തിയ ആന തുമ്പിക്കൈകൊണ്ട് തട്ടിയെറിയുകയായിരുന്നു.

    Also Read-തൃശൂർ പൂരത്തിന് നിരയായി എഴുന്നെള്ളി ദിനോസറുകൾ; വൈറലായി AI ചിത്രങ്ങൾ

    യുവതി കൈയിലുണ്ടായിരുന്ന വാഴപ്പഴം ആനയ്ക്ക് നേരെ നീട്ടുന്നുണ്ടെങ്കിലും നൽകുന്നില്ല. ഇതാണ് ആനയെ പ്രകോപിപ്പിച്ചതെന്നാണ് നിഗമനം. ആനയുടെ ആക്രമണത്തിൽ യുവതിക്ക് സാരമായ പരുക്കേറ്റിട്ടുണ്ടാകുമെന്നാണ് വിഡിയോ കണ്ടവരുടെ അഭിപ്രായം.ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ട്വിറ്ററിലൂടെ ദൃശ്യം പങ്കുവച്ചത്.

    Published by:Jayesh Krishnan
    First published: