തൃശൂർ പൂരത്തിന് നിരയായി എഴുന്നെള്ളി ദിനോസറുകൾ; വൈറലായി AI ചിത്രങ്ങൾ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ദിനോസറുകൾ തഴച്ചുവളരുന്ന ഒരു പാരലല്‍ ലോകത്ത് പൂരം. ചിത്രങ്ങളിൽ ല്‍ സ്മിത്ത്, വണ്ടര്‍ വുമണ്‍ തുടങ്ങിയവരും കേരള വേഷത്തില്‍ അണിനിരക്കുന്നു.
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂര്‍ പൂരം ലഹരിയിൽ മുങ്ങിയിരിക്കുകയാണ്. ഗജവീരന്മാർ അണിനിരക്കുന്ന തൃശൂർ പൂരം നമ്മുക്ക് സുപരിചിതമാണ് എന്നാൽ ദിനോസറുകൾ പൂരത്തിലെത്തിയാലോ? ഇപ്പോഴിതാ ദിനോസറുകൾ പങ്കെടുക്കുന്ന തൃശൂർ പൂരത്തിന്റെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് സഹായത്തോടെ തയ്യാറാക്കിയ ചിത്രങ്ങളാണ് വൈറലാകുന്നത്. ദിനോസറുകൾ തഴച്ചുവളരുന്ന ഒരു പാരലല്‍ ലോകത്ത് പൂരം, ദിനോസറുകൾ എന്നിവയുടെ സംയോജിപ്പിച്ചാല്‍ എങ്ങനെയിരിക്കും എന്ന പരീക്ഷണമാണ് ഈ ചിത്രങ്ങള്‍ എന്നതാണ് ഈ ക്യാപ്ഷന്‍.
advertisement
ai.magine_ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ വ്യത്യസ്ത ചിത്രങ്ങള്‍. വിവിധ ബോളിവുഡ് താരങ്ങളുടെ ക്യാമിയോയും ഈ ചിത്രങ്ങളില്‍ ഉണ്ട്. ചിത്രങ്ങളിൽ വിൽ സ്മിത്ത്, വണ്ടര്‍ വുമണ്‍, തുടങ്ങിയ ഹോളിവുഡ് താരങ്ങളും കേരള വേഷത്തില്‍ അണിനിരക്കുന്നു.
ഇതിനോടകം ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ശ്രദ്ധേയമായി കഴിഞ്ഞു. മിഡ് ജേര്‍ണി വി5 ഉപയോഗിച്ചാണ് ഈ ചിത്രങ്ങള്‍ തയ്യാറാക്കിയത് എന്നാണ് ai.magine_ ക്യാപ്ഷനില്‍ പറയുന്നത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Kerala
First Published :
April 30, 2023 3:29 PM IST