കൃഷിയിടത്തിലെത്തിയ അതിഥിയെ ഒന്ന് ചുംബിച്ച ഉത്തര്‍പ്രദേശിലെ കര്‍ഷകന്‍ ഇപ്പോള്‍ ഐ സി യുവില്‍ ജീവന് വേണ്ടി മല്ലിടുന്നു
- Published by:Nandu Krishnan
- news18-malayalam
Last Updated:
സംഭവം സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള ചര്‍ച്ചയ്ക്കും ആശങ്കയ്ക്കുമാണ് വഴിയൊരുക്കിയത്
ഭൂമിയില്‍ മാരകമായ വിഷമുള്ള ജീവികളിലൊന്നായി പാമ്പുകളെ കണക്കാക്കുന്നു. ലോകമെമ്പാടുമായി 3000 ഇനത്തിൽപ്പെട്ട പാമ്പുകളുണ്ടെന്നാണ് കണക്ക്. മനുഷ്യന്റെ ജീവന്‍ അപകടത്തിലാക്കുന്ന അത്രയും വിഷമുള്ള പാമ്പുകള്‍ വളരെ ചെറിയ ശതമാനം മാത്രമെ ഉള്ളൂവെങ്കിലും ചില സാഹചര്യങ്ങളില്‍ അത്ര വിഷമില്ലാത്തവ പോലും അപകടകാരികളായേക്കാം.
ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവം ഇത്തരമൊരു അപകടത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. കൃഷിയിടത്തിലെത്തിയ പാമ്പിനെ ചുംബിക്കാന്‍ ശ്രമിച്ച കര്‍ഷകനെ പാമ്പ് കൊത്തുകയായിരുന്നു. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള ഈ കര്‍ഷകരന്‍ ജീവനുവേണ്ടി പോരാടുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇയാള്‍ പാമ്പിനെ ചുംബിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഈ സംഭവം സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള ചര്‍ച്ചയ്ക്കും ആശങ്കയ്ക്കും കാരണമായി. ഉത്തര്‍പ്രദേശിലെ അമ്രോഹയിലാണ് സംഭവം. ജിതേന്ദ്ര കുമാര്‍ എന്ന കര്‍ഷകനാണ് പാമ്പുകടിയേറ്റ് ചികിത്സയിലുള്ളത്.
advertisement
മാധ്യമപ്രവര്‍ത്തകയായ പ്രിയ സിംഗ് ആണ് സാമൂഹികമാധ്യമമായ എക്‌സില്‍ വീഡിയോ പങ്കുവെച്ചത്. നിലവില്‍ ഐസിയുവില്‍ ചികിത്സയിലാണ് കര്‍ഷകന്‍. പാമ്പിനെ കര്‍ഷകന്‍ കഴുത്തില്‍ ചുറ്റിയിട്ടിരിക്കുന്നതും അതിനെ ചുംബിക്കുന്നതും വീഡിയോയില്‍ കാണാം. പതുക്കെ പാമ്പിന്റെ അടുത്തേക്ക് മുഖം കൊണ്ടുവെന്ന് അതിനെ ചുംബിക്കാനായി നാവ് പുറത്തേക്കെടുത്തു. ഉടന്‍ തന്നെ പാമ്പ് അയാളെ കടിക്കുകയായിരുന്നു.
പാമ്പിന്റെ കടിയേറ്റിട്ടും ഇയാള്‍ പുഞ്ചിരിച്ചുകൊണ്ട് സിഗരറ്റ് വലിക്കുന്നതും അഭിമാനത്തോടെ കാഴ്ചക്കാര്‍ക്ക് മുമ്പില്‍ നില്‍ക്കുന്നതും വീഡിയോയില്‍ കാണാന്‍ കഴിയും. ''ഇപ്പോള്‍ ഐസിയുവില്‍ ജീവിതത്തിനും മരണത്തിനും ഇടയിലുള്ള പോരാട്ടത്തിലാണ് ഇയാള്‍. തന്റെ ഗ്രാമത്തില്‍ പലപ്പോഴും ഇത്തരത്തിലുള്ള പ്രകടനം ഇയാള്‍ നടത്താറുണ്ടായിരുന്നു. എന്നാല്‍, ഇത്തവണ പാമ്പിനെ ചുംബിച്ചത് പ്രശ്‌നമായി'' എന്ന കാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
advertisement
സംഭവം നടക്കുമ്പോള്‍ ജിതേന്ദ്ര കുമാര്‍ മദ്യപിച്ചിരുന്നതായും വൈകാതെ തന്നെ അയാളുടെ ആരോഗ്യനില മോശമായതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. ഉടന്‍ തന്നെ ഇയാളെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Uttar Pradesh
First Published :
June 16, 2025 1:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
കൃഷിയിടത്തിലെത്തിയ അതിഥിയെ ഒന്ന് ചുംബിച്ച ഉത്തര്‍പ്രദേശിലെ കര്‍ഷകന്‍ ഇപ്പോള്‍ ഐ സി യുവില്‍ ജീവന് വേണ്ടി മല്ലിടുന്നു