''വെല്‍ക്കം ടു ഫാദര്‍ഹുഡ്''; അച്ഛനായതിന് പിന്നാലെ മരുമകന് വ്യത്യസ്ത സമ്മാനവുമായി ഭാര്യാപിതാവ്
- Published by:Vishnupriya S
- news18-malayalam
Last Updated:
മരുമകന് ഒരു ജോഡി ''ഡാഡ് ഷൂ'' നല്കിയാണ് ഈ പിതാവ് തന്റെ സന്തോഷം പങ്കുവെച്ചത്
പേരക്കുട്ടിയെ കിട്ടിയ സന്തോഷത്തില്‍ തന്റെ മരുമകന് വ്യത്യസ്ത സമ്മാനവുമായി രംഗത്തെത്തിയ ഒരു പിതാവിന്റെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മരുമകന് ഒരു ജോഡി ”ഡാഡ് ഷൂ” നല്കിയാണ് ഈ പിതാവ് തന്റെ സന്തോഷം പങ്കുവെച്ചത്. ആശുപത്രി മുറിയില്‍ വെച്ച് നടന്ന ഈ രംഗങ്ങളുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോള്‍ ഷെയര്‍ ചെയ്യപ്പെടുന്നത്.
” നീ എന്നും ഞങ്ങളുടെ മകള്‍ക്ക് ഒരു മികച്ച ഭര്‍ത്താവായിരുന്നു. ഇപ്പോഴും ആണ്. ഞങ്ങളുടെ പേരക്കുട്ടിയ്ക്കും നീ ഒരു നല്ല അച്ഛനായിരിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. വെല്‍ക്കം ടു ഫാദര്‍ഹുഡ്,,” എന്നാണ് ഭാര്യപിതാവ് പറയുന്നത്.
advertisement
ശേഷം ഒരു ജോഡി ഷൂസും മരുമകന് നല്‍കുന്നുണ്ട്. ഭാര്യാപിതാവിന്റെ സമ്മാനം ഇരുകൈയ്യും നീട്ടി വാങ്ങിയ യുവാവ് അദ്ദേഹത്തെ കെട്ടിപ്പിടിക്കുന്നതും വീഡിയോയിലുണ്ട്. ” എന്ത് മനോഹരമായ കാഴ്ച. എനിക്ക് കരച്ചില്‍ വരുന്നു,” എന്നാണ് ഒരാളുടെ കമന്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്ത വീഡിയോ ഒരു ലക്ഷത്തിലധികം പേരാണ് ഇതിനോടകം കണ്ടത്. ആയിരത്തിലധികം ലൈക്കുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
Aug 08, 2023 7:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
''വെല്‍ക്കം ടു ഫാദര്‍ഹുഡ്''; അച്ഛനായതിന് പിന്നാലെ മരുമകന് വ്യത്യസ്ത സമ്മാനവുമായി ഭാര്യാപിതാവ്







