മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പില്‍ തീപാറുന്ന മത്സരം നടക്കുന്ന മണ്ഡലമാണ് തവനൂര്‍. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ മന്ത്രി കെ ടി ജലീലും യുഡിഎഫ് സ്ഥാനാര്‍ഥിയായ ഫിറോസ് കുന്നംപറമ്പിലും തമ്മിലാണ് പ്രധാന പോരാട്ടം. മത്സരത്തിന്റെ കാഠിന്യം സോഷ്യൽ മീഡിയയിലും കാണാം. തവനൂരിലെ ഓരോ വിഷയങ്ങളും സാമൂഹികമാധ്യമങ്ങളിലും വലിയ ചര്‍ച്ചകള്‍ക്ക് കാരണമാകാറുമുണ്ട്. ജലീലിന്റെയും ഫിറോസിന്റെയും അനുകൂലികള്‍ ട്രോളുകളായും ചെറുവീഡിയോകളായും സൈബര്‍ പ്രചരണവും കൊഴുപ്പിക്കുന്നുണ്ട്.
ഇതിനിടെ
രസകരമായ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. മന്ത്രി കെ ടി ജലീലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരു കുട്ടി ഫിറോസിക്ക വരില്ലേ എന്ന് ചോദിക്കുന്ന വീഡിയോ ആണ് വൈറലായത്. ഇതിന് പിന്നാലെ സമ എന്ന മിടുക്കിയെ കാണാനെത്തിയിരിക്കുകയാണ് ഫിറോസ് കുന്നംപറമ്പില്‍. ഫിറോസ് എത്തിയ ഉടന്‍ മിഠായി തരുമോയെന്നായിരുന്നു കിട്ടിയുടെ ചോദ്യം. കൂടെ കരുതിയിരുന്ന മിഠായി പെട്ടി ഫിറോസ് കൈമാറി. ഒപ്പം ഫോട്ടോയ്ക്ക് പോസും ചെയ്തു. 'മുത്തുമണിയെ കണ്ടൂ ട്ടാ' എന്ന് ചിത്രത്തിനൊപ്പം ഫിറോസ് കുന്നംപറമ്പില്‍ ഫേസ്ബുക്കിൽ കുറിച്ചു.
കഴിഞ്ഞ ദിവസം കെ ടി ജലീല്‍ ഇവിടെ പ്രചരണത്തിനെത്തിയപ്പോള്‍ ഒരു കുട്ടിയെ മന്ത്രി കൈയിലെടുത്തു. എന്നാൽ മന്ത്രിയുടെ കൈയിലാണ് താൻ ഇരിക്കുന്നതെന്നു പോലും പരിഗണിക്കാതെ ഫിറോസ് ഇക്ക എപ്പോൾ വരുമെന്ന നിഷ്ക്കളങ്ക ചോദ്യമാണ് ഈ പെൺകുട്ടി ചോദിച്ചത്. കുട്ടിയുടെ ചോദ്യംകേട്ട് മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പൊട്ടിച്ചിരിച്ചു. ഇത് നമ്മുടെ സ്ഥാനാര്‍ഥിയാണെന്ന് സമീപത്തുള്ളയാള്‍ പറയുന്നതും എന്നാല്‍ കുട്ടി വീണ്ടും ഫിറോസിക്ക വരില്ലേ എന്ന് ചോദിക്കുന്നതും വീഡിയോയില്‍ കാണാം. ഒടുവില്‍ വരും വരും എന്ന് മറുപടി നല്‍കിയാണ് മന്ത്രി കുട്ടിയുടെ അടുത്തുനിന്നും പോകുന്നത്.
വൈറലായ വീഡിയോ
കുഞ്ഞു സമയെ കാണാൻ 'ഫിറോസിക്ക' എത്തിയപ്പോൾ
ഏറവും കൂടുതൽ അപരന്മാർ ഫിറോസ് കുന്നംപറമ്പലിന്
മലപ്പുറം ജില്ലയിൽ ഏറ്റവും കൂടുതൽ അപരന്മാർ ഫിറോസ് കുന്നംപറമ്പിലിന്. ഒരു മുഹമ്മദ് ഫിറോസും മൂന്ന് ഫിറോസും അടക്കം നാലു പേരാണ് കുന്നംപറമ്പിലിന് എതിരെ മത്സരരംഗത്തുള്ളത്. തവനൂരിൽ എൽഡിഎഫിന് വേണ്ടി മത്സരിക്കുന്ന മന്ത്രി കെ ടി ജലീലിനുമുണ്ട് അപരശല്യം. ഒരാളാണ് ജലീൽ എന്ന പേരിൽ മത്സരിക്കുന്നത്. മലപ്പുറത്ത് തവനൂർ, തിരൂർ, താനൂർ, കോട്ടയ്ക്കൽ, കൊണ്ടോട്ടി, പെരിന്തൽമണ്ണ, മങ്കട, തിരൂരങ്ങാടി മണ്ഡലങ്ങളിലെല്ലാം ഇരുമുന്നണികളിലെ സ്ഥാനാർത്ഥികൾക്കും അപരന്മാരുണ്ട്. വേങ്ങര, മലപ്പുറം, വണ്ടൂർ, നിലമ്പൂർ, മഞ്ചേരി മണ്ഡലങ്ങളിൽ അപരശല്യമില്ല.
നേരത്തെ ഫിറോസ് കുന്നംപറമ്പൽ നാമനിർദേശ പത്രികക്കൊപ്പം സമർപ്പിച്ച സ്വത്തുവിവരങ്ങളുടെ പട്ടികയും വൈറലായിരുന്നു. ഫിറോസ് കുന്നംപറമ്പിലിന്‍റെ ആകെ ആസ്തി 52.58 ലക്ഷം രൂപയാണ് എന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. ഫെഡറൽ ബാങ്ക് ആലത്തൂർ ശാഖയിൽ 8447 രൂപയും സൗത്ത് ഇന്ത്യൻ ബാങ്കിൽ 16,132 രൂപയും എച്ച്.ഡി.എഫ്.സി ബാങ്കിൽ 3255 രൂപയും എടപ്പാൾ എം.ഡി.സി ബാങ്കിൽ 1000 രൂപയുമുണ്ട്. ഭാര്യയുടെ കൈവശം 1000 രൂപയും ഒരു ലക്ഷം രൂപയുടെ സ്വർണവുമുണ്ട്. രണ്ട് ആശ്രിതരുടെ ബാങ്ക് അക്കൗണ്ടുകളിലായി 67,412 രൂപയുമാണുള്ളത്. ഫിറോസ് കുന്നംപറമ്പില്‍ ഉപയോഗിക്കുന്ന ഇന്നോവ ക്രിസ്റ്റ കാറിന് 20 ലക്ഷം രൂപ വിലയുണ്ട്. ഇതടക്കം 20,28,834 രൂപയാണ് ജംഗമ ആസ്തിയായുള്ളത്.
കമ്പോളത്തില്‍ 2,95,000 രൂപ വിലവരുന്ന ഭൂമിയുണ്ട്. 2053 സ്ക്വയർ ഫീറ്റ് വരുന്ന വീടിന്‍റെ കമ്പോള വില 31.5 ലക്ഷം രൂപയോളം വരും. ഇത് കൂടാതെ 80,000 രൂപയുടെ വസ്തുവും കൈവശമുണ്ട്. സ്ഥാവര ആസ്തിയായി മൊത്തം 32,30,000 രൂപയുണ്ട്. വാഹന വായ്പയായി 9,22,671 രൂപ അടക്കാനുണ്ട്. കൂടാതെ ഭവന നിർമാണ ബാധ്യതയായി ഏഴ് ലക്ഷം രൂപയുമുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.