HOME /NEWS /Buzz / Assembly Election 2021 | 'ഫിറോസിക്ക വരില്ലേ?' വോട്ടു തേടിയെത്തിയ കെ.ടി ജലീലിനോട് ഒരു കുട്ടിയുടെ ചോദ്യം

Assembly Election 2021 | 'ഫിറോസിക്ക വരില്ലേ?' വോട്ടു തേടിയെത്തിയ കെ.ടി ജലീലിനോട് ഒരു കുട്ടിയുടെ ചോദ്യം

News18

News18

മന്ത്രിയുടെ കൈയ്യിലാണ് താൻ ഇരിക്കുന്നതെന്നു പോലും പരിഗണിക്കാതെ ഫിറോസ് ഇക്ക എപ്പോൾ വരുമെന്ന നിഷ്ക്കളങ്ക ചോദ്യമാണ് ഈ പെൺകുട്ടി ചോദിക്കുന്നത്.

  • Share this:

    മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്- യു.ഡി.എഫ് സ്ഥാനാർഥികൾ തമ്മിൽ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് തവനൂർ. എൽ.ഡി.എഫ് സ്ഥാനാർഥിയായ കെ.ടി ജലീലിനെതിരെ ജീവകാരുണ്യ പ്രവർത്തകനായ ഫിറോസ് കുന്നംപറമ്പിലാണ് ഇവിടെ കോൺഗ്രസ് സ്ഥാനാർഥി. എൽ.ഡി.എഫ് യുഡിഎഫ് പ്രവർത്തകരും സ്ഥാനാർഥികൾക്കു വേണ്ടി ശക്തമായി പ്രചരണ രംഗത്തുണ്ട്. ഇതിനിടെ രസകരമായ ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വോട്ടു തേടിയെത്തിയ മന്ത്രി കെ.ടി ജലീലിനോട് എതിർ സ്ഥാനാർഥി ഫിറോസ് എവിടെയെന്നു തിരക്കുന്ന വീഡിയോ ആണിത്. യു.ഡി.എഫ് പ്രവർത്തകരാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.

    വോട്ടു തേടുന്നതിനിടെ ഒരു കുട്ടിയെ മന്ത്രി കൈയ്യിലെടുത്തു. എന്നാൽ മന്ത്രിയുടെ കൈയ്യിലാണ് താൻ ഇരിക്കുന്നതെന്നു പോലും പരിഗണിക്കാതെ ഫിറോസ് ഇക്ക എപ്പോൾ വരുമെന്ന നിഷ്ക്കളങ്ക ചോദ്യമാണ് ഈ പെൺകുട്ടി ചോദിക്കുന്നത്. ചോദ്യംകേട്ട് മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പൊട്ടിച്ചിരിച്ചു. ഇത് നമ്മുടെ സ്ഥാനാര്‍ഥിയാണെന്ന് സമീപത്തുള്ളയാള്‍ കുട്ടിയോട് പറഞ്ഞെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ കുട്ടി ചോദ്യം ആവർത്തിക്കുന്നതും വീഡിയോയിൽ കാണാം. ഒടുവിൽ വരും എന്ന സമാധാനിപ്പിച്ചാണ് മന്ത്രിയും സംഘവും മടങ്ങിയത്.

    'കൂടെ ഉണ്ടാകണം; നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെയും ഉൾപ്പെടുത്തണം'; വോട്ടർമാരോട് അഭ്യർത്ഥനയുമായി ഫിറോസ് കുന്നംപറമ്പിൽ

    തവനൂർ: തവന്നൂരിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഫിറോസ് കുന്നംപറമ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. വെള്ളിയാഴ്ച രാവിലെ പതിനൊന്നു മണിക്ക് പെരുമ്പടപ്പ് ബ്ലോക്ക് ഓഫീസിലാണ് ഫിറോസ് കുന്നംപറമ്പിൽ പത്രിക സമർപ്പിച്ചത്. പത്രികാ സമർപ്പണത്തിന് മുമ്പായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ഫിറോസ് കുന്നംപറമ്പിൽ സന്ദർശിച്ചിരുന്നു. തവന്നൂരിലേക്ക് പോകുന്നതിനു മുമ്പ് വ്യാഴാഴ്ച രാത്രിയാണ് ഹൈദരലി ശിഹാബ് തങ്ങളെ പാണക്കാട്ടെ വീട്ടിലെത്തി അദ്ദേഹം സന്ദർശിച്ചത്.

    അതേസമയം, തന്റെ കൂടെ ഉണ്ടാകണമെന്നും പ്രാർത്ഥനയിൽ തന്നെയും ഉൾപ്പെടുത്തണമെന്നും ഫിറോസ് കുന്നംപറമ്പിൽ അഭ്യർത്ഥിച്ചു. പത്രിക സമർപ്പിക്കാൻ പുറപ്പെടുന്നതിന് മുമ്പായി ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം ഇങ്ങനെ കുറിച്ചത്. നാളിതു വരെ ജാതി, മത, രാഷ്ട്രീയ പരിഗണനകൾ കൂടാതെ തന്നാൽ കഴിയും വിധം അർഹതപ്പെട്ടവരിലേക്ക് സഹായങ്ങൾ ചെയ്യാൻ കഴിഞ്ഞു എന്ന വിശ്വാസം തനിക്കുണ്ടെന്നും ഫിറോസ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.

    ഫിറോസ് കുന്നംപറമ്പിൽ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ്,

    'കൂടെ ഉണ്ടാകണം.നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെയും ഉൾപ്പെടുത്തണം. നാളിതുവരെ നിങ്ങളിൽ ഒരുവനായി നിങ്ങളുടെ പിന്തുണയോടെ ജാതി,മത, രാഷ്ട്രീയ പരിഗണനകൾ കൂടാതെ എന്നാൽ കഴിയും വിധം അർഹതപ്പെട്ടവരിലേക്ക് സഹായങ്ങൾ ചെയ്യാൻ കഴിഞ്ഞു എന്ന വിശ്വാസം എനിക്കുണ്ട്. ഏറ്റെടുത്തിരിക്കുന്ന പുതിയ ധൗത്യം വിജയം കണ്ടാൽ മണ്ഡലത്തിലെയും നാടിന്റെയും സമഗ്ര വികസനത്തിനും ആരോഗ്യ മേഖലയിൽ നിർധന രോഗികൾ അനുഭവിക്കുന്ന നീറുന്ന പ്രശ്നങ്ങളിലും എന്റെ സേവനങ്ങളും ഇടപെടലുകളും ഉണ്ടാകുമെന്ന് ഉറപ്പ് നൽകുന്നു.....'

    വൃക്കരോഗികളുടെ ചികിൽസാഫണ്ട് മുടക്കിയ ആളാണ് മന്ത്രി കെ ടി ജലീലെന്ന ആരോപണവുമായി നേരത്തെ ഫിറോസ് രംഗത്തെത്തിയിരുന്നു. തനിക്കെതിരെയുള്ള ആരോപണങ്ങൾ വിലപ്പോവില്ലെന്നും സന്നദ്ധസേവനങ്ങൾ ജനങ്ങൾ കാണുന്നുണ്ടെന്നും ഫിറോസ് കുന്നംപറമ്പിൽ പറഞ്ഞിരുന്നു.

    'പ്രസംഗിക്കുമ്പോൾ മുമ്പിൽ ഇരിക്കുന്നവർ വിവരം ഇല്ലാത്തവരാണെന്ന് മനസിൽ ഉണ്ടാകണം': കെ സുധാകരൻ

    തവന്നൂരിലെ എൽ ഡി എഫ് സ്ഥാനാർഥി കെ ടി ജലീൽ പരാജയപ്പെട്ടാൽ മാഷാ അള്ളാ സ്റ്റിക്ക‌‌ർ ഒട്ടിച്ച ഇന്നോവ വരാമെന്നും താൻ ജീവനോടെ ഉണ്ടാകുമോയെന്ന് അറിയില്ലെന്നും ഫിറോസ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. വാർത്താ ചാനലിനോട് സംസാരിക്കവെയാണ് ഫിറോസ് ഇങ്ങനെ പറഞ്ഞത്. തവന്നൂരിൽ തോൽവിയാണെങ്കിൽ ഫിറോസ് കുന്നംപറമ്പിലിനെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടക്കും. അതിൽ യാതൊരുവിധ സംശയവും വേണ്ട. മാഷാ അള്ളാ എന്നൊക്കെ ഒട്ടിച്ച ഇന്നോവ ഓടിച്ചു നടക്കുന്ന കാലമാണല്ലോ? എന്തു വേണമെങ്കിലും സംഭവിക്കാമെന്നും ഫിറോസ് കുന്നംപറമ്പിൽ പറഞ്ഞു.

    സാഹസികത അല്പം കൂടിപ്പോയി, വായുവിൽ നീന്തിക്കളിച്ച് ആമ; വീഡിയോ വൈറൽ

    എന്തു വേണമെങ്കിലും സംഭവിക്കാമെന്ന് ഫിറോസ് കുന്നംപറമ്പിൽ സ്വകാര്യ ചാനലിനോട് പറഞ്ഞു. തനിക്ക് വധഭീഷണിയുണ്ടെന്നും തന്നെ ഇല്ലാതാക്കാൻ സാധ്യതയുണ്ടെന്നും എന്നാലും താൻ തളരില്ലെന്നും ഫിറോസ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

    First published:

    Tags: Assembly Election 2021, Firoz Kunnamparambil, Firoz Kunnumparambil, Kt jaleel