അമേരിക്കയിലെ ഒരു ബാങ്കിൽ നിന്ന് ഒരു സെന്റ്‌ എടുക്കാൻ ശ്രമിച്ചയാൾക്കെതിരെ മോഷണ ശ്രമത്തിന് കേസ്

Last Updated:

ബാങ്കിലെത്തിയ മൈക്കൽ ഒരു സെന്റ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു അപേക്ഷ നൽകി. എന്നാൽ...

ബാങ്കിൽ നിന്ന് ഒരു സെന്റ് (ഇന്ത്യൻ രൂപയില്‍ കണക്കാക്കിയാൽ ഒരു രൂപയില്‍ താഴെ മാത്രം മൂല്യം) പിൻവലിക്കാൻ ശ്രമിച്ച 41 കാരനെതിരെ കവർച്ച ശ്രമത്തിന് കേസെടുത്തു. സംഭവത്തിൽ മൈക്കൽ ഫ്ലെമിംഗ് എന്നയാളെയാണ് പോലീസ്അറസ്റ്റ് ചെയ്തത്. യുഎസിലെ ഫ്ലോറിഡയിലാണ് സംഭവം. ഫ്ലോറിഡയിലെ ചേസ് ബാങ്കിലെത്തിയ മൈക്കൽ ഒരു സെന്റ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു അപേക്ഷ നൽകുകയായിരുന്നു.
എന്നാൽ ഇത്രയും കുറഞ്ഞ പണം ബാങ്കിൽനിന്ന് പിൻവലിക്കാൻ ആകില്ലെന്ന് ബാങ്കിലെ ജീവനക്കാരൻ ഫ്ലെമിംഗിനെ അറിയിച്ചു. പിന്നാലെ ജീവനക്കാരനെ ഭീഷണിപ്പെടുത്തുന്ന രീതിയിൽ മൈക്കൽ സംസാരിക്കുകയായിരുന്നു. 'ഞാൻ മറ്റുവാക്കുകള്‍ പറയണോ' എന്നും ഇയാൾ ആക്രോശിച്ചു. തുടർന്ന് സുരക്ഷയെ ഭയന്ന് ജീവനക്കാരൻ ഉടൻതന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
ബാങ്കിന്റെ ഉള്ളിൽ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ അറസ്റ്റിലാകും എന്ന് പ്രതീക്ഷിച്ചു തന്നെയാണ് ഇയാൾ ബാങ്കിൽ എത്തിയതെന്നും പോലീസ് പറയുന്നു. സാധാരണയായി ബാങ്കിൽ ആരെങ്കിലും കൊള്ളയടിക്കാൻ വന്നാൽ ജീവനക്കാർ ജീവ ഭയത്താൽ അവർ ആവശ്യപ്പെടുന്ന പണം നൽകി തിരികെ അയക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. ഇത് പ്രതീക്ഷിച്ചായിരുന്നു ഫ്ലെമിംഗ് ബാങ്കിൽ എത്തിയത്.
advertisement
ജീവനക്കാരൻ ഒരു സെന്റ് നൽകുമെന്നാണ് ഇയാൾ കരുതിയത്. മൈക്കൽ ആദ്യം സിറ്റിസൺസ് ഫസ്റ്റ് ബാങ്കിൽ പോയിരുന്നു. എന്നാല്‍ ബാങ്ക് അടച്ചിട്ടത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ഇയാള്‍ ചേസ് ബാങ്കിലെത്തിയത്. അതേസമയം തോക്കുകളോ മറ്റ് ആയുധങ്ങളോ ഇയാളുടെ പക്കൽ ഉണ്ടായിരുന്നില്ല എന്നും പോലീസ് അറിയിച്ചു. നിലവിൽമൈക്കൽ സമ്മർ കൗണ്ടി ഡിറ്റൻഷൻ സെൻ്ററിൽ തടവിൽ കഴിയുകയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
അമേരിക്കയിലെ ഒരു ബാങ്കിൽ നിന്ന് ഒരു സെന്റ്‌ എടുക്കാൻ ശ്രമിച്ചയാൾക്കെതിരെ മോഷണ ശ്രമത്തിന് കേസ്
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement