പൂക്കാരിയുടെ മകന്‍ ഐഫോണിനായി മൂന്ന് ദിവസം പട്ടിണി സമരം നടത്തി; എങ്ങോട്ടാണ് ഈ പോക്ക് എന്ന് സോഷ്യല്‍ മീഡിയ
- Published by:Nandu Krishnan
- trending desk
Last Updated:
ഐഫോണ്‍ വാങ്ങാനായി അമ്മയും മകനും മൊബൈല്‍കടയിലെത്തിയതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയാണ്.
ഐഫോണിനായി മൂന്ന് ദിവസം പട്ടിണിസമരം നടത്തിയ മകന്റെ ആഗ്രഹം സാധിച്ചുകൊടുത്ത് പൂക്കാരിയായ അമ്മ. മകന്റെ വാശിയ്ക്ക് മുന്നില്‍ ആദ്യം വഴങ്ങിയില്ലെങ്കിലും ഒടുവില്‍ മകന്‍ മൂന്ന് ദിവസം ആഹാരം കഴിക്കാന്‍ കൂട്ടാകാതായതോടെയാണ് ഐഫോണ്‍ വാങ്ങിക്കൊടുക്കാന്‍ ഈ അമ്മ നിര്‍ബന്ധിതയായത്.
ഐഫോണ്‍ വാങ്ങാനായി അമ്മയും മകനും മൊബൈല്‍കടയിലെത്തിയതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയാണ്. സ്വന്തം അമ്മയുടെ കഷ്ടപ്പാട് മനസിലാക്കാത്ത മകനെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു.
ഐഫോണ്‍ വാങ്ങാനായി യുവാവ് കടയിലെത്തുന്നത് മുതലുള്ള ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം. ഏത് ഫോണാണ് വേണ്ടതെന്ന് വീഡിയോയെടുക്കുന്നയാള്‍ ചോദിക്കുന്നുണ്ട്. അപ്പോഴാണ് അടുത്തുനിന്ന അമ്മ തന്റെ കൈയ്യിലുള്ള പണം മുഴുവന്‍ ഫോണ്‍ വാങ്ങാനായി മകന് കൊടുത്തുവെന്ന് പറഞ്ഞത്.
'' ക്ഷേത്രത്തിന് മുന്നില്‍ പൂക്കള്‍ വില്‍ക്കുന്ന ജോലിയാണ് എനിക്ക്. കഴിഞ്ഞ മൂന്ന് ദിവസമായി എന്റെ മകന്‍ ഒന്നും കഴിച്ചിട്ടില്ല. ഐഫോണിന് വേണ്ടി അവന്‍ വാശിപിടിക്കുകയായിരുന്നു,'' അമ്മ പറഞ്ഞു.
advertisement
ആഗസ്റ്റ് 18നാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. മൂന്ന് ലക്ഷത്തിലധികം പേരാണ് ഇതിനോടകം വീഡിയോ കണ്ടത്. 5000ലധികം പേര്‍ വീഡിയോ ലൈക്ക് ചെയ്യുകയും ചെയ്തു. നിരവധി പേര്‍ തങ്ങളുടെ അഭിപ്രായം വീഡിയോയ്ക്ക് താഴെ കമന്റായി രേഖപ്പെടുത്തി.
'' നിങ്ങള്‍ ഐഫോണ്‍ കൊണ്ട് എന്ത് ചെയ്യാന്‍ പോകുന്നു? ഫോണ്‍ വാങ്ങിയ പണം കൊണ്ട് എന്തെങ്കിലും നല്ല കാര്യം ചെയ്തിരുന്നെങ്കില്‍ നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും നല്ലത് വന്നേനെ,'' എന്നൊരാള്‍ കമന്റ് ചെയ്തു.
advertisement
ഇത് കുറച്ച് കടന്നകൈയായി പോയെന്നും ഇന്നത്തെ തലമുറയ്ക്ക് മാതാപിതാക്കളുടെ കഷ്ടപ്പാടിനെപ്പറ്റി ഒരു ധാരണയുമില്ലെന്നും ചിലര്‍ കമന്റ് ചെയ്തു. കാലത്തിന് അനുസരിച്ച് കുട്ടികളുടെ ചിന്താഗതിയിലും മാറ്റം വന്നുതുടങ്ങിയെന്നും ചിലര്‍ പറഞ്ഞു.
' ഇത് വളരെ മോശമായി പോയി. നിങ്ങളുടെ അമ്മ ആഗ്രഹിക്കുന്ന ഒരു സമ്മാനം അവര്‍ക്ക് നല്‍കി അവരെ സന്തോഷിപ്പിക്കാനാണ് ശ്രമിക്കേണ്ടത്,'' എന്നായിരുന്നു മറ്റൊരാള്‍ കമന്റ് ചെയ്തത്.
അതേസമയം ഐഫോണ്‍ കിട്ടാനായി രണ്ട് ദിവസം പട്ടിണി കിടന്ന 19-കാരിയുടെ കഥയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കുട്ടിയുടെ ബന്ധു തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റില്‍ പങ്കുവെച്ചത്.
advertisement
19-കാരിയുടെ വാശിയ്ക്ക് മുന്നില്‍ പിതാവിന് മുട്ടുകുത്തേണ്ടി വന്നെന്നും ഒടുവില്‍ ഒരു പുതുപുത്തന്‍ ഐഫോണ്‍ വാങ്ങിക്കൊടുത്താണ് മകളുടെ നിരാഹാര സമരം ആ പിതാവ് അവസാനിപ്പിച്ചതെന്നും റെഡ്ഡിറ്റിലെഴുതിയ കുറിപ്പില്‍ പറയുന്നു.
ഐഫോണ്‍ ലഭിക്കുന്നത് വരെ താന്‍ ഭക്ഷണം കഴിക്കില്ലെന്നാണ് 19- കാരി പറഞ്ഞത്. ബാങ്ക് അവധി ദിനമാണെന്നും അതിനാല്‍ അടുത്ത ദിവസം അക്കൗണ്ടില്‍ നിന്ന് പണമെടുത്ത് ഫോണ്‍ വാങ്ങിത്തരാമെന്നും മാതാപിതാക്കള്‍ കുട്ടിയോട് പറഞ്ഞു. എന്നാല്‍ ഇതൊന്നും പെണ്‍കുട്ടി ചെവിക്കൊണ്ടില്ല. ഒടുവില്‍ എങ്ങനെയൊക്കെയോ പണം സ്വരൂപിച്ചാണ് ആ പിതാവ് ഐഫോണ്‍ വാങ്ങിക്കൊടുത്തത്.
advertisement
നിരവധി പേരാണ് പോസ്റ്റില്‍ കമന്റുമായി രംഗത്തെത്തിയത്. ചിലര്‍ പെണ്‍കുട്ടിയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. മറ്റുചിലര്‍ പെണ്‍കുട്ടിയുടെ വാശിയ്ക്ക് വഴങ്ങിയ മാതാപിതാക്കളെയും വിമര്‍ശിച്ചു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
August 20, 2024 5:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
പൂക്കാരിയുടെ മകന്‍ ഐഫോണിനായി മൂന്ന് ദിവസം പട്ടിണി സമരം നടത്തി; എങ്ങോട്ടാണ് ഈ പോക്ക് എന്ന് സോഷ്യല്‍ മീഡിയ