'നല്ല പെൺകുട്ടികൾ നേരത്തെ കിടന്നുറങ്ങും'; മുൻ ജഡ്ജി മാർക്കണ്ഡേയ കട്ജുവിന്‍റെ പ്രസ്താവന വിവാദത്തിൽ

ഇതാദ്യമായല്ല സ്ത്രീ വിരുദ്ധ പ്രസ്താവനകൾ നടത്തി ഇദ്ദേഹം വിവാദത്തിലാകുന്നത്. 2015 ൽ ബിജെപി എംപി ഷാസിയ ഇൽമിയെയും കിരൺ ബേദിയെയും താരതമ്യം ചെയ്ത് ആരാണ് കൂടുതൽ സുന്ദരി എന്ന തരത്തിൽ അദ്ദേഹം നടത്തിയ പരാമർശങ്ങളും വിമർശനങ്ങൾക്കിടയാക്കിയിരുന്നു.

News18 Malayalam | news18-malayalam
Updated: September 19, 2020, 6:42 AM IST
'നല്ല പെൺകുട്ടികൾ നേരത്തെ കിടന്നുറങ്ങും'; മുൻ ജഡ്ജി മാർക്കണ്ഡേയ കട്ജുവിന്‍റെ പ്രസ്താവന വിവാദത്തിൽ
Markandey Katju
  • Share this:
സോഷ്യൽ മീഡിയയിൽ സജീവമായ ആളാണ് മുൻ ജഡ്ജി മാർക്കണ്ഡേയ കട്ജു. എന്ത് വിഷയത്തിലായാലും തന്‍റെ നിലപാടുകൾ വെട്ടിത്തുറന്ന് പറയാറുള്ള അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ തന്നെ പ്രതികരിക്കാറുണ്ട്. പല പ്രസ്താവനകളും വിമർശനങ്ങളും ഉയർത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ അദ്ദേഹം നടത്തിയ ഒരു പ്രസ്താവന ഇപ്പോൾ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴി വച്ചിരിക്കുകയാണ്.

ഫേസ്ബുക്കിൽ തന്‍റെ ഒരു പോസ്റ്റിന് കമന്‍റ് നൽകിയ പെൺകുട്ടിക്ക് കട്ജു നൽകിയ മറുപടിയാണ് അദ്ദേഹത്തെ വിമർശനങ്ങൾക്ക് നടുവിലാക്കിയത്. രാത്രിയാണ് പെൺകുട്ടി പോസ്റ്റിൽ കമന്‍റിട്ടത്. ഇതിന് താഴെ ഉറങ്ങാറായില്ലേ? എന്ന ചോദ്യമാണ് കഠ്ജു ചോദിച്ചത്. ഇതിനൊപ്പം തന്നെ അടുത്ത കമന്‍റിൽ ' ഞാൻ കരുതിയത് നല്ല പെൺകുട്ടികളൊക്കെ നേരത്തെ ഉറങ്ങും എന്നാണ്' എന്നും അദ്ദേഹം കുറിച്ചു. ഈ പ്രസ്താവനയാണ് വിമര്‍ശനങ്ങൾക്ക് വഴിവച്ചത്.

ആണ്‍-പെൺ ഭേദമന്യേ നിരവധി ആളുകളാണ് മുൻ ജഡ്ജിയുടെ ലിംഗവിവേചന മനോഭാവത്തെ ചോദ്യം ചെയ്തെത്തിയത്. രൂക്ഷമായ പ്രതികരണങ്ങളാണ് കട്ജുവിനെതിരെ ഉയരുന്നത്. സ്ത്രീകളോട് അസഹിഷ്ണുതാപരമായ നിലപാടാണ് വച്ചു പുലർത്തുന്നതെന്നും ഇത്തരം വിഡ്ഡിത്തരങ്ങൾ തമാശയായി എടുക്കുന്നത് ഇനിയെങ്കിലും നിർത്തണമെന്ന് ഒരാൾ പ്രതികരിക്കുന്നു. വൈക്യത മനോഭാവം എന്ന തരത്തിലും ചിലർ പ്രതികരിക്കുന്നുണ്ട്.സ്ത്രീകളെ അസ്വസ്ഥതപ്പെടുത്തുന്ന തരത്തിൽ ഇതിനു മുമ്പും അദ്ദേഹം പ്രതികരിച്ചിട്ടുണ്ടെന്ന് പറഞ്ഞ ചിലർ പല അദ്ദേഹത്തിന്‍റെ പല മുൻകാല കമന്‍റുകളും പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇതാദ്യമായല്ല സ്ത്രീ വിരുദ്ധ പ്രസ്താവനകൾ നടത്തി ഇദ്ദേഹം വിവാദത്തിലാകുന്നത്. 2015 ൽ ബിജെപി എംപി ഷാസിയ ഇൽമിയെയും കിരൺ ബേദിയെയും താരതമ്യം ചെയ്ത് ആരാണ് കൂടുതൽ സുന്ദരി എന്ന തരത്തിൽ അദ്ദേഹം നടത്തിയ പരാമർശങ്ങളും വിമർശനങ്ങൾക്കിടയാക്കിയിരുന്നു.
Published by: Asha Sulfiker
First published: September 19, 2020, 6:42 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading