'തമിഴർ ഹിന്ദി പഠിക്കൂ; തമിഴ് എനിക്ക് കുഞ്ചം കുഞ്ചം തെരിയും:' മുൻ സുപ്രീംകോടതി ജഡ്ജി മാർക്കണ്ഡേയ കഠ്ജു
Last Updated:
ഇതിനിടയിൽ ഒരാളുടെ ചോദ്യത്തിന് മറുപടിയായി തമിഴ് 'എനുക്കു കുഞ്ചം കുഞ്ചം തെരിയും' എന്ന് കഠ്ജു പറയുന്നുണ്ട്. എന്നാൽ, കുഞ്ചം കുഞ്ചമല്ല, കൊഞ്ചം കൊഞ്ചം ആണെന്ന് ഒരാൾ ഉടൻ തന്നെ തിരുത്തിയിട്ടുമുണ്ട്.
ന്യൂഡൽഹി: കഴിഞ്ഞ ദിവസമായിരുന്നു വിമാനത്താവളത്തിൽ വച്ച് ഹിന്ദി അറിയാത്തതിന്റെ പേരിൽ 'ഇന്ത്യക്കാരിയല്ലേ' എന്ന ചോദ്യം ഡിഎംകെ എം.പി കനിമൊഴിക്ക് നേരിടേണ്ടി വന്നത്. ഹിന്ദി അറിയില്ലെന്ന് പറഞ്ഞ തന്നോട് 'ഇന്ത്യക്കാരിയല്ലേ' എന്ന് സിഐഎസ്എഫ് ഓഫീസർ തിരിച്ചു ചോദിച്ചതായും എന്നുമുതലാണ് ഇന്ത്യക്കാർ എന്നാൽ ഹിന്ദി സംസാരിക്കുന്നവർ എന്നായി മാറിയതെന്നും ട്വിറ്ററിലൂടെ കനിമൊഴി ചോദിച്ചു.
ഇതിനു പിന്നാലെയാണ് തമിഴരോട് ഹിന്ദി പഠിക്കണമെന്ന് നിർദ്ദേശിച്ച് സുപ്രീംകോടതി മുൻ ജഡ്ജി മാർക്കണ്ഡേയ കഠ്ജു രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കഠ്ജു ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. "എന്തുകൊണ്ടാണ് ഈ വിഷയം തമിഴരെ ഇത്രയധികം ബാധിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ആരും അവരുടെ മേൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നില്ല. നിങ്ങൾക്ക് ഇത് പഠിക്കണമെങ്കിൽ പഠിക്കുക. നിങ്ങൾക്ക് പഠിക്കാൻ താൽപര്യമില്ലെങ്കിൽ പഠിക്കരുത്. ഇന്ത്യയുടെ ലിങ്ക് ഭാഷയെന്ന നിലയിൽ ഹിന്ദി പഠിക്കാൻ ഞാൻ വ്യക്തിപരമായി തമിഴരോട് നിർദ്ദേശിക്കുന്നു. ഏകദേശം 50% ഇന്ത്യക്കാർ ഹിന്ദി സംസാരിക്കുന്നു (ഒന്നാംഭാഷ അല്ലെങ്കിൽ രണ്ടാം ഭാഷയായി). പക്ഷേ, ഇത് നിങ്ങളുടെ ഇഷ്ടമാണ്, കൂടാതെ ഇത് എന്റ് മാത്രം അഭിപ്രായമാണ്, നിങ്ങൾക്ക് വേണമെങ്കിൽ വിയോജിക്കാം." - കഠ്ജു ഫേസ്ബുക്കിൽ കുറിച്ചു.
advertisement
എന്നാൽ, കമന്റ് ബോക്സിൽ നിറയെ സുപ്രീംകോടതി മുൻ ജഡ്ജിക്കുള്ള വിമർശനങ്ങളാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ഉത്തരേന്ത്യക്കാർ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകൾ പഠിക്കണമെന്നും അതാണ് ഇവിടുത്തെ പ്രധാനഭാഷയെന്നുമാണ് ഒരു കമന്റ്.

എന്തിനാണ് ഹിന്ദി പഠിക്കാൻ നിർബന്ധിക്കുന്നതെന്ന് ഒരാൾ ചോദിക്കുമ്പോൾ ആരും നിർബന്ധിക്കുന്നില്ലെന്നാണ് കട്ജുവിന്റെ മറുപടി. ഹിന്ദിയെ ലിങ്ക് ഭാഷയായി പരിഗണിക്കുന്നില്ലെന്ന് ഒരാൾ പറയുമ്പോൾ എന്നാൽ ഹിന്ദി പഠിക്കരുതെന്നാണ് അദ്ദേഹത്തിന്റെ മറുപടി. ഇതിനിടയിൽ ഒരാളുടെ ചോദ്യത്തിന് മറുപടിയായി തമിഴ് 'എനുക്കു കുഞ്ചം കുഞ്ചം തെരിയും' എന്ന് കഠ്ജു പറയുന്നുണ്ട്. എന്നാൽ, കുഞ്ചം കുഞ്ചമല്ല, കൊഞ്ചം കൊഞ്ചം ആണെന്ന് ഒരാൾ ഉടൻ തന്നെ തിരുത്തിയിട്ടുമുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 10, 2020 8:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'തമിഴർ ഹിന്ദി പഠിക്കൂ; തമിഴ് എനിക്ക് കുഞ്ചം കുഞ്ചം തെരിയും:' മുൻ സുപ്രീംകോടതി ജഡ്ജി മാർക്കണ്ഡേയ കഠ്ജു