വരന്റെ പേരിനൊപ്പം ബീഹാര്‍ പോലീസ് ഫിസിക്കല്‍ ടെസ്റ്റ് പാസ് ; വിവാഹ ക്ഷണക്കത്ത് വൈറല്‍

Last Updated:

വധുവിന്റെ യോഗ്യതയോ ജോലിയോ സംബന്ധിച്ച വിവരം ക്ഷണക്കത്തില്‍ ഉണ്ടോയെന്ന് പോസ്റ്റില്‍ വ്യക്തമല്ല

News18
News18
വിവാഹതീയതി, വിവാഹം നടക്കുന്ന സ്ഥലം, വധുവിന്റെയും വരന്റെയും പേര് തുടങ്ങിയ വിവരങ്ങള്‍ അതിഥികളെ അറിയിക്കുന്നതിനും വിവാഹത്തിന് അവരെ ക്ഷണിക്കുന്നതിനുമായാണ് വിവാഹക്ഷണക്കത്ത് തയ്യാറാക്കുന്നത്. ഇപ്പോഴിതാ ബീഹാറില്‍ നിന്നുള്ള ഒരു വിവാഹക്ഷണക്കത്ത് ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വിവാഹവുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും ക്ഷണക്കത്തിലുണ്ടെങ്കിലും അതില്‍ വരന്റെ പേരിനോട് ചേര്‍ന്ന് നല്‍കിയ ഒരു വിവരമാണ് സോഷ്യല്‍ മീഡിയെ ചിരിപ്പിക്കുന്നത്. വരൻ ബീഹാര്‍ പോലീസിന്റെ ഫിസിക്കല്‍ ടെസ്റ്റ് പാസായെന്ന് ക്ഷണക്കത്തില്‍ വിവരിക്കുന്നു.
ഇന്‍സ്റ്റഗ്രാമിലാണ് ക്ഷണക്കത്ത് പങ്കുവെച്ചിരിക്കുന്നത്. വരന്റെ പേരിനൊപ്പം അദ്ദേഹത്തിന്റെ യോഗ്യതയും ചേര്‍ത്തിരിക്കുന്നു. വരന്റെ പേര് മഹാവീര്‍ കുമാര്‍ എന്നാണെന്ന് കത്തില്‍ പറയുന്നു. ഇതിനോടൊപ്പമാണ് 'ബീഹാര്‍ പോലീസ് ഫിസിക്കല്‍ ക്വാളിഫൈഡ്' എന്ന് എഴുതിയിരിക്കുന്നത്. വധുവിന്റെ പേര് ആയുഷ്മതി കുമാരി എന്നാണ്. എന്നാല്‍ വധുവിന്റെ യോഗ്യതയോ ജോലിയോ സംബന്ധിച്ച വിവരം ക്ഷണക്കത്തില്‍ ഉണ്ടോയെന്ന് പോസ്റ്റില്‍ വ്യക്തമല്ല. വളരെ വേഗമാണ് ഈ വിവാഹക്ഷണക്കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
രസകരമായ കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്. ''ജെഇഇ മെയിന്‍ യോഗ്യത നേടി, അഡ്വാന്‍സിന് തയ്യാറെടുക്കുന്നു, ''ഒരു ഉപയോക്താവ് പറഞ്ഞു. ''ജാര്‍ഖണ്ഡ് എക്‌സൈസ് പോലീസ് ഫിസിക്കല്‍ ടെസ്റ്റ് പാസായിയെന്ന്'' മറ്റൊരാള്‍ പറഞ്ഞു. ഇതുപോലെ തന്റെ വിവാഹ ക്ഷണപത്രത്തിലും അച്ചടിക്കുമെന്ന് മറ്റൊരാള്‍ പറഞ്ഞു.
advertisement
ഇതിന് മുമ്പും വിവാഹക്ഷണക്കത്തുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഗവേഷകരായ അലപതി നൈമിഷ, പ്രേം കുമാര്‍ എന്നിവരുടെ വിവാഹ ക്ഷണക്കത്ത് ആണ് വൈറലായത്. ഗവേഷണപ്രബന്ധത്തിന്റെ മാതൃകയിലാണ് ഇത് തയ്യാറാക്കിയത്. ആമുഖം, ഉപസംഹാരം, ഭംഗിയായി ക്രമീകരിച്ച പട്ടികകള്‍ എന്നിവയെല്ലാം അതില്‍ ഉള്‍പ്പെടുന്നു. വിവാഹത്തെക്കുറിച്ചും വധൂവരന്മാര്‍ക്കുള്ള സ്വീകരത്തെക്കുറിച്ചുമുള്ള എല്ലാ വിവരങ്ങളും അതില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വരന്റെ പേരിനൊപ്പം ബീഹാര്‍ പോലീസ് ഫിസിക്കല്‍ ടെസ്റ്റ് പാസ് ; വിവാഹ ക്ഷണക്കത്ത് വൈറല്‍
Next Article
advertisement
'യുഡിഎഫ് ഭരണം പിടിക്കേണ്ടത് മുസ്ലിം സമുദായത്തിന് വേണ്ടിയാകണം; നഷ്ടപ്പെട്ട ഒമ്പതര വർഷം തിരിച്ചുപിടിക്കണം'; കെ എം ഷാജി
'UDF ഭരണം പിടിക്കേണ്ടത് മുസ്ലിം സമുദായത്തിന് വേണ്ടിയാകണം; നഷ്ടപ്പെട്ട ഒമ്പതര വർഷം തിരിച്ചുപിടിക്കണം'; കെ എം ഷാജി
  • യുഡിഎഫ് ഭരണം പിടിക്കേണ്ടത് മുസ്ലിം സമുദായത്തിന് വേണ്ടിയാകണമെന്ന് കെ എം ഷാജി ദുബായിൽ പറഞ്ഞു.

  • സമുദായത്തിന് സ്‌കൂളുകളും കോളേജുകളും വാങ്ങിയെടുക്കലാകണം ലക്ഷ്യം, എംഎല്‍എമാരുടെ എണ്ണം കൂടാതെ.

  • നഷ്ടപ്പെട്ട ഒമ്പതര വര്‍ഷത്തിന്റെ ആനുകൂല്യങ്ങള്‍ തിരിച്ചുപിടിക്കണമെന്നും കെ എം ഷാജി ആവശ്യപ്പെട്ടു.

View All
advertisement