ആകർഷകമായ സിഎ ജോലി ഉപേക്ഷിച്ച് തേൻ വിൽക്കാനിറങ്ങി; ഗുജറാത്ത് സ്വദേശി ഇന്ന് സമ്പാദിക്കുന്നത് ലക്ഷങ്ങൾ
- Published by:Aneesh Anirudhan
- trending desk
Last Updated:
സമൂഹത്തിന് ഗുണകരമായ ഒരു ബിസിനസ് ചെയ്യണം എന്നായിരുന്നു ആഗ്രഹം. മാർക്കറ്റിൽ ലഭ്യമാകുന്ന മായം ചേർത്ത തേൻ മനുഷ്യന്റെ ആരോഗ്യത്തിന് ധാരാളം പ്രശ്നങ്ങൾ ഉണ്ടാക്കുന്നു എന്ന് മനസിലാക്കിയതിന് ശേഷമാണ് തേൻ ബിസിനസ് തന്നെ തുടങ്ങാം എന്ന് പ്രദിക്ക് ഉറപ്പിച്ചത്.
ചാട്ടേർഡ് അക്കൗണ്ടന്റ് എന്ന ആകർഷക ജോലി ഉപേക്ഷിച്ച് തേൻ വിൽപ്പന തുടങ്ങിയിരിക്കുകയാണ് ഗുജറാത്തുകാരനായ പ്രദിക്ക് ഗോഡ. 14 വർഷം വിവിധ കമ്പനികൾക്കായി ജോലി ചെയ്ത ശേഷമാണ് 38 കാരൻ തേൻ വിൽപ്പന നടത്തുന്ന സ്വന്തം കമ്പനി തുടങ്ങിയത്. തന്റെ അക്കൗണ്ടിംഗ് ജോലി ധാരാളം കമ്പനികളെ നന്നായി മുന്നേറാൻ സഹായിച്ചിട്ടുണ്ട് എന്നാൽ അവരുടെ പ്രവർത്തനത്തിൽ എനിക്ക് യാതൊരു നിയന്ത്രണവും ഉണ്ടായിരുന്നില്ല. എന്ത് കൊണ്ട് സ്വന്തം കമ്പനി തുടങ്ങി തന്റെ കഴിവുകൾ ഉപയോഗിച്ചു കൂടാ എന്ന ചോദ്യത്തിൽ നിന്നാണ് സംരഭം തുടങ്ങാം എന്ന ആശയം ഉദിച്ചത് എന്ന് പ്രദിക്ക് പറയുന്നു. വിവിധ കമ്പനികളിൽ നിന്നും പഠിച്ചതും മനസിലാക്കിയതുമായ കാര്യങ്ങളും പുതിയ സംരഭം മുന്നോട്ട് കൊണ്ടു പോകാൻ പ്രദിക്കിനെ സഹായിക്കുന്നു.
സമൂഹത്തിന് ഗുണകരമായ ഒരു ബിസിനസ് ചെയ്യണം എന്നായിരുന്നു ആഗ്രഹം. മാർക്കറ്റിൽ ലഭ്യമാകുന്ന മായം ചേർത്ത തേൻ മനുഷ്യന്റെ ആരോഗ്യത്തിന് ധാരാളം പ്രശ്നങ്ങൾ ഉണ്ടാക്കുന്നു എന്ന് മനസിലാക്കിയതിന് ശേഷമാണ് തേൻ ബിസിനസ് തന്നെ തുടങ്ങാം എന്ന് പ്രദിക്ക് ഉറപ്പിച്ചത്. പ്രകൃതിയുടെയും മനുഷ്യന്റെയും എല്ലാ നിലനിൽപ്പിന് തേനീച്ചകൾ ആവശ്യമാണെന്ന അറിവും ഇത്തരം ഒരു ബിസിനസ് തെരഞ്ഞെടുക്കാൻ കാരണമായി അദ്ദേഹം പറയുന്നു. പ്രകൃതിയിൽ പരാഗണം നടക്കാൻ തേനീച്ചകൾ ആവശ്യമാണെന്നും തേൻ ബിസിനസിലൂടെ തേനീച്ചകളുടെ സംരക്ഷണവും സാധ്യമാകും എന്നും പ്രദിക്ക് വിശദീകരിക്കുന്നു.
advertisement
Also Read 'ഒരു രാജ്യദ്രോഹ കുറ്റവും ചെയ്തിട്ടില്ല; എന്റെ എഫ് ബി പേജ് കാണാനില്ല': നടൻ സന്തോഷ് കീഴാറ്റൂർ
2019 ഡിസംബറിലാണ് ബീ ബെയ്സ് പ്രൈവെറ്റ് ലിമിറ്റഡ് എന്ന കമ്പനി പ്രദിക്ക് ആരംഭിക്കുന്നത്. 15 ലക്ഷം മുടക്കി 300 തേനീച്ച കൂടുകൾ വാങ്ങുകയാണ് ആദ്യമായി ചെയ്തത്. ഒരു വർഷത്തിനുളളിൽ ടൺ കണക്കിന് തേൻ വിറ്റ സംരഭം 15 ലക്ഷം വരുമാനം നേടി. 2021 അവസാനത്തോടെ 50 ലക്ഷം വരുമാനത്തിലേക്ക് എത്താനാണ് പ്രദിക്ക് തയ്യാറെടുക്കുന്നത്. രണ്ടാഴ്ച്ച കൂടുമ്പോൾ വിളവെടുക്കുന്ന ഓരോ ബാച്ചിൽ നിന്നും 6 ലക്ഷം രൂപ വരെ നേടാനാകുമെന്ന് പ്രദിക്ക് പറയുന്നു.
advertisement
മറ്റ് കർഷകരുമായി ചേർന്നാണ് തേനീച്ച വളർത്തലിന് ആവശ്യമായ സ്ഥലം കണ്ടെത്തുന്നത്. ഇവിടെ സ്ഥാപിക്കുന്ന തേനീച്ച പെട്ടിയിൽ നിന്നും തേൻ ശേഖരിച്ച ശേഷം കർഷകർക്ക് പ്രദിക്ക് കമ്മീഷൻ നൽകുന്നു. ഒരു ടണ്ണോളം തേനാണ് കഴിഞ്ഞ 3 മാസത്തിനുള്ളിൽ പ്രദിക്കിന്റെ ബി ബെയ്സ് എന്ന കമ്പനി ഉത്പാദിപ്പിച്ചത്.
advertisement
കോവിഡ് പ്രതിസന്ധി പ്രദിക്കിൻ്റെ സംരഭത്തെയും ബാധിച്ചു. റീ ടെയിൽ ഷോപ്പുകളിലൂടെയുള്ള വിൽപ്പന കുറഞ്ഞതോടെ സേഷ്യൽ മീഡിയ വഴി പുതിയ വഴികൾ തേടുകയാണ് ഇദ്ദേഹം. ബീ ബെയ്സ് എന്ന പേരിൽ വിവിധ സോഷ്യൽ മീഡിയകളിലൂടെ ഇന്ന് കച്ചവടം നടക്കുന്നുണ്ട്.
11 ഫ്ലേവറുകളിലാണ് ബീ ബെയ്സ് തേൻ വിപണിയിൽ എത്തിക്കുന്നത്. ഇഞ്ചി, നാരങ്ങ, മുരിങ്ങ,യൂക്കാലിപ്സ്, കുങ്കുമം, പെരുഞ്ചീരകം തുടങ്ങിയവയാണ് ഫ്ലേവറുകൾ. 600 രൂപ മുതൽ 900 രൂപ വരെയാണ് ഒരു കിലോ തേനിൻ്റെ വില. ഫ്ലേവറുകൾക്ക് അനുസരിച്ചാണ് വില മാറുന്നത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 31, 2021 5:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ആകർഷകമായ സിഎ ജോലി ഉപേക്ഷിച്ച് തേൻ വിൽക്കാനിറങ്ങി; ഗുജറാത്ത് സ്വദേശി ഇന്ന് സമ്പാദിക്കുന്നത് ലക്ഷങ്ങൾ