ഓണ്‍ലൈനായി ഡിസ്‌കൗണ്ടില്‍ പശുക്കളെ വാങ്ങാന്‍ ശ്രമിച്ച കര്‍ഷകന് പണികിട്ടി; 22000 രൂപ നഷ്ടം
- Published by:Sarika KP
- news18-malayalam
Last Updated:
ഒരു പശുവിനെ വാങ്ങാന്‍ തന്നെ 1 ലക്ഷത്തോളം രൂപ ചെലവാകുന്ന ഈ കാലത്ത് 4 പശുക്കള്‍ ഈ വിലയ്ക്ക് കിട്ടുന്നത് ലാഭമാണെന്ന് സുഖ്ബീറിന് തോന്നി.
ഡിസ്‌കൗണ്ട് നിരക്കില്‍ പശുക്കളെ വാങ്ങാന്‍ നോക്കിയ ക്ഷീര കര്‍ഷകന്‍ ഒടുവില്‍ ഓണ്‍ലൈന്‍ തട്ടിപ്പിനിരയായി. ഗുരുഗ്രാമിലെ പണ്ടാലയിലുള്ള കര്‍ഷകനാണ് തട്ടിപ്പിനിരയായത്. 22000 രൂപയാണ് കര്‍ഷകന് നഷ്ടപ്പെട്ടത്.
ജനുവരി 19, 20 തീയതികളിലാണ് ഇദ്ദേഹം 22000 രൂപ ഓണ്‍ലൈനായി അടച്ചത്. 95000 രൂപയ്ക്ക് നാല് പശുക്കള്‍ ലഭിക്കുമെന്ന ഓണ്‍ലൈന്‍ പരസ്യമാണ് സുഖ്ബീര്‍ എന്ന കര്‍ഷകനെ കുഴിയില്‍ ചാടിച്ചത്.
ഒരു പശുവിനെ വാങ്ങാന്‍ തന്നെ 1 ലക്ഷത്തോളം രൂപ ചെലവാകുന്ന ഈ കാലത്ത് 4 പശുക്കള്‍ ഈ വിലയ്ക്ക് കിട്ടുന്നത് ലാഭമാണെന്ന് സുഖ്ബീറിന് തോന്നി. എന്നാല്‍ പിന്നീടാണ് ഈ പരസ്യം വ്യാജമായിരുന്നുവെന്ന് ഇദ്ദേഹത്തിന് മനസ്സിലായത്.
യൂട്യൂബിലെ ഒരു പരസ്യമാണ് സുഖ്ബീറിനെ വെട്ടിലാക്കിയതെന്ന് ഇദ്ദേഹത്തിന്റെ മകനായ പര്‍വീണ്‍ പറഞ്ഞു. പരസ്യത്തിന് പിന്നാലെ ലഭിച്ച ഫോണ്‍ നമ്പറിലേക്ക് സുഖ്ബീര്‍ വിളിച്ചുവെന്നും പര്‍വീണ്‍ പറഞ്ഞു.
advertisement
തുടര്‍ന്ന് അവര്‍ കുറച്ച് പശുക്കളുടെ ചിത്രം സുഖ്ബീറിന് അയച്ചുകൊടുത്തു. 35000 രൂപയ്ക്ക് ഒരു പശുവിനെ നല്‍കാമെന്നും തട്ടിപ്പുസംഘം കര്‍ഷകനോട് പറഞ്ഞു. ശേഷം 95000 രൂപയ്ക്ക് നാല് പശുക്കളെ നല്‍കാമെന്നും സംഘം വാഗ്ദാനം ചെയ്തു. എന്നാല്‍ പണം നഷ്ടപ്പെട്ടതല്ലാതെ സുഖ്ബീറിന് മറ്റൊന്നും ലഭിച്ചില്ല. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
2023 മാര്‍ച്ചില്‍ ഗ്വാളിയോറില്‍ നിന്നുള്ള ഒരു കര്‍ഷകന്‍ ജയ്പൂരിലെ ശര്‍മ്മ ഡയറി ഫാമില്‍ നിന്ന് ഒരു പോത്തിനെ ഓണ്‍ലൈനായി വാങ്ങാന്‍ ശ്രമിച്ചിരുന്നു. 60000 രൂപയ്ക്ക് പോത്തിനെ ലഭിക്കും എന്ന ഫേസ്ബുക്ക് പരസ്യമാണ് ഹോതം സിംഗ് ബാഗേലിനെ ആകര്‍ഷിച്ചത്. തുടര്‍ന്ന് പരസ്യത്തില്‍ കണ്ട ഫാം ഉടമയുടെ നമ്പറിലേക്ക് ഇദ്ദേഹം വിളിച്ചു. പോത്തിനെ ഗ്വാളിയോറിലേക്ക് കയറ്റി അയയ്ക്കാന്‍ 42000 രൂപ നല്‍കണമെന്ന് ഉടമ ഇദ്ദേഹത്തോട് പറഞ്ഞു.
advertisement
എന്നാല്‍ പറഞ്ഞ സമയത്ത് പോത്തിനെ എത്തിക്കാത്തതിനെത്തുടര്‍ന്ന് അധികമായി 12000 രൂപയും ഹോതം സിംഗ് ഇവര്‍ക്ക് നല്‍കി. പോത്തിനെ കയറ്റി അയച്ച വാഹനത്തിലെ ജിപിഎസ് ട്രാക്കര്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉടമ ഇദ്ദേഹത്തെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. ഭാര്യയുടെ സ്വര്‍ണ്ണം വിറ്റാണ് ഇദ്ദേഹം പണം നല്‍കിയത്. പിന്നീട് തട്ടിപ്പ് സംഘം പല കാരണങ്ങൾ പറഞ്ഞ് വീണ്ടും 25000 രൂപ ആവശ്യപ്പെട്ടു. ഇതും സിംഗ് നല്‍കി.
എന്നാല്‍ പറഞ്ഞ സമയത്ത് പോത്തിനെ എത്തിക്കാത്തതിനെത്തുടര്‍ന്ന് ഹോതം സിംഗ് പോത്തിനെ കൊണ്ടുവരുന്ന വാഹനമോടിക്കുന്ന ഡ്രൈവറെ വീണ്ടും വിളിച്ചു. എന്നാല്‍ വാഹനം ഒരു അപകടത്തില്‍ പെട്ടുവെന്നും പോത്തിന്റെ കാലൊടിഞ്ഞുവെന്നും ഡ്രൈവര്‍ ഹോതം സിംഗിനോട് പറഞ്ഞു. കൂടാതെ കുറച്ച് പണം കൂടി നല്‍കണമെന്നും ആവശ്യപ്പെട്ടു. തട്ടിപ്പ് മനസ്സിലായ ഹോതം സിംഗ് ഉടനെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
March 03, 2024 3:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഓണ്‍ലൈനായി ഡിസ്‌കൗണ്ടില്‍ പശുക്കളെ വാങ്ങാന്‍ ശ്രമിച്ച കര്‍ഷകന് പണികിട്ടി; 22000 രൂപ നഷ്ടം