ഒഡീഷക്കാരനെ കല്യാണം കഴിച്ച അമേരിക്കന്‍ യുവതിയുടെ ജീവിതത്തിലുണ്ടായ മാറ്റം; വൈറല്‍ വീഡിയോ

Last Updated:

അമ്മ സ്വന്തം മകളെ പരിപാലിക്കുന്നത് പോലെ ഭര്‍ത്താവിന്റെ അമ്മയും യുവതിയും തമ്മിലുള്ള സ്‌നേഹബന്ധം കണ്ട് ആശ്ചര്യപ്പെടുകയാണ് സോഷ്യല്‍ മീഡിയ

News18
News18
വിവാഹം എന്നത് ഒരു സ്ത്രീയുടെ ജീവിത്തതിലെ നിര്‍ണായകമായ വഴിത്തിരിവാണ്. പലവിധത്തിലുമുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കും. പുതിയൊരു കുടുംബത്തിലേക്ക് എത്തിച്ചേരുന്നതോടെ പുതിയൊരു സംസ്‌കാരവും പുതിയൊരു ജീവിതവുമാണ് ലഭിക്കുക. ഇപ്പോഴിതാ ഒഡീഷ സ്വദേശിയെ വിവാഹം കഴിച്ച അമേരിക്കന്‍ യുവതിയുടെ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
ഒഡീഷ സ്വദേശിയെ വിവാഹം കഴിച്ചതിന് ശേഷം തന്റെ ജീവിതത്തിലുണ്ടായ മാറ്റമാണ് ഹന്ന എന്ന യുവതി വീഡിയോയിലൂടെ വിശദീകരിക്കുന്നത്. ഇരുവരും തമ്മിലുള്ള സ്‌നേഹബന്ധം കണ്ട് ആശ്ചര്യപ്പെടുകയാണ് സോഷ്യല്‍ മീഡിയ.'ഒരു ഒഡിയ സ്വദേശിയെ വിവാഹം ചെയ്തതിലൂടെ എന്റെ ജീവിതം മാറിയതെങ്ങനെ' എന്ന തലക്കെട്ടാണ് വീഡിയോയ്ക്ക് ഹന്ന നല്‍കിയിരിക്കുന്നത്. ഭര്‍ത്താവിന്റെ കുടുംബത്തിന്റെ ഭാഗമായതിനെക്കുറിച്ചും ഭര്‍ത്താവിന്റെ സംസ്‌കാരം ഉള്‍ക്കൊള്ളാനുള്ള തന്റെ യാത്രയെക്കുറിച്ചുമെല്ലാം വീഡിയോയില്‍ ഹന്ന വിശദമായി പറഞ്ഞിട്ടുണ്ട്. പുതിയ കുടുംബബന്ധത്തിലെ ഊഷ്മളതയെക്കുറിച്ചും ഭര്‍ത്താവിന്റെ കുടുംബാംഗങ്ങളുമായി നിലനില്‍ക്കുന്ന സ്‌നേഹനിര്‍ഭരമായ നിമിഷങ്ങളെക്കുറിച്ചുമെല്ലാം വീഡിയോയില്‍ അവര്‍ വിശദീകരിച്ചു.
advertisement
advertisement
ഭര്‍ത്താവിന്റെ കുടുംബാംഗങ്ങളുടെ ആതിഥ്യമര്യാദയുമെല്ലാം അവര്‍ വീഡിയോയില്‍ കാണിച്ചു തന്നു. ''ഞാന്‍ ഒരു ഒഡിയ കുടുംബത്തിന്റെ ഭാഗമാണ്. ഞങ്ങള്‍ ഒരുമിച്ചുള്ളപ്പോഴെല്ലാം പരസ്പരം സ്‌നേഹവും ഭക്ഷണവും സന്തോഷവുമെല്ലാം പങ്കിടുന്നു. അവര്‍ എളിമയുള്ളവരും ദയയുള്ളവരുമാണ്. വിവാഹം കഴിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും ഇത്രയും സ്‌നേഹമുള്ള മാതാപിതാക്കള്‍ ഉണ്ടായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു,'' അവര്‍ പറഞ്ഞു.
''വിവാഹിതയായതിന് ശേഷം എന്റെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്‌നേഹം നിറഞ്ഞ കുടുംബത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് വലിയ കാര്യമാണ്. വിവാഹിതരായ എല്ലാ സ്ത്രീകളും എന്നെപ്പോലെ ഭാഗ്യവതിയല്ലെന്ന് എനിക്ക് അറിയാം. എന്നാല്‍, ചില മാതാപിതാക്കളെങ്കിലും ഇത് കാണുന്നുണ്ടാകും. ഞങ്ങളുടെ രണ്ടുപേരുടെയും ചുറ്റുപാടും സംസ്‌കാരവും വ്യത്യസ്തമായിരുന്നിട്ടും ഞങ്ങള്‍ രണ്ടുപേരും നിസ്വാര്‍ത്ഥമായി സ്‌നേഹിക്കുന്നതെങ്ങനെയെന്ന് മനസ്സിലാക്കാനും പ്രചോദനം ഉള്‍ക്കൊള്ളാനും കഴിയും,'' ഹന്ന പറഞ്ഞു.
advertisement
വളരെ വേഗമാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. നിരവധിയാളുകള്‍ വീഡിയോയുടെ താഴെ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തി. വ്യത്യസ്ത പശ്ചാത്തലങ്ങളും സംസ്‌കാരവുമായിരുന്നിട്ടും തന്റെ ഭര്‍ത്താവിന്റെ വീട്ടുകാരുമായി ഹന്ന വളര്‍ത്തിയെടുത്ത മനോഹരമായ ബന്ധത്തെ ബഹുഭൂരിപക്ഷം പേരും പ്രശംസിച്ചു. ''വിദേശ സംസ്‌കാരങ്ങള്‍ പിന്തുടരുന്നതും അതുമായി പൊരുത്തപ്പെടുന്നതും എളുപ്പമല്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. പക്ഷേ, നിങ്ങള്‍ അത് വളരെ നന്നായി കൈകാര്യം ചെയ്യുന്നു,'' ഒരാള്‍ അഭിപ്രായപ്പെട്ടു.
''ഒരു അമ്മ സ്വന്തം മകളെ പരിപാലിക്കുന്നത് പോലെ ഭര്‍ത്താവിന്റെ അമ്മ ചെറിയ ചെറിയ കാര്യങ്ങളില്‍ പോലും നിങ്ങളെ പരിപാലിക്കുന്നത് കാണുമ്പോള്‍ കണ്ണുനിറയുന്നുവെന്ന്'' മറ്റൊരാള്‍ പറഞ്ഞു. ''ആരോഗ്യകരമായ ബന്ധത്തിന് വളരെയധികം സ്‌നേഹവും പരസ്പര ധാരണയും വൈകാരിതബന്ധവും ആവശ്യമാണ്,'' മറ്റൊരാള്‍ പറഞ്ഞു.ഏകദേശം 20 ലക്ഷം പേരാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം കണ്ടത്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഒഡീഷക്കാരനെ കല്യാണം കഴിച്ച അമേരിക്കന്‍ യുവതിയുടെ ജീവിതത്തിലുണ്ടായ മാറ്റം; വൈറല്‍ വീഡിയോ
Next Article
advertisement
റെയ്ഡിനിടെ ദുൽഖർ സൽമാനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഇഡി
റെയ്ഡിനിടെ ദുൽഖർ സൽമാനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഇഡി
  • ദുൽഖർ സൽമാനെ ഭൂട്ടാൻ വാഹന തട്ടിപ്പുമായി ബന്ധപ്പെട്ട റെയ്ഡിനിടെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഇഡി.

  • മമ്മൂട്ടി, ദുൽഖർ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിലും 17 ഇടത്തും ഇഡി റെയ്ഡ് നടത്തി.

  • ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ട് അഞ്ച് ജില്ലകളിലായി വാഹന ഡീലർമാരുടെ വീടുകളിലും പരിശോധന നടന്നു.

View All
advertisement