HOME /NEWS /Buzz / ചുഴലിക്കാറ്റിൽ 16 ലക്ഷം കി.മീ ഓടിയ ഹൈലാന്‍ഡര്‍ എസ്‌യുവി നഷ്ടപ്പെട്ടു; പകരം പുത്തൻ കാർ സമ്മാനിച്ച് ടൊയോട്ട

ചുഴലിക്കാറ്റിൽ 16 ലക്ഷം കി.മീ ഓടിയ ഹൈലാന്‍ഡര്‍ എസ്‌യുവി നഷ്ടപ്പെട്ടു; പകരം പുത്തൻ കാർ സമ്മാനിച്ച് ടൊയോട്ട

2006 മുതലാണ് മില്ലർ ഹൈലാൻഡർ എസ് യുവി ഓടിക്കാൻ തുടങ്ങിയത്

2006 മുതലാണ് മില്ലർ ഹൈലാൻഡർ എസ് യുവി ഓടിക്കാൻ തുടങ്ങിയത്

2006 മുതലാണ് മില്ലർ ഹൈലാൻഡർ എസ് യുവി ഓടിക്കാൻ തുടങ്ങിയത്

  • Share this:

    ലോകത്തെ പ്രശസ്തമായ കാർ നിർമാതാക്കളിൽ ഒന്നാണ് ടൊയോട്ട കിർലോസ്‌കർ മോട്ടോർ. ഇപ്പോഴിതാ അമേരിക്കയിലെ ഇയാൻ ചുഴലിക്കാറ്റിൽ ഹൈലാൻഡർ എസ് യുവി നഷ്ടപ്പെട്ട ഫ്‌ളോറിഡ സ്വദേശിയ്ക്ക് 2023 മോഡൽ ടൊയോട്ട ഹൈലാൻഡർ എസ് യുവി സമ്മാനിച്ചിരിക്കുകയാണ് കമ്പനി. മാർക്ക് മില്ലർ എന്ന വ്യക്തിയ്ക്കാണ് കമ്പനിയുടെ ഈ സമ്മാനം ലഭിച്ചത്. 2006 മുതലാണ് മില്ലർ ഹൈലാൻഡർ എസ് യുവി ഓടിക്കാൻ തുടങ്ങിയത്.

    എല്ലാ ദിവസവും ഇദ്ദേഹം കാർ ഉപയോഗിച്ചിരുന്നു. തന്റെ ജോലിയുടെ ഭാഗമായി കാറിനെ ഒരു സഞ്ചരിക്കുന്ന ഓഫീസായും ഇദ്ദേഹം ഉപയോഗിച്ചിരുന്നു. 500000 മൈൽ സഞ്ചരിച്ച കാറിന് ടൊയോട്ട കമ്പനിയിൽ നിന്ന് നേരത്തെ തന്നെ ഉപഹാരം ലഭിച്ചിരുന്നു. എന്നാൽ നഷ്ടപ്പെട്ട കാർ 16 ലക്ഷം കിലോമിറ്ററിലധികം ഓടിയിരുന്നതായി അറിയിച്ചതിനെ തുടർന്നാണ് മില്ലറിനെ തേടി കമ്പനിയുടെ പുതിയ സർപ്രൈസ് സമ്മാനം എത്തിയത്.

    മില്ലറിന് സമ്മാനിച്ച 2023 ഹൈലാൻഡർ ഹൈബ്രിഡ് ബ്രോൺസ് പതിപ്പ് ടോയോട്ടയുടെ ഏറ്റവും പുതിയ എഡിഷനുകളിലൊന്നാണ്. ഇതിന് അത്യാധുനിക സൗകര്യങ്ങളും മികച്ച സ്റ്റൈലിംഗുമാണുള്ളത്. ബ്രോൺസ് എഡിഷനിലെ മികച്ച ഫീച്ചറുകളിലൂടെ മികച്ച ഡ്രൈവിംഗ് അനുഭവമാണ് കാറോടിക്കുന്നവർക്ക് ലഭിക്കുക. 2.5 ലിറ്റർ ഫോർ സിലിണ്ടർ എഞ്ചിനിലും രണ്ട് ഇലക്ട്രിക് മോട്ടോറുകളിലുമായാണ് കാർ പ്രവർത്തിക്കുന്നത്.

    Also read-‘ഏപ്രിൽ ഫൂൾ പറ്റിച്ചേ’ പോസ്റ്റ് പിൻവലിച്ച് വനിത ശിശുക്ഷേമ വകുപ്പ്

    ഇലക്ട്രിക് കണ്ടിന്യൂസലി വേരിയബിൾ ട്രാൻസ്മിഷനിൻ, ഓൾ വീൽ ഡ്രൈവ് എന്നിവയോടു കൂടിയാണ് കാർ സജ്ജീകരിച്ചിരിക്കുന്നത്. ശ്രദ്ധേയമായ പവറും, അസാധാരണ ഇന്ധനക്ഷമതയും കാറിനുണ്ട്. ഒരു ബ്രോൺസ് ഫിനിഷിംഗും നൽകിയിട്ടുണ്ട്. 18 ഇഞ്ച് ബ്രോൺസ് വീലുകളും നൽകിയിട്ടുണ്ട്. ഇരുണ്ട ഫ്രണ്ട് ഗ്രില്ലും നൽകിയിട്ടുണ്ട്. കൂടാതെ ഡോർ പാനലിലും ഡാഷ് ബോഡിലും ബ്രോൺസ് ആക്‌സന്റും സ്റ്റിച്ചിംഗും സജ്ജീകരിച്ചിട്ടുണ്ട്. ഇത് അതിമനോഹരമായ ഇന്റീരിയർ അനുഭവമാണ് യാത്രക്കാരന് നൽകുക.

    ഇതിനെല്ലാം പുറമെ 12.3 ഇഞ്ച് ടച്ച് സ്‌ക്രീനും ഡിസ്‌പ്ലേയും കാറിൽ സജ്ജീകരിച്ചിട്ടുണ്ട്. ഉയർന്ന ക്വാളിറ്റിയുള്ള ജെബിഎൽ ആഡിയോ സിസ്റ്റം, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റ്, പവർ സൺ റൂഫ്, ടോയോട്ട സേഫ്റ്റ് സെന്ഡസ് ആയ 2.5+ എന്നിവയും കാറിൽ സജ്ജീകരിച്ചിട്ടുണ്ട്. ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുന്ന ഡിസൈനുകളാൽ എന്നും കൈയ്യടി നേടിയിട്ടുള്ള ബ്രാൻഡാണ് ടൊയോട്ട.

    First published:

    Tags: Car, Cyclone, Toyota