വീഡിയോ വൈറലായതോടെ നിരവധി പേരാണ് ഇവരെ അനുകൂലിച്ചും പ്രശംസിച്ചും രംഗത്തെത്തിയത്. ചില സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ഇവരുടെ ആശയത്തെ പ്രശംസിച്ചപ്പോള്‍, മറ്റു ചിലർ ആശങ്കകള്‍ ഉന്നയിക്കുകയും ദമ്പതികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
വീഡിയോ വൈറലായതോടെ സംഭവത്തില്‍ പ്രതികരിച്ച് ഹൈദരാബാദ് പൊലീസ് കമ്മീഷണര്‍ സി വി ആനന്ദും രംഗത്തെത്തി. സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ എക്‌സില്‍ പങ്കുവെച്ച ഒരു പോസ്റ്റില്‍, ഇത്തരം ഷൂട്ടുകള്‍ക്ക് അനുമതി തേടണമെന്ന് സൗമ്യമായി ഓര്‍മിപ്പിക്കുന്നതിനോടൊപ്പം അദ്ദേഹം ദമ്പതികള്‍ക്ക് ചില ഉപദേശങ്ങള്‍ നല്‍കുകയും ചെയ്തു.
‘ ഈ വീഡിയോയില്‍ സമ്മിശ്ര പ്രതികരണങ്ങള്‍ ഞാന്‍ കണ്ടു. അവര്‍ തങ്ങളുടെ വിവാഹത്തില്‍ വളരെ ആവേശഭരിതരാണെന്ന് തോന്നുന്നു, പോലീസ് ജോലി വളരെ കഠിനമായ ജോലിയാണ്, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്, ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് തന്നെ ഒരു പങ്കാളിയെ കണ്ടെത്തുന്നത് ആഘോഷിക്കേണ്ട അവസരമാണ്. ഇവര്‍ രണ്ട് പേരും പോലീസ് ഓഫീസര്‍മാരാണ്, അതിനാല്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ വസ്തുക്കളും ചിഹ്നങ്ങളും ഉപയോഗിക്കുന്നതില്‍ ഞാന്‍ തെറ്റൊന്നും കാണുന്നില്ല,’ അദ്ദേഹം കുറിച്ചു.
‘അവര്‍ ഞങ്ങളെ നേരത്തെ അറിയിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ തീര്‍ച്ചയായും ഷൂട്ടിന് സമ്മതം നല്‍കുമായിരുന്നു. സംഭവത്തില്‍ ചിലര്‍ക്ക് ദേഷ്യം തോന്നിയേക്കാം, പക്ഷേ അവരെ കാണാനും അവരെ അനുഗ്രഹിക്കാനും എനിക്ക് ആഗ്രഹമുണ്ട്. ശരിയായ അനുമതിയില്ലാതെ ഇത് ആവര്‍ത്തിക്കരുതെന്ന് ഞാന്‍ മറ്റുള്ളവരോട് പറയുന്നു’ സി വി ആനന്ദ് കൂട്ടിച്ചേര്‍ത്തു.
പോലീസ് സ്റ്റേഷന് പുറമെ, റാവുരി കിഷോറും ഭാവനയും തങ്ങളുടെ പ്രീ വെഡ്ഡിംങ് ഷൂട്ടിനായി ഹൈദരാബാദിലെ പ്രധാന ലൊക്കേഷനുകളും തെരഞ്ഞെടുത്തിരുന്നു. ചാര്‍മിനാറും ചില തടാകതീര പ്രദേശങ്ങളില്‍ നിന്നും ഇവര്‍ വീഡിയോ ഷൂട്ട് ചെയ്തിരുന്നു. അതേസമയം, വീഡിയോ സംബന്ധിച്ച് ഹൈദരാബാദ് പൊലീസ് കമ്മീഷണര്‍ സിവി ആനന്ദിന്റെ പ്രതികരണത്തിന് ട്വിറ്ററില്‍ നല്ല പ്രതികരണമാണ് ലഭിച്ചത്, ദമ്പതികള്‍ക്കുള്ള അദ്ദേഹത്തിന്റെ ഉപദേശത്തെയും മാര്‍ഗ്ഗനിര്‍ദ്ദേശത്തെയും നിരവധി പേർ പ്രശംസിച്ചു.
ദമ്പതികളുടെ പ്രവര്‍ത്തനങ്ങളില്‍ തെറ്റൊന്നുമില്ലെന്ന് പറഞ്ഞ ഒരു ഉപയോക്താവ്, കമ്മീഷണറുടെ ഉപദേശത്തെ അംഗീകരിക്കുകയും ചെയ്തു. ഈ ഉപയോക്താവ് ദമ്പതികളെ അഭിനന്ദിക്കുകയും ചെയ്തു. മറ്റൊരു ഉപയോക്താവ് കമ്മീഷണറുടെ പ്രതികരണത്തെ ശ്രദ്ധേയമെന്നാണ് വിളിച്ചത്.
മറ്റൊരാൾ കമ്മീഷണര്‍ ഉപദേശം നൽകിയ രീതിയെ അഭിനന്ദിക്കുകയും ദമ്പതികളെ ശിക്ഷിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. നവദമ്പതികളോട് പരുഷമായി പെരുമാറാത്തതിന് ഒരാള്‍ സി വി ആനന്ദിനോട് നന്ദി പറഞ്ഞു. കമ്മീഷണറുടെ പ്രസ്താവന വളരെ മികച്ചതാണെന്ന് വേറൊരാൾ കുറിച്ചു. ഇതുവരെ 7 ലക്ഷത്തിലധികം വ്യൂസാണ് വീഡിയോയ്ക്ക് ലഭിച്ചത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ
ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :Hyderabad,Hyderabad,Telangana
First Published :September 19, 2023 11:19 AM IST