'ഞാൻ പെണ്ണല്ല, ആൺകുട്ടിയാ'; ആനന്ദ് മഹീന്ദ്രയെ തിരുത്തി കളരിപ്പയറ്റ് അഭ്യാസിയായ മലയാളി ബാലൻ

Last Updated:

കഴിഞ്ഞ ദിവസം പങ്കുവെച്ച ഒരു കളരിപ്പയറ്റ് വീഡിയോയിൽ പെൺകുട്ടിയാണെന്ന് തെറ്റിദ്ധരിച്ച് ആനന്ദ് നൽകിയ ക്യാപ്ഷനെ തുടർന്നാണ് നീലകണ്ഠൻ എന്ന മലയാളി ബാലൻ തിരുത്തലുമായി രംഗത്തെത്തിയത്

Anand_Mahindra_Kalarippayattu
Anand_Mahindra_Kalarippayattu
പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്രയ്ക്ക് സംഭവിച്ച ചെറിയൊരു പിഴവ് തിരുത്തിയിരിക്കുകയാണ് കളരിപ്പയറ്റ് അഭ്യാസിയായ ഒരു മലയാളി ബാലൻ. വൈറലാകുന്ന തരത്തിലുള്ള വീഡിയോയും ഫോട്ടോയുമൊക്കെ ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ ഷെയർ ചെയ്യാറുണ്ട്. അസാധാരണ കഴിവ് പ്രകടിപ്പിക്കുന്നവരെക്കുറിച്ചാണ് അദ്ദേഹം കൂടുതലും ട്വീറ്റ് ചെയ്യാറുള്ളത്. ഇത്തരത്തിൽ കഴിഞ്ഞ ദിവസം പങ്കുവെച്ച ഒരു കളരിപ്പയറ്റ് വീഡിയോയിൽ പെൺകുട്ടിയാണെന്ന് തെറ്റിദ്ധരിച്ച് ആനന്ദ് നൽകിയ ക്യാപ്ഷനെ തുടർന്നാണ് നീലകണ്ഠൻ എന്ന മലയാളി ബാലൻ തിരുത്തലുമായി രംഗത്തെത്തിയത്. ഇതേത്തുടർന്ന് തെറ്റ് തിരുത്താനും ഖേദം പ്രകടിപ്പിക്കാനും തയ്യാറായി ആനന്ദ് മഹീന്ദ്ര രംഗത്തെത്തി.
നീലകണ്ഠന്‍റെ കളരിപ്പയറ്റ് വീഡിയോ പങ്കുവെച്ച ആനന്ദ് മഹീന്ദ്ര അതിന് നൽകിയ ക്യാപ്ഷൻ ഇങ്ങനെയാണ്, 'മുന്നറിയിപ്പ്​: ഈ പെണ്‍കുട്ടിയുടെ മുന്നില്‍ ചെന്നുപെടാതിരിക്കാന്‍ ശ്രദ്ധിക്കുക. മാത്രമല്ല, കളരിപ്പയറ്റിന്​ നമ്മുടെ കായിക മുന്‍ഗണനകളില്‍ സുപ്രധാന സ്​ഥാനം നല്‍കേണ്ടതുണ്ട്​. ഇത്​ തീര്‍ച്ചയായും ലോകശ്രദ്ധ പിടിച്ചുപറ്റും'. നീലകണ്ഠൻ പെൺകുട്ടിയാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്.
advertisement
പ്രിൻസ് ഓഫ് കളരിപ്പയറ്റ് എന്ന ട്വിറ്റർ അക്കൗണ്ടിലൂടെ നീലകണ്ഠൻ ഇതിന് മറുപടി നൽകി. 'താങ്കളുടെ പ്രോത്സാഹനത്തിനും പിന്തുണക്കും വളരെയേറെ നന്ദി. ഒരു ചെറിയ തിരുത്തുണ്ട്​-ഞാന്‍ പെണ്‍കുട്ടിയല്ല. പത്ത്​ വയസുള്ള ആണ്‍കുട്ടിയാണ്​. കളരിപ്പയറ്റുമായി ബന്ധപ്പെട്ട ഒരു ഹ്രസ്വചിത്രത്തിൽ അഭിനയിക്കാനായാണ് മുടി നീട്ടി വളര്‍ത്തുന്നത്​'.
advertisement
ഇത് കണ്ടതോടെയാണ് ആനന്ദ് മഹീന്ദ്ര തിരുത്തും ക്ഷമാപണവുമായി രംഗത്തെത്തിയത്. 'ആയിരംവട്ടം ക്ഷമ ചോദിക്കുന്നു. നിങ്ങളുടെ കഴിവ്​ അപാരമാണ്​. പക്ഷേ, നിങ്ങളുടെ മുന്നില്‍ വന്നുപെടാതെ ശ്രദ്ധിക്കുക എന്ന മുന്നറിയിപ്പില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു' -അദ്ദേഹം ട്വിറ്ററിലൂടെ മറുപടി നല്‍കി.
advertisement
കളരിപ്പയറ്റിൽ ഇതിനോടകം ശ്രദ്ധേയമായ പ്രകടനങ്ങള്‍ പുറത്തെടുത്ത അഭ്യാസിയാണ് നീലകണ്​ഠന്‍. 30 മിനിറ്റില്‍ 422 തവണ പിന്നോട്ട് തലകുത്തിമറിഞ്ഞ്​ അറേബ്യന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡില്‍ ഇടംനേടാനും ഈ ആലപ്പുഴ സ്വദേശിക്കു സാധിച്ചിട്ടുണ്ട്. ആലപ്പുഴ കിടങ്ങാംപറമ്പ് കൈലാസത്തില്‍ വിമുക്തഭടനും എന്‍. സി. സി ഉദ്യോഗസ്ഥനുമായ മഹേഷ് കുമാറി​ന്‍റെയും സുചിത്രയുടെയും മകനാണ് നീലകണ്ഠൻ​. സഹോദരി വൈഷ്ണവിയും കളരിപ്പയറ്റ് അഭ്യസിക്കുന്നുണ്ട്. ചേര്‍ത്തലയിലെ ഏകവീര കളരിപ്പയറ്റ് അക്കാദമിയില്‍ ആണ്​ നീലകണ്ഠനും സഹോദരിയും പഠിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഞാൻ പെണ്ണല്ല, ആൺകുട്ടിയാ'; ആനന്ദ് മഹീന്ദ്രയെ തിരുത്തി കളരിപ്പയറ്റ് അഭ്യാസിയായ മലയാളി ബാലൻ
Next Article
advertisement
'ഐ ലൗ മുഹമ്മദ്' കാമ്പയ്നിലൂടെ വിഭാഗീയത പരത്തരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ 
'ഐ ലൗ മുഹമ്മദ്' കാമ്പയ്നിലൂടെ വിഭാഗീയത പരത്തരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ
  • ഐ ലൗ മുഹമ്മദ് കാമ്പയിൻ സമൂഹത്തിൽ വിഭാഗീയത പരത്താൻ കാരണമാകരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ ആവശ്യപ്പെട്ടു.

  • മുഹമ്മദ് നബിയുടെ സന്ദേശങ്ങൾ ജീവിതത്തിലൂടെ പ്രസരിപ്പിക്കാനാണ് ശ്രമിക്കേണ്ടതെന്ന് യോഗം നിർദേശിച്ചു.

  • പലസ്തീൻ പ്രശ്നം പരിഹരിക്കാൻ രാജ്യങ്ങൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് അഹ്‌ലെ ഹദീസ് ശൂറ അഭിപ്രായപ്പെട്ടു.

View All
advertisement