'ജനറലില്‍ ആദ്യ 75 ആകണം; ഒബിസിക്കാര്‍ക്ക് 400 റാങ്ക് കിട്ടിയാലും ഐഎഎസ് '; കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപകന്റെ  വീഡിയോ വൈറല്‍

Last Updated:

സിവില്‍ സര്‍വീസ് പരീക്ഷയിലെ സംവരണ നയങ്ങളുടെ സമഗ്രതയെക്കുറിച്ച് വിവരിക്കുന്ന വീഡിയോ വീണ്ടും ചര്‍ച്ചയ്ക്ക് തിരികൊളുത്തിയിരിക്കുകയാണ്

News18
News18
സിവില്‍ സര്‍വീസ് പരീക്ഷയില്‍ നല്‍കുന്ന സംവരണങ്ങളെക്കുറിച്ച് പ്രമുഖ കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടായ ദൃഷ്ടി ഐഎഎസ് കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകന്‍ വികാസ് ദിവ്യകീര്‍ത്തി പങ്കെടുത്ത ഒരു പോഡ്കാസ്റ്റ് വീഡിയോ വീണ്ടും വൈറലാകുന്നു. സിവില്‍ സര്‍വീസ് പരീക്ഷയിലെ സംവരണ നയങ്ങളുടെ സമഗ്രതയെക്കുറിച്ച് വിവരിക്കുന്ന വീഡിയോ വീണ്ടും ചര്‍ച്ചയ്ക്ക് തിരികൊളുത്തിയിരിക്കുകയാണ്.
ഒരു വര്‍ഷം മുമ്പ് മാധ്യമപ്രവര്‍ത്തകയായ സ്മിത പ്രകാശിന് നല്‍കിയ പോഡ്‌കോസ്റ്റ് അഭിമുഖത്തിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയ്ക്ക് ഇടയാക്കിയിരിക്കുന്നത്. ''നിയമപരമായി സാധ്യമായ ഒരു പഴുതായാണ്'' അദ്ദേഹം ഒബിസി സംവരണത്തെ വിശേഷിപ്പിച്ചത്. സമ്പന്നരായ ഉദ്യോഗാര്‍ഥികള്‍ക്ക് ഒബിസി ക്വോട്ട ചൂഷണം ചെയ്യാന്‍ ഇത് അനുവദിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംവരണ സംവിധാനത്തില്‍ ആരോപിക്കപ്പെടുന്ന പഴുതുകള്‍ പരിഹരിക്കപ്പെട്ടിട്ടുണ്ടോയെന്ന് ചോദ്യം ചെയ്യാന്‍ ഈ വീഡിയോ പലരെയും പ്രേരിപ്പിച്ചു.
ദുരുപയോഗത്തിന് കാരണമാകുന്ന ഉയര്‍ന്ന സാധ്യതകളെക്കുറിച്ച് ദിവ്യകീര്‍ത്തി പോഡ്കാസ്റ്റില്‍ വിശദീകരിച്ച് സംസാരിച്ചു. സെലക്ഷന്‍ റാങ്കുകള്‍ക്കിടയില്‍ നിലനില്‍ക്കുന്ന വലിയ വ്യത്യാസവും അദ്ദേഹം ചൂണ്ടിക്കാട്ടി. ''നിങ്ങള്‍ ജനറല്‍ വിഭാഗത്തിലാണ് ഉള്‍പ്പെടുന്നതെങ്കില്‍ ഒരു ഐഎഎസ് ഉദ്യോഗസ്ഥനാകുന്നതിന് നിങ്ങള്‍ ആദ്യത്തെ 75 റാങ്കുകളില്‍ ഉള്‍പ്പെടണം. എന്നാല്‍ നിങ്ങള്‍ ഒബിസി വിഭാഗത്തിലാണെങ്കില്‍ ഏകദേശം 400 റാങ്ക് കരസ്ഥമാക്കിയാല്‍ പോലും നിങ്ങള്‍ക്ക് ഒരു ഐഎഎസ് ഉദ്യോഗസ്ഥനാകാന്‍ കഴിയും,'' അദ്ദേഹം പറഞ്ഞു. ഒരു വര്‍ഷം മുമ്പാണ് ദിവ്യകീര്‍ത്തി ഈ അസമത്വം സംബന്ധിച്ച വിശദീകരണം നല്‍കിയത്. കഴിയുന്നിടത്തെല്ലാം സംവരണം ഉപയോഗിക്കുന്നതിന് ശക്തമായ ഒരു പ്രോത്സാഹനവും സൃഷ്ടിക്കപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
advertisement
'ക്രീമി ലെയര്‍' നിയമങ്ങളിലാണ് ദിവ്യകീര്‍ത്തിയുടെ വാദങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. രക്ഷിതാവ് ഉയര്‍ന്ന സര്‍ക്കാര്‍ ജോലിക്കാരനാണെങ്കില്‍ ഉദ്യോഗാര്‍ഥിയെ ഒഴിവാക്കുന്നത്, ജൂനിയര്‍ തസ്തികകളിലോ ഉയര്‍ന്ന വരുമാനമോ നേടുന്ന മാതാപിതാക്കള്‍ ഉള്ളവര്‍ക്കുള്ള നിയമങ്ങള്‍, രേഖപ്പെടുത്തുന്ന സമയത്ത്, ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന് അദ്ദേഹം എടുത്തു പറഞ്ഞു.
രണ്ട് കാര്യങ്ങളാണ് അദ്ദേഹം പ്രത്യേകമായി ചൂണ്ടിക്കാട്ടിയത്.
  • ക്രീമി ലെയര്‍ കണക്കുകൂട്ടലില്‍ നിന്ന് കാര്‍ഷിക വരുമാനത്തെ ഒഴിവാക്കുന്നത്
  • ഉദ്യോഗാര്‍ഥിയുടെ സ്വന്തം സ്വത്തുവകകള്‍ പരിഗണിക്കാതെ മാതാപിതാക്കളുടെ വരുമാനം മാത്രം ഒബിസി വിഭാഗത്തിന് പരിഗണിക്കുന്ന വസ്തുത.
advertisement
സമ്പന്നായ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജോലി രാജിവെച്ച് തന്റെ എല്ലാ സ്വത്തുക്കളും അവരുടെ കുട്ടിക്ക് ദാനമായി എഴുതി നല്‍കിയതിന് ശേഷം സ്വന്തം വരുമാനം പൂജ്യമാക്കി ചുരുക്കാനും തുടർന്ന് സ്വതന്ത്രമായി സമ്പന്നനായ കുട്ടിക്ക് ഇപ്പോഴും ഒബിസി ആനുകൂല്യങ്ങള്‍ അവകാശപ്പെടാന്‍ കഴിയുന്ന സാഹചര്യത്തെക്കുറിച്ച് ദിവ്യകീര്‍ത്തി പോഡ്കാസ്റ്റില്‍ വിശദീകരിച്ചു. ഇത് നിയമപരമായി നിലനില്‍ക്കുന്ന വസ്തുതതയെന്നും അദ്ദേഹം തറപ്പിച്ച് പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ തനിക്ക് അറിയാമെന്നും ദിവ്യകീര്‍ത്തി പോഡ്കാസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ജനറലില്‍ ആദ്യ 75 ആകണം; ഒബിസിക്കാര്‍ക്ക് 400 റാങ്ക് കിട്ടിയാലും ഐഎഎസ് '; കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപകന്റെ  വീഡിയോ വൈറല്‍
Next Article
advertisement
ആശ്രമത്തിലെ ലൈംഗികാതിക്രമം: ബാബ ചൈതന്യാനന്ദയുടെ ഫോണില്‍  സ്ത്രീകളുമൊത്തുള്ള ചിത്രങ്ങളും ചാറ്റുകളും
ആശ്രമത്തിലെ ലൈംഗികാതിക്രമം: ബാബ ചൈതന്യാനന്ദയുടെ ഫോണില്‍ സ്ത്രീകളുമൊത്തുള്ള ചിത്രങ്ങളും ചാറ്റുകളും
  • ഡല്‍ഹിയിലെ ആശ്രമത്തില്‍ 17 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബാബ ചൈതന്യാനന്ദ അറസ്റ്റില്‍.

  • ചൈതന്യാനന്ദയുടെ ഫോണില്‍ സ്ത്രീകളുമൊത്തുള്ള ചിത്രങ്ങളും ചാറ്റുകളും കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

  • ബിരുദ സര്‍ട്ടിഫിക്കറ്റുകൾ തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

View All
advertisement