'ഒരു മാസത്തെ ശമ്പളവും സംഗീത പരിപാടികളിലെ വരുമാനവും ദേശീയ പ്രതിരോധ ഫണ്ടിലേക്ക് സംഭാവന ചെയ്യും'; ഇളയരാജ
- Published by:Sarika N
- news18-malayalam
Last Updated:
നമ്മുടെ നിസ്വാർത്ഥരായ ധീരസൈനികർ ശത്രുക്കളെ മുട്ടുകുത്തിക്കുമെന്ന് തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും ഇളയരാജ പറഞ്ഞു
തന്റെ ഒരു മാസത്തെ ശമ്പളം ദേശിയ പ്രതിരോധ ഫണ്ടിലേക്ക് സംഭാവന ചെയ്യുമെന്ന് സംഗീതസംവിധായകൻ ഇളയരാജ. രാജ്യസഭാംഗം എന്ന നിലയിൽ ലഭിക്കുന്ന ഒരുമാസത്തെ ശമ്പളവും സംഗീത പരിപാടികളിൽ നിന്നുള്ള വരുമാനവും സംഭാവന ചെയ്യുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. തന്റെ എക്സ് അക്കൗണ്ടിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
"VALIANT” - Earlier this year, I composed & recorded my first symphony and named it “Valiant”, unaware that in May our real heroes, our soldiers would need to act with bravery, boldness, courage, precision and determination at the borders to counter the cold blooded killing of…
— Ilaiyaraaja (@ilaiyaraaja) May 10, 2025
advertisement
ഇളയരാജ എക്സ് അക്കൗണ്ടിൽ പങ്കുവച്ച പോസ്റ്റിന്റെ പൂർണരൂപം, 'ഈ വർഷം ആദ്യം ഞാൻ എന്റെ ആദ്യത്തെ സിംഫണി ചിട്ടപ്പെടുത്തി റെക്കോർഡ് ചെയ്യുകയും അതിന് 'വാലിയന്റ്' (ധീരൻ) എന്ന് പേരിടുകയും ചെയ്തു. എന്നാൽ, മെയ് മാസത്തിൽ പഹൽഗാമിലെ നിരപരാധികളായ വിനോദസഞ്ചാരികളുടെ ക്രൂരമായ കൊലപാതകത്തെത്തുടർന്ന് നമ്മുടെ ധീര സൈനികർക്ക് അതിർത്തികളിൽ ധീരത, സാഹസികത, ധൈര്യം, കൃത്യത, ദൃഢനിശ്ചയം എന്നിവയോടെ പ്രവർത്തിക്കേണ്ടിവരുമെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. നമ്മുടെ നിസ്വാർത്ഥരായ ധീരസൈനികർ ശത്രുക്കളെ മുട്ടുകുത്തിക്കുമെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്. ഒരു ഇന്ത്യക്കാരൻ എന്ന നിലയിലും പാർലമെന്റ് അംഗം എന്ന നിലയിലും, ഭീകരതയെ തുടച്ചുനീക്കുന്നതിനും നമ്മുടെ അതിർത്തികളെയും ജനങ്ങളെയും സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള നമ്മുടെ രാജ്യത്തെ ധീരനായകരുടെ 'ധീരമായ' പരിശ്രമങ്ങൾക്ക് പിന്തുണയായി, എൻ്റെ സംഗീത പരിപാടികളിൽ നിന്നുള്ള പ്രതിഫലവും ഒരു മാസത്തെ ശമ്പളവും 'ദേശീയ പ്രതിരോധ ഫണ്ടി'ലേക്ക് ഒരു എളിയ സംഭാവനയായി നൽകാൻ ഞാൻ തീരുമാനിച്ചിരിക്കുന്നു. ജയ് ഹിന്ദ്'. അദ്ദേഹം കുറിച്ചു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai [Madras],Chennai,Tamil Nadu
First Published :
May 11, 2025 9:30 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഒരു മാസത്തെ ശമ്പളവും സംഗീത പരിപാടികളിലെ വരുമാനവും ദേശീയ പ്രതിരോധ ഫണ്ടിലേക്ക് സംഭാവന ചെയ്യും'; ഇളയരാജ