Viral | കസ്റ്റമറിന് തടി കൂടുതലെന്ന് ഹോട്ടൽ; ബുഫെയ്ക്ക് ഇരട്ടി പണം ആവശ്യപ്പെട്ടു

Last Updated:

തടി കൂടിയതിൻെറ പേരിൽ ഹോട്ടലിൽ നേരിട്ട വിവേചനത്തെക്കുറിച്ച് ടിക് ടോക്കിലൂടെയാണ് പോപ്പി വിവരിച്ചത്.

ബുഫെ കഴിച്ച സ്ത്രീയ്ക്ക് തടി കൂടുതലാണെന്ന് പറഞ്ഞ് കൂടുതൽ പണം ആവശ്യപ്പെട്ടതായി പരാതി. യുകെയിലാണ് സംഭവം. സാധാരണ ഗതിയിൽ ബുഫെയ്ക്ക് ഒരു നിശ്ചിത തുക നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ടാവും. കഴിക്കുന്നവർക്ക് എത്ര വേണമെങ്കിലും എന്ത് വേണമെങ്കിലും കഴിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ടാവും. എന്നാൽ യുകെക്കാരിയായ പോപ്പിയുടെ അനുഭവം മറിച്ചായിരുന്നു. ബുഫെ കഴിച്ചതിൻെറ ബിൽ വന്നപ്പോൾ അവർ ശരിക്കും ഞെട്ടി. രണ്ടാൾക്കുള്ള ബില്ലാണ് അവർക്ക് റെസ്റ്റോറൻറ് അധികൃതർ നൽകിയത്. ഇത് എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് അവർ അന്വേഷിച്ചു.
രണ്ടാൾ കഴിക്കേണ്ട ഭക്ഷണം കഴിച്ചതിനാലാണ് ഇത്രയും തുക വന്നതെന്നാണ് ഹോട്ടൽ അധികൃതർ വിശദീകരിച്ചത്. ഏതായാലും പോപ്പി ആ പണം പൂർണമായി നൽകാൻ തയ്യാറായില്ല. ഒരാൾക്കുള്ള ഭക്ഷണം മാത്രമേ താൻ കഴിച്ചിട്ടുള്ളൂവെന്നും അതിനുള്ള പണം മാത്രമേ തരികയുള്ളൂവെന്നും അവർ വ്യക്തമാക്കി. തടി കൂടിയതിൻെറ പേരിൽ ഹോട്ടലിൽ നേരിട്ട വിവേചനത്തെക്കുറിച്ച് ടിക് ടോക്കിലൂടെയാണ് പോപ്പി വിവരിച്ചത്. സമാനമായ തരത്തിൽ തടിയുള്ളത് കൊണ്ട് വിവേചനവും അപമാനവും നേരിട്ടതിനെക്കുറിച്ച് നിരവധി പേരാണ് പോസ്റ്റിന് താഴെ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
advertisement
വിക്ടോറിയാസ് സീക്രട്ട് എന്ന കടയിൽ വസ്ത്രം വാങ്ങാൻ പോയപ്പോഴുണ്ടായ മോശം അനുഭവമാണ് ഒരാൾ പങ്ക് വഹിച്ചത്. തൻെറ ശരീരം ശ്രദ്ധിച്ച് അവിടുത്തെ ഒരു ജീവനക്കാരൻ പറഞ്ഞത് ഇത് പോലുള്ള ആളുകളുടെ സൈസിലുള്ള വസ്ത്രം ഇവിടെയില്ലെന്നാണ്. പിന്നീട് ആ കടയിൽ ഒരിക്കൽ പോലും പോയിട്ടില്ലെന്ന് ടിക് ടോക് യൂസർ വ്യക്തമാക്കി.
തൻെറ ശരീരത്തെ അമ്മായിഅമ്മ പരിഹസിച്ചതിനെക്കുറിച്ചായിരുന്നു മറ്റൊരാളുടെ വെളിപ്പെടുത്തൽ. ആരോഗ്യത്തിന് ഗുണം ചെയ്യുന്ന നല്ല ഭക്ഷണം മാത്രം കഴിച്ചിട്ടും എന്താണിങ്ങനെ തടി വെക്കുന്നത് എന്നായിരുന്നു ചോദ്യം. മറ്റൊരാൾ ഡോക്ടറിൽ നിന്നുള്ള ദുരനുഭവമാണ് പങ്കുവെച്ചത്. ഗുരുതരമായ ആരോഗ്യപ്രശ്നം ഉണ്ടായിട്ടും അത് വെറും പൊണ്ണത്തടി മാത്രമാണെന്ന് ഡോക്ടർ പറഞ്ഞു. എന്നാൽ തൻെറ ആരോഗ്യപ്രശ്നം എന്താണെന്ന് പിന്നീടാണ് മനസ്സിലാക്കാൻ സാധിച്ചതെന്നും ടിക് ടോക്ക് യൂസർ വ്യക്തമാക്കി.
advertisement
ഗർഭിണിയായ സമയത്ത് നേരിട്ട മോശം അനുഭവമാണ് മറ്റൊരു സ്ത്രീ പറഞ്ഞത്. താൻ ഗർഭിണിയായിട്ടും ഇത് ഭക്ഷണം കഴിച്ച് ഉണ്ടാക്കിയ വയറാണെന്ന് പറഞ്ഞ് കളിയാക്കിയവർ ഉണ്ടായിരുന്നുവെന്ന് അവർ പറഞ്ഞു. ഇത്തരത്തിലുള്ള നിരവധി വിവേചനങ്ങളാണ് ഓരോരുത്തരും പങ്കുവെച്ചത്.
ടെക്സാസിലെ സാൻ അൻേറാണിയോയിലുള്ള യായ തായ് റെസ്റ്റോറൻറിൽ നിന്നും വിവേചനത്തിൻെറ മറ്റൊരു വാർത്ത പുറത്ത് വന്നിരുന്നു. കൂടുതൽ ഭക്ഷണം നൽകാമെന്നതായിരുന്നു ഓഫർ. എന്നാൽ ഇതിനായി ഒരു കടമ്പ കടക്കണം. വൈഫൈ പാസ‍്‍വേ‍ർഡ് കണ്ടെത്തണമായിരുന്നു. ഏറെ ഭയപ്പെടുത്തുന്നതായിരുന്നു ഈ പാസ‍്‍വേ‍ർഡ് കണ്ടെത്തലെന്ന കടമ്പ. കടുപ്പമേറിയ ഒരു ഗണിത പ്രശ്നമായിരുന്നു ഇത്. ഗണിതശാസ്ത്രത്തിൽ നല്ല ധാരണയുള്ളവർക്ക് മാത്രം കണ്ടെത്താൻ സാധിക്കുന്നത്. അതായത് ഓഫർ ലഭിക്കണമെങ്കിൽ ഗണിതശാസ്ത്രത്തിൽ നിപുണനായിരിക്കണം എന്നർഥം.
advertisement
Keywords: Body Shaming, Fat Shaming, UK Hotel, പൊണ്ണത്തടി, ബുഫെ
Link: https://www.news18.com/news/buzz/in-the-uk-all-you-can-eat-buffet-asks-plus-size-woman-to-pay-double-the-price-5579983.html
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Viral | കസ്റ്റമറിന് തടി കൂടുതലെന്ന് ഹോട്ടൽ; ബുഫെയ്ക്ക് ഇരട്ടി പണം ആവശ്യപ്പെട്ടു
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement