ന്യൂഡല്‍ഹി:സാധാരണ സൈക്കിളിലെത്തി പാല് വിതരണം നടത്തുന്നവരെ നമ്മള് കണ്ടിട്ടുണ്ട്. ഇപ്പോഴിതാ ലക്ഷ്വറി ബൈക്കായ ഹാര്‍ലി ഡേവിഡ്സണിലെത്തി പാല് വിതരണം നടത്തുകയാണ് ഒരു യുവാവ്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് നിരവധി പേരാണ് ലൈക്കും കമന്റുമായി എത്തിയത്.
പാല് കൊടുക്കാനുള്ള പാത്രങ്ങളും മറ്റും ബൈക്കില്‍ തൂക്കിയിട്ട നിലയിലാണ്. ബൈക്കിന്റെ നമ്പര്‍ പ്ലേറ്റില്‍ ഗുജ്ജര്‍ എന്ന് എഴുതിയിട്ടുണ്ട്. അമിത് ബദാന എന്നയാളുടെ ഇന്‍സ്റ്റഗ്രാം ഐഡിയില്‍ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ നിരവധി പേരാണ് വീഡിയോയ്ക്ക് ലൈക്കും കമന്റുമായി എത്തിയത്.
ഹാര്‍ലി ഡേവിഡ്സണ് ഓടിക്കുന്ന വീഡിയോ മുമ്പൊരിക്കല്‍ നടി കനിഹയും പങ്കുവെച്ചിരുന്നു. തന്റെ മിക്ക വിശേഷങ്ങളും താരം സമൂഹമാധ്യമങ്ങളില്‍ വീഡിയോകളായും ചിത്രങ്ങളായും പങ്കുവയ്ക്കാറുണ്ട്. പേടിയെ പമ്പ കടത്തി ഹാര്‍ലി ഡേവിഡ്സണ് ബൈക്ക് ഓടിച്ച വിശേഷം ആരാധകരുമായി കനിഹ പങ്കുവെച്ചിരുന്നു.
ഹാര്‍ലി ഡേവിഡ്സണ് ബൈക്കില്‍ ജീന്‍സും ടീഷര്‍ട്ടും ധരിച്ച് സ്റ്റൈലിഷ് ആയി ഇരിക്കുന്ന ചിത്രവും ബൈക്ക് ഓടിക്കുന്ന വീഡിയോയുമാണ് കനിഹ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ‘വലിയ ബൈക്കുകള്‍ ഓടിക്കണമെന്ന് എപ്പോഴും ആഗ്രഹിക്കാറുണ്ടായിരുന്നെങ്കിലും പേടിയായിരുന്നു. ഇന്ന് ഞാന്‍ ആ പേടിയെ മറികടന്ന് ഈ മോണ്സ്റ്ററിനൊപ്പം സന്തോഷവും ആവേശവും അനുഭവിച്ചു’ എന്നാണ് കനിഹ ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്.
”ഒന്നും പഠിക്കാനുള്ള സമയം വൈകിയിട്ടില്ല! ആ ശരിയായ നിമിഷത്തിനായി കാത്തിരിക്കരുത്.. ഓരോ നിമിഷവും നിങ്ങളുടേതാക്കുക” എന്നും വീഡിയോടൊപ്പം താരം പങ്കുവെച്ചു നിരവധി പേരാണ് താരത്തെ അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തിയത്.
മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന എസ് എ ബോബേഡെയും ഹാര്‍ലി ഡേവിഡ്സണ് ഓടിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആഢംബര സ്പോര്‍ട്സ് ബൈക്കായ ഹാര്‍ലി ഡേവിഡ്സണിന്റെ ലിമിറ്റഡ് എഡീഷന് ബൈക്ക് ആയ ‘സിവിഒ 2020’യില്‍ രാജ്യത്തെ പരമാധികാര കോടതിയുടെ ചീഫ് ജസ്റ്റിസ് ഇരിക്കുന്ന ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. വളരെ ആവേശത്തോടെയാണ് നെറ്റിസണ്‍സ് ഈ ചിത്രത്തെ സ്വീകരിച്ചത്.
രാജ്യത്തെ സുപ്രധാനമായ പല വിധിപ്രസ്താവങ്ങളിലൂടെയും ശ്രദ്ധ നേടിയ വ്യക്തിയാണ് എസ്.എ.ബോബ്ഡെ. രാമജന്മഭൂമി-ബാബ്റി മസ്ജിദ് ഭൂമി തര്‍ക്കത്തില്‍ വിധി പ്രസ്താവിച്ച അഞ്ചംഗ ഭരണഘടനാബഞ്ചില്‍ ഇദ്ദേഹം ഉള്‍പ്പെട്ടിരുന്നു. നിലവില്‍ സ്വദേശമായ നാഗ്പൂരിലുള്ള അദ്ദേഹം അവിടെ ഒരു ഹാര്‍ലി ഡേവിഡ്സണ് ഷോറൂം സന്ദര്‍ശിച്ചിരുന്നു. അവിടെ വച്ച് ആരോ പകര്‍ത്തിയ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ബൈക്കുകളോടുള്ള തന്റെ ഇഷ്ടം പലപ്പോഴും തുറന്നു പറഞ്ഞിട്ടുള്ള ബോബ്ഡെയുടെ ഈ സ്റ്റൈലിഷ് ചിത്രം അധികം വൈകാതെ തന്നെ വൈറലാവുകയും ചെയ്തു.
രസകരമായ പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. ഇതിനിടെ ചീഫ് ജസ്റ്റിസിന്റെ മാസ്കെവിടെ? ഹെല്‍മറ്റെവിടെ ? തുടങ്ങിയ ചോദ്യങ്ങളും ചിലര്‍ ഉന്നയിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.