യുഎസില്‍ പഠനത്തിന് പോകുംമുമ്പ് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ 8.77 ലക്ഷം കോടി രൂപ സമ്മാനം നേടി ഇന്ത്യക്കാരനായ വിദ്യാര്‍ത്ഥി
- Published by:Nandu Krishnan
- news18-malayalam
Last Updated:
ജൂലായ് 26-ന് ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വെച്ച് കുടുംബത്തോടൊപ്പം ലോസ് എഞ്ചല്‍സിലേക്കുള്ള വിമാനത്തില്‍ കയറുന്നതിനുതൊട്ടുമുമ്പാണ് വിദ്യാർത്ഥി ദുബായ് ഡ്യൂട്ടിഫ്രീ ടിക്കറ്റെടുത്തത്
ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പില്‍ വിജയിച്ച് ഒരു മില്യണ്‍ ഡോളര്‍ (ഏകദേശം 8.77 ലക്ഷം കോടി രൂപ) സമ്മാനം നേടി ഇന്ത്യക്കാരനായ പ്രവാസി വിദ്യാര്‍ത്ഥി. 18-കാരന്‍ വെയ്ന്‍ നാഷ് ഡിസൂസയാണ് നറുക്കെടുപ്പില്‍ വിജയിച്ച് കോടീശ്വരനായത്. യുഎസിലെ സര്‍വകലാശാലയില്‍ പഠനത്തിനായി പോകുന്നതിനു തൊട്ടുമുമ്പാണ് വെയ്ന്‍ നാഷിനെ ഭാഗ്യം കടാക്ഷിച്ചത്.
സാധാരണയായി യാത്ര ചെയ്യുമ്പോള്‍ ഒരു രസത്തിനായി ടിക്കറ്റുകള്‍ വാങ്ങാറുണ്ടെന്നും എന്നാല്‍ ഇത്തവണ യുഎസിലേക്ക് നാല് വര്‍ഷം പഠനത്തിന് പോകുംമുമ്പ് ഭാഗ്യ പരീക്ഷണത്തിനായാണ് ടിക്കറ്റ് എടുത്തതെന്നും ദുബായില്‍ ജനിച്ചുവളര്‍ന്ന ഇന്ത്യന്‍ പൗരനായ വെയ്ൻ നാഷ് ഡിസൂസ പറഞ്ഞു. 1999-ല്‍ നറുക്കെടുപ്പ് ആരംഭിച്ചതിനുശേഷം ഒരു മില്യണ്‍ ഡോളര്‍ സമ്മാനം നേടുന്ന 255-ാമത്തെ ഇന്ത്യന്‍ പൗരനാണ് വെയ്ന്‍.
ജൂലായ് 26-ന് ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ കോണ്‍കോഴ്‌സ് എയില്‍ വെച്ച് കുടുംബത്തോടൊപ്പം ലോസ് എഞ്ചല്‍സിലേക്കുള്ള വിമാനത്തില്‍ കയറുന്നതിനുതൊട്ടുമുമ്പാണ് വെയ്ന്‍ നാഷ് ടിക്കറ്റ് എടുത്തത്. സീരീസ് 510-ലെ 4463 എന്ന ടിക്കറ്റിലാണ് സമ്മാനം നേടിയത്. യുഎസിലെ ഇല്ലിനോയിസ് അര്‍ബാന ചാമ്പയിനില്‍ എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗിന് പഠിക്കാൻ പോയിരിക്കുകയാണ് വെയ്ന്‍ നാഷ് ഇപ്പോൾ.
advertisement
നറുക്കെടുപ്പില്‍ വിജയിച്ചതിന്റെ സന്തോഷം പ്രകടിപ്പിച്ച വെയ്ന്‍ നാഷ് വിജയത്തിന്റെ സമയം ഇതിലും മികച്ചതായിരിക്കില്ലെന്നും അറിയിച്ചു. 18 വയസ്സ് തികഞ്ഞിട്ടും എക്കൗണ്ട് തുടങ്ങാൻ സമയമില്ലാത്തതിനാല്‍ അച്ഛന്റെ എക്കൗണ്ട് ആണ് ഉപയോഗിച്ചതെന്നും തനിക്ക് ഭാഗ്യമുണ്ടെന്ന് തോന്നുന്നുവെന്നും വെയ്ന്‍ നാഷ് പറഞ്ഞു. ടിക്കറ്റ് വാങ്ങാന്‍ താനും സഹോദരിയും നിര്‍ബന്ധിച്ചപ്പോഴാണ് അച്ഛന്‍ സമ്മതിച്ചതെന്നും അതില്‍ സന്തോഷം തോന്നുന്നതായും അവന്‍ വ്യക്തമാക്കി. യുഎസ് സർവകലാശാലയിലെ പഠനത്തിന്റെ ചെലവ് വഹിക്കാന്‍ ഇത് വലിയ തോതില്‍ സഹായിക്കുമെന്നും വെയ്ന്‍ നാഷ് കൂട്ടിച്ചേര്‍ത്തു.
advertisement
മുംബൈയില്‍ നിന്നുള്ള പ്രവാസികളാണ് വെയ്നിന്റെ കുടുംബം. ഇവർ നറുക്കെടുപ്പില്‍ സ്ഥിരം പങ്കെടുക്കാറുമുണ്ട്. മാതാപിതാക്കള്‍ യാത്രയ്ക്കിടെ സ്ഥിരം ടിക്കറ്റ് എടുക്കാറുണ്ടെന്നും വെയ്ൻ നാഷ് പറയുന്നു. എന്നാല്‍ സമ്മാനത്തുക എങ്ങനെ വിനിയോഗിക്കണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും നിക്ഷേപം ശ്രദ്ധാപൂര്‍വ്വം പരിഗണിക്കുന്നതിനുമുമ്പ് നന്നായി ഗവേഷണം നടത്തുമെന്നും അവന്‍ വിശദമാക്കി.
സംഗീതത്തില്‍ ഒരു കരിയര്‍ പടുത്തുയര്‍ത്താന്‍ ആഗ്രഹിക്കുന്ന സഹോദരിക്കായി വെയ്നിന്റെ കുടുംബം ഇപ്പോള്‍ ലോസ് ഏഞ്ചല്‍സിലാണ്. അവിടെ നിന്നും അവര്‍ ചിക്കാഗോയിലേക്ക് പറക്കും. ഇവിടെയാണ് വെയ്ന്‍ തന്റെ സര്‍വകലാശാല യാത്ര ആരംഭിക്കുന്നത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
August 08, 2025 3:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
യുഎസില്‍ പഠനത്തിന് പോകുംമുമ്പ് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ 8.77 ലക്ഷം കോടി രൂപ സമ്മാനം നേടി ഇന്ത്യക്കാരനായ വിദ്യാര്‍ത്ഥി