പ്രണയിക്കാൻ പ്രായം പ്രശ്നമല്ലെന്ന് ഈ മുതിർന്ന ദമ്പതികൾ

Last Updated:

പ്രണയിക്കാനും വിവാഹിതരാകാനും പ്രായം ഒരു പ്രശ്നമേ അല്ലെന്ന് തെളിയിക്കുകയാണ് ജർമ്മനിയിൽനിന്നുള്ള മുതിർന്ന ദമ്പതികളായ ഇൻഗോയും എൽക്കും (Ingo and Elke).

പ്രണയിക്കാനും വിവാഹിതരാകാനും പ്രായം ഒരു പ്രശ്നമേ അല്ലെന്ന് തെളിയിക്കുകയാണ് ജർമ്മനിയിൽ നിന്നുള്ള മുതിർന്ന ദമ്പതികളായ ഇൻഗോയും എൽക്കും (Ingo and Elke). പാരീസിലെ തെരുവോരത്തിലൂടെ സംസാരിച്ചുകൊണ്ട് ഉല്ലസിച്ച് നടന്നുവരുന്ന നവ ദമ്പതികളുടെ വീഡിയോ ക്രിസ്റ്റഫർ വാർഡ് എന്ന ഫോട്ടോഗ്രാഫർ പകർത്തി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഇരുവരും നടന്ന് വരുന്നത് കണ്ട് കൌതുകം തോന്നിയ വാർഡ് ഇവരുടെ വീഡിയോ പകർത്തുകയായിരുന്നു. പാരിസിൽ നിന്ന് തന്നെയാണോ എന്ന് ചോദിച്ചുകൊണ്ട് സംസാരിച്ചു തുടങ്ങുന്ന വാർഡിനോട് തങ്ങൾ ജർമ്മനിയിൽ നിന്നാണെന്നും വിവാഹം കഴിഞ്ഞിട്ട് രണ്ട് ആഴ്ചയെ ആയിട്ടുള്ളു എന്നും ഹണിമൂൺ ആഘോഷിക്കാനാണ് പാരീസിലേക്കെത്തിയതെന്നും മുതിർന്ന നവദമ്പതികൾ പറയുന്നതും വീഡിയോയിൽ കാണാം. ഇരുവരും എങ്ങനെയാണ് കണ്ടുമുട്ടിയതെന്നും വിവാഹിതരായതെന്നും എൽക്ക് വീഡിയോയിൽ പങ്കുവെയ്ക്കുന്നുണ്ട്.
പങ്കാളിയെ ആവശ്യമുണ്ടെന്ന് അറിയിച്ച് എൽക് ജർമ്മനിയിലെ ഒരു പ്രമുഖ പത്രത്തിൽ പരസ്യം നൽകിയിരുന്നു. പരസ്യത്തിന് നൂറ് കണക്കിന് മറുപടികളാണ് ലഭിച്ചതെന്ന് എൽക്ക് ആശ്ചര്യത്തോടെ പറയുന്നു. ആ നൂറു പേരിൽ ഒരാളായിരുന്നു ഇൻഗോയും. പങ്കാളിയുടെ ഏറ്റവും വിശേഷപ്പെട്ട പ്രത്യേകത എന്താണെന്ന വാർഡിൻ്റെ ചോദ്യത്തോട് ഇൻഗോയുടെ ഒരിക്കലും അവസാനിക്കാത്ത ജിജ്ഞാസ എന്നായിരുന്നു എൽക്കിൻ്റെ മറുപടി.
" അദ്ദേഹം എപ്പോഴും എല്ലാത്തിനെക്കുറിച്ചും ജിജ്ഞാസ ഉള്ളവനാണ്. എപ്പോഴും പുതിയത് തേടിക്കൊണ്ടിരിക്കുന്നു" എൽക്ക് പറയുന്നു. ആർക്കിട്ടെക്റ്റ് ആണ് ഇൻഗോ.
advertisement
വിവാഹത്തിനു മുൻപ് ഇരുവരും ജർമ്മനിയിലെ വ്യത്യസ്ത നഗരങ്ങളായ ബ്രെമനിലും ഹാംബർഗിലുമായിരുന്നു താമസിച്ചിരുന്നത്. എങ്കിലും ആഴ്ചയിൽ നാലുവെട്ടമെങ്കിലും പരസ്പരം കാണാൻ ഇരുവരും സമയം കണ്ടെത്തിയിരുന്നു. പിന്നീട് ഇൻഗോ ബ്രെമനിലേക്ക് താമസം മാറി.വിവാഹത്തിനു മുൻപുള്ള സമയമെല്ലാം ഇരുവരും പരസ്പരം മനസിലാക്കാനാണ് വിനിയോഗിച്ചത്. രണ്ട് വർഷത്തെ ഡേറ്റിങ്ങിനുശേഷം അവർ ബ്രമനിൽ തന്നെ ഒരു വീടും സ്വന്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
പ്രണയിക്കാൻ പ്രായം പ്രശ്നമല്ലെന്ന് ഈ മുതിർന്ന ദമ്പതികൾ
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement