പട്ടിണി കിടന്ന് കോളേജില്‍ ചേര്‍ന്ന യുവാവ് ഓണ്‍ലൈന്‍ ഗെയിമില്‍ 22,000 രൂപ നഷ്ടമായതിന് ജീവനൊടുക്കാന്‍ ശ്രമിച്ചു
- Published by:Sneha Reghu
- news18-malayalam
Last Updated:
മുന്‍പരിചയമില്ലാത്ത ഒരാള്‍ക്ക് ഇത്രയും വലിയ തുക നല്‍കിയതിന് ചിലര്‍ യുവാവിനെ വിമര്‍ശിച്ചു
പലതരത്തിലുള്ള സൈബര്‍ തട്ടിപ്പ് കേസുകള്‍ നമ്മുടെ നാട്ടില്‍ മിക്ക ദിവസങ്ങളിലും റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. വിര്‍ച്വല്‍ അറസ്റ്റ് മുതല്‍ ഓണ്‍ലൈന്‍ ഗെയിമിംഗ് തട്ടിപ്പുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. പ്രായമായവരും ചെറുപ്പക്കാരുമെല്ലാം ഇതിനുള്ളില്‍ കുടുങ്ങി പോയ സംഭവങ്ങള്‍ നിരവധിയാണ്. ഇപ്പോഴിതാ പട്ടിണി കിടന്ന് പോലും കോളേജിലെ ഫീസ് അടച്ചുകൊണ്ടിരുന്ന യുവാവ് ഓണ്‍ലൈന്‍ ഗെയിമിംഗ് തട്ടിപ്പിന് ഇരയായി 22,000 രൂപ നഷ്ടപ്പെട്ട സംഭവമാണ് ചര്‍ച്ചയായിരിക്കുന്നത്. ഇയാള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതായി സുഹൃത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു. ''എന്റെ സുഹൃത്ത് 22,000 രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായി. തുടര്‍ന്ന് ജീവനൊടുക്കാന്‍ ശ്രമിച്ചു,'' സുഹൃത്ത് സാമൂഹിക മാധ്യമമായ റെഡ്ഡിറ്റില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു. ഒരു മുറിയുള്ള ഒരു ഫ്‌ളാറ്റില്‍ താനും ജീവനൊടുക്കാന്‍ ശ്രമിച്ച സുഹൃത്തും ഒന്നിച്ചാണ് താമസമെന്ന് അയാള്‍ പറഞ്ഞു. ഒരു ദിവസം വൈകുന്നേരം ഏഴ് മണിയോടെ സുഹൃത്തിനെ പല തവണ ഫോണില്‍ വിളിച്ചുവെന്നും എന്നാല്‍ മറുപടി ലഭിച്ചില്ലെന്നും യുവാവ് പറഞ്ഞു.
''രാജസ്ഥാനിലെ ജയ്പൂരിലെ ഒരു ചെറിയ ഫ്‌ളാറ്റില്‍ ഒരുമിച്ച് താമസിക്കുന്ന രണ്ട് സുഹൃത്തുക്കളാണ് ഞങ്ങള്‍. വലിയ ബുദ്ധിമുട്ടിലാണ് ഞങ്ങള്‍ കഴിയുന്നത്. ഇന്നലെ ഞാന്‍ ഫ്ളാറ്റിൽ ഇല്ലായിരുന്നു. വൈകുന്നേരം ഏഴ് മണിയോടെ ഞാന്‍ എന്റെ സുഹൃത്തിനെ വിളിച്ചു. പത്ത് തവണയില്‍ കൂടുതല്‍ വളിച്ചു. എന്നാല്‍ അവന്‍ എടുത്തില്ല. ഇത് എന്നെ വല്ലാതെ വിഷമിപ്പിച്ചു. കാരണം, തിരക്കിലാണെങ്കിലും എപ്പോഴും മറുപടി നല്‍കുകയോ സന്ദേശം അയയ്ക്കുകയോ ചെയ്യാറുണ്ട്,'' യുവാവ് റെഡ്ഡിറ്റില്‍ പറഞ്ഞു.
''തുടര്‍ന്ന് വിഷമിച്ച് ഞാന്‍ വീട്ടിലേക്ക് ഓടി. അവിടെ എത്തിയപ്പോള്‍ എന്റെ സുഹൃത്ത് അകത്തിരുന്ന് കരയുകയും ഏകദേശം ആറ് മുതല്‍ എട്ട് വരെ ഉറക്കുഗുളികകള്‍ കഴിക്കാന്‍ നോക്കുകയുമായിരുന്നു. ഒരു മാസ്റ്റര്‍ കീ ഉപയോഗിച്ച് വീടിനുള്ളില്‍ കയറുകയും അവനെ ശാന്തനാക്കാന്‍ ശ്രമിക്കുകയും ചെയ്തു,'' സുഹൃത്ത് പറഞ്ഞു. ''ഗുളികകള്‍ വലിച്ചെറിഞ്ഞ് എന്താണ് സംഭവിച്ചതെന്ന് ഞാന്‍ ചോദിച്ചു,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
advertisement
22,000 രൂപയുടെ തട്ടിപ്പ്
കോളേജില്‍ സെമസ്റ്റര്‍ ഫീസ് അടയ്ക്കുന്നതിനായി ജീവനൊടുക്കാന്‍ ശ്രമിച്ച സുഹൃത്ത് പണം സ്വരൂപിച്ച് വരികയായിരുന്നുവെന്ന് യുവാവ് പറഞ്ഞു. ''മൂന്ന് മാസമായി ബിജിഎംഐ(ബാറ്റില്‍ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യ-ജനപ്രിയ ഓണ്‍ലൈന്‍ മള്‍ട്ടിപ്ലെയര്‍ ബാറ്റില്‍ റോയല്‍ ഗെയിം) കളിക്കുന്നതിനിടെ പരിചയപ്പെട്ട ഒരാള്‍ സുഹൃത്തിനെ ബന്ധപ്പെടുകയും തന്റെ അമ്മ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അടിയന്തിരമായി സാമ്പത്തിക സഹായം ആവശ്യമാണെന്നും അവകാശപ്പെട്ടു.''
''ദയ തോന്നിയ സുഹൃത്ത് അയാള്‍ക്ക് പണം അയച്ചു നല്‍കി. എന്നാല്‍ പിന്നീട് ആ വ്യക്തിയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ നമ്പര്‍ ഓഫാണെന്ന് കണ്ടെത്തി. ബിജിഎംഐയില്‍ നിന്ന് സുഹൃത്തിനെ അണ്‍ഫ്രണ്ട് ചെയ്തു. ഇന്‍സ്റ്റഗ്രാമിലും വാട്ട്‌സ്ആപ്പിലും ബ്ലോക്ക് ചെയ്യുകയും ചെയ്തു,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
advertisement
സുഹൃത്തിന്റെ അച്ഛന്‍ കൂലിപ്പണിക്കാരനാണെന്നും രണ്ട് മാസമായി കോളേജില്‍ ഫീസ് അടയ്ക്കുന്നതിനായി അദ്ദേഹം രണ്ട് മാസമായി പണം സ്വരൂപിച്ച് വരികയാണെന്നും റെഡ്ഡിറ്റില്‍ യുവാവ് പങ്കുവെച്ചു.
''കോളേജില്‍ ഫീസ് അടയ്ക്കുന്നതിനായി ഭക്ഷണം അവന്‍ ഒഴിവാക്കിയിരുന്നത് എനിക്ക് ഓര്‍മയുണ്ട്. എനിക്ക് അറിയാവുന്ന ഏറ്റവും നിഷ്‌കളങ്കരായ ആളുകളില്‍ ഒരാളാണ് അവന്‍. അവനെ ഈ നിലയില്‍ കണ്ടത് എന്നെ തകര്‍ത്തുകളഞ്ഞു. അതില്‍ നിന്ന് മാനസികമായും സാമ്പത്തികമായും അവനെ കരകയറ്റാന്‍ എനിക്ക് എന്തെങ്കിലും വഴിയുണ്ടോ,'' യുവാവ്‌ചോദിച്ചു.
സഹതപിച്ചും വിമര്‍ശിച്ചും സോഷ്യല്‍ മീഡിയ
യുവാവിന്റെ പോസ്റ്റ് വളരെ വേഗമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടത്. ചിലര്‍ യുവാവിനോട് സഹതാപം പ്രകടിപ്പിച്ചപ്പോള്‍ ചിലര്‍ നിയമപടിക്ക് ശുപാര്‍ശ ചെയ്തു. ''ബിജിഎംഐയില്‍ പരിചയപ്പെട്ട ആള്‍ക്ക് 22,000 രൂപ അയച്ചു നല്‍കിയോ. അയാളുടെ മാതാപിതാക്കള്‍ കൂലിപ്പണിക്കാരാണോ. ഇത് ഹൃദയഭേദകമാണ്. ഞാന്‍ അവരെ കുറ്റപ്പെടുത്തുന്നില്ല. അവന്‍ വേദനിക്കുന്നവരുടെ ഒപ്പം നില്‍ക്കുന്നവരും ദയയുള്ളവനുമാണ്. അതിലേറെ വിശ്വസ്തനുമാണ്. ലോകം അവനെപ്പോലെയുള്ളവരോട് മോശമായി പെരുമാറുന്നു, കഴിയുന്നത്രയും അദ്ദേഹത്തോടൊപ്പമായിരിക്കുക,'' ഒരാള്‍ പറഞ്ഞു.
advertisement
മറ്റൊരാള്‍ പൊലീസില്‍ പരാതിപ്പെടാന്‍ ഉപദേശിച്ചു. ''ഉടന്‍ തന്നെ പോയി പൊലീസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുക. 22,000 എന്നത് വളരെ വലിയ തുകയാണ്. എല്ലാ തെളിവുകളും കൈമാറുക. അയാള്‍ പണം ആവശ്യപ്പെടുന്നതിന്റെ സ്‌ക്രീന്‍ഷോട്ടുകളും ശേഖരിക്കുക,'' മറ്റൊരാള്‍ പറഞ്ഞു.
''ഇതുപോലെയുള്ള തട്ടിപ്പുകാര്‍ കാരണമാണ് യഥാര്‍ത്ഥ ആളുകള്‍ക്ക് സഹായം ലഭിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്,'' മറ്റൊരാള്‍ പറഞ്ഞു.
മുന്‍പരിചയമില്ലാത്ത ഒരാള്‍ക്ക് ഇത്രയും വലിയ തുക നല്‍കിയതിന് ചിലര്‍ യുവാവിനെ വിമര്‍ശിക്കുകയും ചെയ്തു.
സുഹൃത്തിന് വേണ്ടി 16,000 രൂപ ശേഖരിക്കാന്‍ കഴിഞ്ഞതായി പിന്നീട് കുറിപ്പ് പങ്കുവെച്ച യുവാവ് പറഞ്ഞു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Jaipur,Rajasthan
First Published :
November 13, 2025 2:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
പട്ടിണി കിടന്ന് കോളേജില്‍ ചേര്‍ന്ന യുവാവ് ഓണ്‍ലൈന്‍ ഗെയിമില്‍ 22,000 രൂപ നഷ്ടമായതിന് ജീവനൊടുക്കാന്‍ ശ്രമിച്ചു


