'നിങ്ങളുടെ കഠിനാധ്വാനത്തിനും വിനയത്തിനും മുന്നിൽ താണു വണങ്ങുന്നു': ഷാരൂഖിനെ പ്രശംസിച്ച് കങ്കണ
- Published by:Sarika KP
- news18-malayalam
Last Updated:
ഇന്ത്യൻ സിനിമയുടെ ദൈവമാണ് ഷാരുഖ് ഖാൻ എന്നാണ് കങ്കണ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
ആറ്റ്‌ലി, നയൻതാര, വിജയ് സേതുപതി എന്നിവർക്കൊപ്പം ഷാരൂഖ് ഖാൻ ആദ്യമായി ഒന്നിക്കുന്ന ചിത്രം ജവാൻ ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ റിലീസിനു പിന്നാലെ സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാനെ പ്രശംസിച്ച് നിരവധി പേരാണ് എത്തുന്നത്. ഇപ്പോഴിതാ താരത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് നടി കങ്കണ റണാവത്ത്. ഇന്ത്യൻ സിനിമയുടെ ദൈവമാണ് ഷാരുഖ് ഖാൻ എന്നും ഷാരുഖിന്റെ കഠിനാധ്വാനത്തെ പ്രശംസിച്ചുകൊണ്ടും താരം കുറിച്ചു. ഇൻസ്റ്റഗ്രാമിലാണ് താരം തന്റെ പ്രശംസ അറിയിച്ചത്.
തൊണ്ണൂറുകളിൽ കാമുകനായി എത്തിയ താരം ദശാബ്ദങ്ങൾ നീണ്ട പോരാട്ടത്തിലൂടെ 60ാ വയസിൽ ഇന്ത്യയുടെ മാസ് ഹീറോയായി ഉയർന്നിരിക്കുകയാണ്. യഥാർത്ഥ ജീവിതത്തിലും സൂപ്പർഹീറോയിൽ കുറവൊന്നുമില്ലെന്ന് താരം കുറിച്ചു.
ഒരു സമയത്ത് ആളുകൾ അദ്ദേഹത്തെ എഴുതിത്തള്ളുകയും സിനിമകളുടെ തിരഞ്ഞെടുപ്പിനെ പരിഹസിക്കുകയും ചെയ്തു. ഇന്ന് ഞാനത് ഓർക്കുന്നു. എന്നാൽ അദ്ദേഹത്തിന്റെ പോരാട്ടം ദീർഘകാല കരിയർ ആസ്വദിക്കുന്ന എല്ലാ കലാകാരന്മാർക്കും ഒരു മാസ്റ്റർ ക്ലാസാണ്, പക്ഷേ അത് പുനർനിർമിക്കുകയും പുനഃസ്ഥാപിക്കുകയും വേണം. ഷാറുഖ് സിനിമ ദൈവമാണ്. നിങ്ങളുടെ സ്ഥിരോത്സാഹത്തിനും കഠിനാധ്വാനത്തിനും വിനയത്തിനു മുന്നിൽ വണങ്ങുന്നു. ജവാന്റെ മുഴുവൻ ടീം അംഗങ്ങൾക്കും അഭിനന്ദനം- കങ്കണ കുറിച്ചു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
September 08, 2023 7:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'നിങ്ങളുടെ കഠിനാധ്വാനത്തിനും വിനയത്തിനും മുന്നിൽ താണു വണങ്ങുന്നു': ഷാരൂഖിനെ പ്രശംസിച്ച് കങ്കണ