ജവാനിലെ ഗാനത്തിന് അറ്റ്‍ലിയുടെ ഭാര്യക്കൊപ്പം ചുവടുവച്ച് കീര്‍ത്തി; ആരാധകരുടെ കണ്ണുടക്കിയത് മറ്റൊരാളിലേക്ക്
- Published by:Sarika KP
- news18-malayalam
Last Updated:
എന്നാല്‍ ആരാധകരുടെ കണ്ണുടക്കിയത് മറ്റൊരാളിലേക്ക്.
രാജ്യമെങ്ങുമുള്ള ആരാധകരുടെ മനസ്സിൽ നിറഞ്ഞ് നിൽക്കുകയാണ് ജവാനും അതിലെ ഡയലോഗും പാട്ടും. ഇതിലെ മിക്കതും ആരാധകർ റീലുകളായി കൊണ്ടുവന്നിട്ടുണ്ട്. ഇത്തരത്തിലുള്ള റീലുകൾ ചെയ്ത താരങ്ങളും തിളങ്ങാറുണ്ട്. ഇപ്പോഴിതാ ജവാനിലെ ചലേയ ഗാനത്തിന് ചുവടുമായി നടി കീര്‍ത്തി സുരേഷ്.
advertisement
ചലേയ ഗാനത്തിന് കീര്‍ത്തി സുരേഷിനൊപ്പം ഷാരൂഖ് ഖാൻ ചിത്രത്തിന്റെ സംവിധായകൻ അറ്റ്‍ലിയുടെ ഭാര്യ പ്രിയയുമുണ്ട്. ഷാരൂഖ് ഖാനും നയൻതാരയും തകര്‍ത്താടിയ രംഗത്തിനാണ് കീര്‍ത്തി സുരേഷും പ്രിയ അറ്റ്‍ലിയും ചുവടുവച്ചത്. എന്നാല്‍ ആരാധകരുടെ കണ്ണുടക്കിയത് മറ്റൊരാളിലേക്കായിരുന്നു. ഇവര്‍ നൃത്തം ചെയ്യുമ്പോള്‍ പിന്നിലായി സംവിധായകൻ അറ്റ്ലി കയറി വരുകയായിരുന്നു. നിമിഷ നേരം കൊണ്ട് നിരവധി പേരാണ് വീഡിയോ കണ്ടത്. എല്ലാവരും അറ്റ്ലിയെ ശ്രദ്ധിച്ചവെന്നാണ് കമന്റ ഇട്ടത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
September 14, 2023 9:14 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ജവാനിലെ ഗാനത്തിന് അറ്റ്‍ലിയുടെ ഭാര്യക്കൊപ്പം ചുവടുവച്ച് കീര്‍ത്തി; ആരാധകരുടെ കണ്ണുടക്കിയത് മറ്റൊരാളിലേക്ക്