‘നീല നിലവെ’ പാട്ടിനൊപ്പം ചുവടുവച്ച് നടി നവ്യ നായർ; ക്യാപ്ഷൻ കിടുക്കിയെന്ന് ആരാധകർ
- Published by:Sarika KP
- news18-malayalam
Last Updated:
സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധേയമായിക്കഴിഞ്ഞു.
ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്ന RDX-ലെ ‘നീല നിലവെ’ എന്ന പാട്ടിനൊപ്പം ചുവടുവച്ച് നടി നവ്യ നായർ. താരം തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗഡില്‍ വീഡിയോ പങ്കുവച്ചത്. വീഡിയോക്ക് രസകരമായ ക്യാപ്ഷനും താരം നൽകിയിട്ടുണ്ട്. ‘തുടക്കം കുറച്ചു മോശമായെങ്കിലും അവസാനം ഒട്ടും മെച്ചപ്പെടാത്തതുകൊണ്ട് കുഴപ്പമില്ലല്ലോ അല്ലെ?’ എന്നാണ് താരം നൽകിയ ക്യാപ്ഷൻ. ആര്‍ഡിഎക്സ് നല്ല സിനിമയാണെന്നും ചിത്രത്തിൽ ഷെയ്ൻ ഭംഗിയായി ഡാൻസ് ചെയ്തിട്ടുണ്ടെന്നും താരം കുറിച്ചു.
advertisement
താരം വീഡിയോ പങ്കുവച്ചതിനു പിന്നാലെ നിരവധി പേരാണ് കമന്റുമായി എത്തിയത്. നവ്യ വീഡിയോക്ക് നൽകിയ ക്യാപ്ഷനിലാണ് എല്ലാവരെയും കണ്ണുടക്കിയത്. സ്വയം ട്രോളിയതാണോ എന്നാണ് പലരുടെയും ചോദ്യം. മലയാള സിനിമയിലെ ഏറ്റവും പുതിയ തലമുറയിലെ ജനപ്രിയരായ അഭിനേതാക്കളെ കേന്ദ്രകഥാപാത്രമാക്കി വൻ ബഡ്ജറ്റിലൊരുക്കിയതാണ് ചിത്രം.
ഇതിലെ ‘നീല നിലവേ’ എന്ന് തുടങ്ങുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. ഷെയ്ൻ നിഗവും മഹിമ നമ്പ്യാരും തകർപ്പൻ പ്രകടനം കാഴ്ചവച്ച ഗാനം ഒരു കോടിയിലേറെ പ്രേക്ഷകരെയും വാരിക്കൂട്ടി. മനു മഞ്ജിത് ആണ് പാട്ടിനു വരികൾ കുറിച്ചത്. സാം സി.എസ് ചിട്ടപ്പെടുത്തിയ ഗാനം കപിൽ കപിലൻ ആലപിച്ചു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
September 13, 2023 4:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
‘നീല നിലവെ’ പാട്ടിനൊപ്പം ചുവടുവച്ച് നടി നവ്യ നായർ; ക്യാപ്ഷൻ കിടുക്കിയെന്ന് ആരാധകർ


