പിള്ളയ്ക്കു മാത്രമായി ഒരു വിമാനം; ഫ്രാങ്ക്ഫർട്ടിൽ നിന്നും സിംഗപ്പൂരേക്ക് അപൂർവ യാത്ര നടത്തി ആലപ്പുഴക്കാരൻ

Last Updated:

ഫ്രാങ്ക്ഫർട്ടിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള വിമാനത്തിലാണ് ഒറ്റക്ക് യാത്ര ചെയ്യാനുള്ള അവസരം പ്രതാപ് പിള്ളക്ക് ലഭിച്ചത്

നമ്മളിൽ പലരും ഒരിക്കലെങ്കിലും കണ്ട സ്വപ്നമായിരിക്കും ഒരു വിമാനത്തിൽ ഒറ്റക്ക് യാത്ര ചെയ്യുക എന്നത്. എന്നാൽ സ്വപ്ന സമാനമായ അനുഭവം യാഥാർഥ്യമായതിന്റെ സന്തോഷത്തിലാണ് ആലപ്പുഴ സ്വദേശിയായ പ്രതാപ് പിള്ള. കോവിഡ് കാലത്ത് തിരിച്ചുവരാനാകാതെ ഹാംബർഗിൽ കുടുങ്ങിപ്പോയതോടെയാണ് പ്രവാസിയായ പ്രതാപ് പിള്ളക്ക് ഒറ്റക്ക് യാത്ര ചെയ്യേണ്ട സാഹചര്യം വന്നത്.
ജൂൺ 14 നായിരുന്നു പ്രതാപ് പിള്ളയുടെ ആ യാത്ര. ഫ്രാങ്ക്ഫർട്ടിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള വിമാനത്തിലാണ് ഒറ്റക്ക് യാത്ര ചെയ്യാനുള്ള അവസരം പ്രതാപ് പിള്ളക്ക് ലഭിച്ചത്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ വേറെ 17 പേർ കൂടിയാത്ര ചെയ്യാൻ ബുക്ക് ചെയ്തിരുന്നു. എന്നാൽ കോവിഡ് മൂലം മറ്റ് യാത്രക്കാരെല്ലാം ടിക്കറ്റ് റദ്ദാക്കുകയായിരുന്നു. എയർപോർട്ടിലെത്തിയപ്പോൾ മാത്രമാണ് വിമാനത്തിൽ മറ്റ് യാത്രക്കാരില്ലെന്ന് മനസ്സിലായതെന്ന് പ്രതാപ് പിള്ള പറഞ്ഞു.
TRENDING:ഒരു വർഷത്തേക്ക് മാസ്ക് നിർബന്ധം, അനുമതിയില്ലാതെ ധർണകൾ പാടില്ല; പകർച്ചവ്യാധി നിയമഭേദഗതി [NEWS]COVID 19| എറണാകുളത്ത് ആശങ്ക; രോഗികൾ കൂടിയാൽ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് സൂചന [NEWS]Covid 19| അടുത്ത ഒരു വർഷം ശ്രദ്ധിക്കാൻ 10 സുപ്രധാന നിയമ ഭേദഗതികൾ [NEWS]
ആദ്യം ഒരങ്കലാപ്പൊക്കെ തോന്നി. പക്ഷേ വിമാനത്തിൽ കയറിയപ്പോൾ അതൊക്കെ മാറി. ഇത്തരമൊരു പ്രതിസന്ധികാലത്ത് യാത്ര നടത്തുക എന്നതുതന്നെ പേടിക്കേണ്ട കാര്യമാണ്. എന്നാൽ മറ്റൊരു തരത്തിൽ നോക്കിയാൽ എനിക്ക് ഒന്നും പേടിക്കേണ്ടി വന്നില്ല. സോഷ്യൽ ഡിസ്റ്റൻസിങ്ങിനെക്കുറിച്ചോ കൂടെ യാത്ര ചെയ്യുന്നവരെക്കുറിച്ചോ ഒന്നും ആശങ്കപ്പെടാതെ എനിക്ക് യാത്ര ചെയ്യാനായി. ഞാനും 10 ക്രൂ മെമ്പേഴ്സും മാത്രമേ ആ വിമാനത്തിൽ ഉണ്ടായിരുന്നുള്ളു. ഒറ്റയ്ക്ക് ഒരു വിമാനത്തിൽ യാത്ര ചെയ്യുക എന്നത് വളരെ അപൂർവമായ കാര്യം തന്നെയാണ്. അങ്ങനെ നോക്കുമ്പോൾ തനിക്ക് മികച്ചൊരു അനുഭവം തന്നെയാണ് ആ യാത്ര സമ്മാനിച്ചതെന്ന് പ്രതാപ് പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
പിള്ളയ്ക്കു മാത്രമായി ഒരു വിമാനം; ഫ്രാങ്ക്ഫർട്ടിൽ നിന്നും സിംഗപ്പൂരേക്ക് അപൂർവ യാത്ര നടത്തി ആലപ്പുഴക്കാരൻ
Next Article
advertisement
ഡൽഹിയിൽ മാത്രമല്ല; രാജ്യമെമ്പാടും പടക്കം നിരോധിക്കണമെന്ന് സുപ്രീം കോടതി
ഡൽഹിയിൽ മാത്രമല്ല; രാജ്യമെമ്പാടും പടക്കം നിരോധിക്കണമെന്ന് സുപ്രീം കോടതി
  • രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും മലിനമല്ലാത്ത അന്തരീക്ഷത്തില്‍ ജീവിക്കാന്‍ അവകാശമുണ്ടെന്ന് സുപ്രീം കോടതി.

  • പടക്ക നിരോധനം ഡല്‍ഹിയ്ക്ക് മാത്രമല്ല, രാജ്യത്തുടനീളം ബാധകമാക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു.

  • പടക്കനിര്‍മാണം നിരവധി കുടുംബങ്ങളുടെ ഉപജീവനമാര്‍ഗമാണെന്ന് പടക്ക വ്യാപാരികള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

View All
advertisement