'വൃക്ക വിൽപനയ്ക്ക്', വീട്ടുടമ ആവശ്യപ്പെട്ട സെക്യൂരിറ്റി ഡെപ്പോസിറ്റിന് പണം വേണം; വൈറലായി പോസ്റ്റർ
- Published by:Vishnupriya S
- news18-malayalam
Last Updated:
ബെംഗളൂരുവിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത് രമ്യഖ് എന്നയാളാണ് ട്വിറ്ററിൽ ഇത് പങ്കുവെച്ചത്
മുംബൈ, ഡൽഹി, ബംഗളൂരു തുടങ്ങിയ വലിയ നഗരങ്ങളിൽ ജോലിക്കായോ പഠിക്കാനായോ എത്തുന്നവർ നേരിടുന്ന വലിയൊരു പ്രശ്നമാണ് താങ്ങാനാകുന്ന ചെലവിൽ ഒരു താമസസ്ഥലം കണ്ടെത്തുക എന്നത്. വാടകക്കു പുറമേ, ആദ്യം തന്നെ നൽകേണ്ട ഉയർന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ് പലർക്കും താങ്ങാനാകില്ല. വീട്ടുടമകളുടെ ഇത്തരം അമിതമായ ഡിമാൻഡുകളെ പരിഹസിക്കുന്ന ഒരു പോസ്റ്ററാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ബെംഗളൂരുവിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത് രമ്യഖ് എന്നയാളാണ് ട്വിറ്ററിൽ ഇത് പങ്കുവെച്ചത്.
‘ഇടതു വശത്തെ വൃക്ക വിൽപനക്ക്. വീട്ടുടമകൾ ആവശ്യപ്പെടുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകാൻ പണം വേണം’, എന്നാണ് പോസ്റ്ററിൽ കുറിച്ചിരുന്നത്. താൻ ബംഗളൂരുവിലെ ഇന്ദിരാനഗറിൽ വാടകയ്ക്ക് വീട് തേടുകയാണെന്നും ഇത് വെറുമൊരു തമാശ മാത്രമാണെന്നും പോസ്റ്ററിനു താഴെ എഴുതിയിട്ടുണ്ട്. തന്റെ പ്രൊഫൈൽ ആക്സസ് ചെയ്യാനുള്ള ക്യുആർ കോഡും ഒപ്പം ചേർത്തിരുന്നു.
Does this qualify for @peakbengaluru? pic.twitter.com/GGuMZXy2iH
— Ramyakh (@ramyakh) February 25, 2023
advertisement
രമ്യഖ് പങ്കുവെച്ച ട്വീറ്റ് നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. പലരും ഇത് റീട്വീറ്റ് ചെയ്തു. ചിത്രത്തിന് താഴെ പലരും തങ്ങളുടെ അഭിപ്രായങ്ങളും കമന്റുകളും പങ്കുവെച്ചു. ‘വലതു വശത്തെ വൃക്കയാണ് വിൽപനക്ക് വെക്കേണ്ടിയിരുന്നത്. ഇടതു വശത്തെ വൃക്കയ്ക്ക് ഇന്ത്യയിൽ അത്ര ഡിമാൻഡില്ല’ എന്നാണ് ഒരാൾ തമാശയായി കുറിച്ചത്. ‘ഞാൻ ഈ ട്വീറ്റ് സേവ് ചെയ്യുന്നു. എനിക്കിത് ഭാവിയിൽ ആവശ്യമുണ്ട്’, എന്ന് മറ്റൊരാൾ കുറിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പഠനത്തിനും ജോലിക്കുമായി നിരവധി പേർ ആശ്രയിക്കുന്ന നഗരമാണ് ബെംഗളൂരു. നഗരത്തിലെ ഉയർന്ന വാടകയെക്കുറിച്ചും സെക്യൂരിറ്റി ഡെപ്പോസിനെക്കുറിച്ചും ഇതോടെ ചർച്ചകൾ വീണ്ടും സജീവമാകുകയാണ്. സമാനമായ അനുഭവങ്ങൾ ട്വീറ്റിനു താഴെ പലരും കമന്റ് ചെയ്യുന്നുണ്ട്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
February 27, 2023 6:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'വൃക്ക വിൽപനയ്ക്ക്', വീട്ടുടമ ആവശ്യപ്പെട്ട സെക്യൂരിറ്റി ഡെപ്പോസിറ്റിന് പണം വേണം; വൈറലായി പോസ്റ്റർ