HOME /NEWS /Buzz / 'ഓം ഉച്ചരിക്കുന്ന സൂര്യൻ': നാസയുടെ പേരിലുള്ള വ്യാജവീഡിയോ പങ്കുവച്ച കിരൺ ബേദിക്ക് ട്രോൾ മഴ

'ഓം ഉച്ചരിക്കുന്ന സൂര്യൻ': നാസയുടെ പേരിലുള്ള വ്യാജവീഡിയോ പങ്കുവച്ച കിരൺ ബേദിക്ക് ട്രോൾ മഴ

Kiran Bedi

Kiran Bedi

ഈ വീഡിയോ ഇപ്പോൾ പങ്കു വച്ച കിരൺ, 'സൂര്യൻ ഓം എന്നുച്ചരിക്കുന്നത് നാസ റെക്കോര്‍ഡ് ചെയ്തു' എന്ന് തലക്കെട്ടും നൽകി.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    സോഷ്യൽ മീഡിയയിൽ എന്ത് വന്നാലും അതിന് വൻ പ്രചാരം ലഭിക്കുന്ന കാലമാണിത്. കിട്ടിയ വാർത്ത ശരിയോ തെറ്റോ സത്യമോ വ്യാജമോ എന്നു പോലും അന്വേഷിക്കാതെ അത് വ്യാപകമായി ഷെയർ ചെയ്യപ്പെടും. ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോ പങ്കു വച്ച്

    ട്രോളിനിരയായിരിക്കുകയാണ് പുതുച്ചേരി ലഫ്റ്റനന്റ് ഗവർണർ കിരൺ ബേദി.

    രണ്ട് ദിവസം മുമ്പ് ഇവർ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയാണ് വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥ കൂടിയായ കിരണിനെ ട്രോളുകൾക്കിരയാക്കിയത്. ഒരു വർഷത്തോളം മുൻപ് സോഷ്യൽ മീഡിയയിൽ പ്രചരിച്ച് പഴകിയ നാസയുടെ പേരിലുള്ള ഒരു വ്യാജ വീഡിയോയാണ് ഇവർ ട്വീറ്റ് ചെയ്തത്. നാസ സൂര്യന്റെ ശബ്ദം റെക്കോഡ് ചെയ്തെന്നും അത് ഓം എന്നാണെന്നും പറഞ്ഞാണ് അന്ന് ആ വീഡിയോ പ്രചരിച്ചത്. ഈ വീഡിയോ ഇപ്പോൾ പങ്കു വച്ച കിരൺ, 'സൂര്യൻ ഓം എന്നുച്ചരിക്കുന്നത് നാസ റെക്കോര്‍ഡ് ചെയ്തു' എന്ന് തലക്കെട്ടും നൽകി.

    Also Read-എയർപോർട്ടിലെ വെയിറ്റിംഗ് ഏരിയയിൽ പരസ്യമായി മൂത്രമൊഴിച്ച് യാത്രക്കാരൻ: വീഡിയോ വൈറലാകുന്നു

    നേരത്തെ സോളാര്‍ ശബ്ദം റെക്കോര്‍ഡ് ചെയ്തത് നാസ തന്നെ പുറത്തുവിട്ടിരുന്നു. ഒരൊറ്റ ഗൂഗിള്‍ സര്‍ച്ചില്‍ അത് ലഭ്യമാകുമെന്നിരിക്കെയാണ് വ്യാജ വീഡിയോയുമായുള്ള കിരണ്‍ ബേദിയുടെ ട്വീറ്റ്. ഇതോടെ സോഷ്യൽ മീഡിയ സജീവമായി. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാൾ സത്യാവസ്ഥ തിരക്കാതെ വീഡിയോ പോസ്റ്റ് ചെയ്തതാണ് ചിലർ ചോദ്യം ചെയ്യുന്നത്. സൂര്യന്റെ ശബ്ദം റെക്കോഡ് ചെയ്ത നാസയ്ക്ക് നന്ദി.. ഞങ്ങളുടെ ISRO എന്തു ചെയ്യുകയാണെന്നറിയില്ല എന്നായിരുന്നു മറ്റൊരു കമന്റ്.

    First published:

    Tags: Kiran bedi, Troll