എയർപോർട്ടിലെ വെയിറ്റിംഗ് ഏരിയയിൽ പരസ്യമായി മൂത്രമൊഴിച്ച് യാത്രക്കാരൻ: വീഡിയോ വൈറലാകുന്നു

Last Updated:

ഇത്തരമൊരു വൃത്തികെട്ട പ്രവൃത്തി ചെയ്ത ആളെ അറസ്റ്റ് ചെയ്യണമെന്നാണ് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ആവശ്യപ്പെടുന്നത്

എയർപോർട്ടിലെ വെയ്റ്റിംഗ് ഏരിയയിൽ പരസ്യമായി മൂത്രമൊഴിക്കുന്ന യാത്രക്കാരന്റെ വീഡിയോ വൈറലാകുന്നു. ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്യപ്പെട്ട ഈ വീഡിയോ മണിക്കൂറുകൾക്കുള്ളിൽ തന്നെ ലക്ഷക്കണക്കിന് പേരാണ് കണ്ടത്. ഏത് എയർപോർട്ടിൽ നിന്നുള്ള ദൃശ്യങ്ങളാണെന്നോ എന്ന് നടന്നതാണന്നോ വ്യക്തമല്ല. @PassengerShaming എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്.
വളരെ വേഗം തന്നെ പ്രചരിച്ച വീഡിയോയിലെ ആളുടെ പ്രവർത്തിക്കെതിരെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
എയർപോർട്ടിലെ വെയ്റ്റിംഗ് ഏരിയയിലെ കസേരയിൽ ഇരുന്നുകൊണ്ടാണ് ഇയാൾ മൂത്രമൊഴിക്കുന്നത്. ചുറ്റും യാത്രക്കാർ ഇരിക്കുന്നതൊന്നും ശ്രദ്ധിക്കുന്നതേയില്ല. ഇത്തരമൊരു വൃത്തികെട്ട പ്രവൃത്തി ചെയ്ത ആളെ അറസ്റ്റ് ചെയ്യണമെന്നാണ് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. സംഭവത്തിൽ ഞെട്ടൽ അറിയിച്ച മറ്റൊരു കൂട്ടർ എന്തുകൊണ്ടാണ് മറ്റുള്ളവർ ഇയാളെ തടയാത്തത് എന്ന ചോദ്യവും ഉന്നയിക്കുന്നുണ്ട്.
advertisement
advertisement
മലയാളം വാർത്തകൾ/ വാർത്ത/Buzz/
എയർപോർട്ടിലെ വെയിറ്റിംഗ് ഏരിയയിൽ പരസ്യമായി മൂത്രമൊഴിച്ച് യാത്രക്കാരൻ: വീഡിയോ വൈറലാകുന്നു
Next Article
advertisement
കൊച്ചി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് 'ഏറ്റവും മികച്ച പ്രിൻസിപ്പാൾ' പുരസ്കാരം
കൊച്ചി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് 'ഏറ്റവും മികച്ച പ്രിൻസിപ്പാൾ' പുരസ്കാരം
  • സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് മികച്ച പ്രിൻസിപ്പാൾ പുരസ്കാരം ലഭിച്ചു.

  • ഹിജാബ് വിവാദങ്ങൾക്കിടയിൽ റോട്ടറി ഇന്‍റർനാഷണൽ ക്ലബ് സിസ്റ്റര്‍ ഹെലീന ആല്‍ബിയെ ആദരിച്ചു.

  • തിരുവനന്തപുരത്ത് അടുത്ത മാസം നടക്കുന്ന ചടങ്ങിൽ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് പുരസ്കാരം സമ്മാനിക്കും.

View All
advertisement