കോഴിക്കോട് എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സൈഫിയുമായി ബന്ധപ്പെട്ട അന്വേഷണം വ്യാപകമായി നടക്കുമ്പോഴും പ്രതിയുടെ യൂട്യൂബ് ചാനാലാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കുറ്റകൃത്യത്തിനുള്ള കാരണവും കേസില്‍ മറ്റിടപെടലുകളും സംബന്ധിച്ച് ഒന്നും തന്നെ പുറത്തുവന്നിട്ടില്ലെങ്കിലും പ്രതിയുടെ ആശാരിപ്പണി വീഡിയോകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഷാറൂഖിന്റെ യൂട്യൂബ് ചാനലിന്റെ കമന്റ് ബോക്‌സ് മലയാളികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. നോയ്ഡയില്‍ കാര്‍പെന്ററായി ജോലി ചെയ്യുകയായിരുന്നു ഷാറൂഖ് സൈയ്ഫി. ഈ സമയത്ത് ചെയ്ത വര്‍ക്കുകളാണ് ഷാരൂഖ് സെയ്ഫീസ് കാര്‍പെന്ററി എന്ന പേരിലുള്ള യൂട്യൂബ് ചാനലിലുള്ളത്.
Also Read-കോഴിക്കോട് ട്രെയിൻ തീവെപ്പ് കേസ് ഏറ്റെടുക്കാൻ NIA; ഷാറൂഖ് സൈഫി ആദ്യമെത്തിയത് ഷൊർണൂരിൽ
എഴുന്നൂറോളം സബ്‌സ്‌ക്രൈബേഴ്‌സ് മാത്രമുള്ള ആറു വീഡിയോകൾ മാത്രമാണ് ഷാരൂഖിന്റെ ചാനലിനുള്ളത്. മിക്ക വീഡിയോകളുടെയും കമന്റ് ബോക്‌സില്‍ നിറയെ മലയാളികള്‍ തന്നെ. തീവെപ്പ് കേസിനെ കുറിച്ചും സിനിമാ ഡയലോഗുകളും സോഷ്യല്‍ മിഡിയ ട്രെന്റുകളുമടക്കം കമന്റ് ബോക്‌സില്‍ മലയാളികള്‍ പങ്കുവെക്കുന്നുണ്ട്.
സോഷ്യല്‍ മിഡിയയില്‍ സജീവമായിരുന്നു ഷാറൂഖിന്റെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ അടക്കം കേന്ദ്രീകരിച്ച് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം പുരോഗമിക്കുകയാണ്. വാട്‌സ് ആപ്പ്, ഫേസ്സ്ബുക്ക്, ടെലഗ്രാം എന്നീ അക്കൗണ്ടുകളാണ് കേന്ദ്ര ഏജന്‍സികള്‍ പരിശോധിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala train fire, Kozhikode, Train fire, Youtube channel