കോടതി സമക്ഷം ചുംബനം; വെർച്വൽ ഹിയറിങ്ങിനിടെ യുവതിയെ ചുംബിക്കുന്ന അഭിഭാഷകൻ; വീഡിയോ വൈറൽ
- Published by:Rajesh V
- news18-malayalam
Last Updated:
സംഭവം നടന്നത് ചൊവ്വാഴ്ചയാണെന്നും കോടതി നടപടികൾ ആരംഭിച്ചിട്ടില്ലായിരുന്നെന്നും എല്ലാവരും ജഡ്ജിക്കായി കാത്തിരിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു
ഡൽഹി ഹൈക്കോടതിയുടെ വെർച്വൽ നടപടികൾക്ക് മുമ്പായി ഒരു അഭിഭാഷകൻ യുവതിയെ ചുംബിക്കാൻ ശ്രമിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. വ്യാപകമായ പ്രതിഷേധത്തിനൊപ്പം അഭിഭാഷകരുടെ പെരുമാറ്റത്തെക്കുറിച്ചും പുതിയ ചർച്ചകൾക്ക് സംഭവം വഴിതുറന്നു. വീഡിയോ കോൺഫറൻസിംഗ് വഴി നടന്നുകൊണ്ടിരിക്കുന്ന ഒരു കേസിന്റെ ഓൺലൈൻ വാദം കേൾക്കുന്നതിനിടെയാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്.
സംഭവം നടന്നത് ചൊവ്വാഴ്ചയാണെന്നും കോടതി നടപടികൾ ആരംഭിച്ചിട്ടില്ലായിരുന്നെന്നും എല്ലാവരും ജഡ്ജിക്കായി കാത്തിരിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. ഗൗൺ ധരിച്ച അഭിഭാഷകൻ തന്റെ മുറിയിൽ ഇരിക്കുന്നതാണ് ദൃശ്യങ്ങളിൽ. ക്യാമറയിൽ നിന്ന് അല്പം മാറിയാണ് ഇദ്ദേഹം ഇരിക്കുന്നത്. അതിനാൽ മുഖത്തിന്റെ ഒരു ഭാഗം മാത്രമേ വ്യക്തമാകുന്നുള്ളൂ.
സാരി ധരിച്ച ഒരു യുവതി അദ്ദേഹത്തിന്റെ മുന്നിൽ നിൽക്കുന്നത് കാണാം. തുടർന്ന് അഭിഭാഷകൻ അവരുടെ കൈയ്യിൽ പിടിച്ച് അടുത്തേക്ക് വലിക്കാൻ ശ്രമിക്കുന്നു. യുവതി മടി കാണിക്കുകയും ഒഴിഞ്ഞുമാറാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ടെങ്കിലും, അഭിഭാഷകൻ അവരെ ചുംബിക്കാൻ ശ്രമിച്ച ശേഷം അവർ പിന്നോട്ട് മാറുന്നു.
advertisement
Welcome to Digital India Justice 😂
Court is online… but judge forgot it’s LIVE! ☠️
When tech meets tradition
— and the camera off button loses the case! 🤣 pic.twitter.com/1GbfOFQ6w7
— ShoneeKapoor (@ShoneeKapoor) October 15, 2025
വൈറലായ ഈ വീഡിയോയുടെ ആധികാരികത ന്യൂസ് 18ന് സ്ഥിരീകരിക്കാനായിട്ടില്ല. വീഡിയോയിലുള്ള അഭിഭാഷകന്റെയും യുവതിയുടെയും വ്യക്തിവിവരങ്ങളും ലഭ്യമായിട്ടില്ല.
advertisement
വീഡിയോ സോഷ്യൽ മീഡിയയിൽ വളരെവേഗം വൈറലാകുകയും വ്യാപകമായ വിമർശനത്തിന് ഇടയാക്കുകയും ചെയ്തു. ഉപയോക്താക്കൾ ഞെട്ടലും രോഷവും പ്രകടിപ്പിച്ചു. "ഇത് നാണക്കേടാണ്," ഒരു ഉപയോക്താവ് കുറിച്ചു. "ഇയാൾ പിടിക്കപ്പെട്ടു എന്ന് മാത്രം, അല്ലാതെ റിമോട്ടായി ജോലി ചെയ്യുന്ന എല്ലാവരും ഇങ്ങനെ തന്നെയാണ്," മറ്റൊരാൾ കൂട്ടിച്ചേർത്തു.
"ഡൽഹി ഹൈക്കോടതിയിലെ നടപടികൾ ഇപ്പോൾ മികച്ച വിനോദമാണ്. ഗൗരവമേറിയ വിധിന്യായങ്ങൾ മുതൽ പ്രവചനാതീതമായ കോടതി നാടകങ്ങൾ വരെ, ഇത് ഓരോ ദിവസവും ഒരു ഷോയാണ്! ഇതൊക്കെ ചെയ്യാനായിരുന്നെങ്കിൽ പിന്നെ എന്തിനാണ് വക്കീൽ ആകാൻ പോയത്," മൂന്നാമതൊരാൾ കമന്റ് ചെയ്തു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
October 16, 2025 11:02 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
കോടതി സമക്ഷം ചുംബനം; വെർച്വൽ ഹിയറിങ്ങിനിടെ യുവതിയെ ചുംബിക്കുന്ന അഭിഭാഷകൻ; വീഡിയോ വൈറൽ


