'ജീവിതം എനിക്ക് രണ്ടാമതൊരു അവസരം കൂടി തന്നു'; 50 മിനിറ്റോളം ഹൃദയമിടിപ്പ് നിലച്ചയാളുടെ അത്ഭുതകരമായ തിരിച്ചുവരവ്
- Published by:Sarika KP
- news18-malayalam
Last Updated:
കോമയിൽനിന്ന് ഉണർന്നശേഷം അദ്ദേഹം ആദ്യമായി പറഞ്ഞ വാക്ക് റെബേക്കയുടെ പേര് ആയിരുന്നു.
50 മിനിറ്റോളം ഹൃദയം നിലച്ചുപോയ വ്യക്തി ജീവിതത്തിലേക്ക് അത്ഭുതകരമായി തിരികെ വന്നു. ബ്രിട്ടനിലെ സൗത്ത് യോക് ഷൈര്‍ സ്വദേശിയായ 31കാരന്‍ ബെന്‍ വില്‍സണ്‍ ആണ് ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. ഹൃദയാഘാതത്തെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജൂണ്‍ 11-നാണ് ബെന്നിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബെന്നിനെ കൊണ്ടുപോകാന്‍ ആംബുലന്‍സ് എത്തുന്നത് വരെ അദ്ദേഹത്തിന്റെ പങ്കാളി റെബേക്ക ഹോംസ് അദ്ദേഹത്തിന് സിപിആര്‍ നല്‍കിക്കൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ ഹൃദയമിടിപ്പ് പുനഃസ്ഥാപിക്കുന്നതിനായി ആരോഗ്യപ്രവര്‍ത്തകര്‍ ഒന്നിലധികം തവണ ഡിഫിബ്രിലേറ്റര്‍ ഉപയോഗിച്ചു. ഹൃദയത്തില്‍ സ്‌റ്റെന്റ് ഇടുന്നതിനുള്ള സര്‍ജറി ചെയ്തതിന് പിന്നാലെ ബെന്‍ കോമ സ്‌റ്റേജിലേക്ക് പോയി. തുടർന്ന് ബെന്നിന്റെ ആരോഗ്യനില ഗുരുതരമാമെന്ന് ഡോക്ടര്‍മാര്‍ റെബേക്കയെ അറിയിച്ചു.
ഒട്ടേറെ തിരിച്ചടികള്‍ ഉണ്ടായിരുന്നിട്ടും ബെന്നിന്റെ കിടക്കയോട് ചേര്‍ന്ന് റെബേക്ക ഇരുന്നു. അദ്ദേഹത്തോടുള്ള തന്റെ അഗാധമായ സ്‌നേഹം അവര്‍ പ്രകടിപ്പിച്ചുകൊണ്ടേയിരുന്നു. രണ്ടുപേരും ഏറെ ഇഷ്ടപ്പെട്ടിരുന്ന ഒരു പാട്ട് അദ്ദേഹത്തിന് അടുത്തിരുന്ന് റെബേക്ക പാടി. ബെന്നിനെ കിടത്തിയ തലയിണയില്‍ തന്റെ പെര്‍ഫ്യൂം റെബേക്ക സ്‍പ്രേ ചെയ്തു. ബെന്‍ തനിക്ക് സമ്മാനമായി നല്കിയ ടെഡ്ഡി ബിയര്‍ റബേക്ക അദ്ദേഹത്തെ കിടത്തിയ കിടക്കയ്ക്ക് സമീപം വെച്ചു.
advertisement
''ബെന്നിന്റെ തിരിച്ചുവരവില്‍ അദ്ദേഹത്തോടുള്ള എന്റെ സ്‌നേഹം ഒരു നിര്‍ണായക ഘടകമായിരുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. അദ്ദേഹം ജീവിതത്തിലേക്ക് തിരികെ വന്നത് ശരിക്കും ഒരു അത്ഭുതം തന്നെയാണെങ്കിലും സ്‌നേഹവും ശാരീരിക സാന്നിധ്യവും നിര്‍ണായകമാണെന്ന് വിവിധ പഠനങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്,'' റെബേക്ക പറഞ്ഞു.
''ഹൃദയത്തില്‍ എപ്പോഴും പ്രണയം സൂക്ഷിക്കുന്ന വ്യക്തിയാണ് ബെന്‍. കാര്‍ഡുകളും പൂക്കളും സമ്മാനമായി നല്‍കി അദ്ദേഹം അത് പ്രകടിപ്പിക്കാറുണ്ടായിരുന്നു. ഞങ്ങള്‍ ഒരുമിച്ച് ഉണ്ടായിരുന്ന ഏഴുവര്‍ഷങ്ങളില്‍ ബെന്‍ എന്നോടു കാണിച്ച സ്‌നേഹം ഞാന്‍ തിരികെ നല്‍കുന്നതായി എനിക്ക് തോന്നി,'' റെബേക്ക പറഞ്ഞു.
advertisement
അപസ്മാരം, വൃക്കകളുടെ തകരാര്‍, രക്തം കട്ടപിടിക്കുന്ന അവസ്ഥ എന്നിവ അദ്ദേഹത്തിന്റെ ശ്വസനത്തെ ബാധിച്ചുവെങ്കിലും കോമയില്‍ നിന്ന് ഉണര്‍ന്നശേഷം അഞ്ചാഴ്ച കൊണ്ട് എഴുന്നേറ്റ് നിന്ന് സംസാരിച്ച അദ്ദേഹം ഡോക്ടര്‍മാരെയും അമ്പരപ്പിച്ചു. കോമയിൽനിന്ന് ഉണർന്നശേഷം അദ്ദേഹം ആദ്യമായി പറഞ്ഞ വാക്ക് റെബേക്കയുടെ പേര് ആയിരുന്നു.
''ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ മനോഹരമായ നിമിഷമായിരുന്നു അത്. എട്ടരമാസത്തെ ആശുപത്രി വാസത്തിന് ശേഷം കഴിഞ്ഞ വ്യാഴാഴ്ച ബെന്‍ വീട്ടിലേക്ക് മടങ്ങി. ഞങ്ങളുടെ വിവാഹം എത്രയും വേഗം നടത്താനാണ് അദ്ദേഹം ഇനി ആഗ്രഹിക്കുന്നത്. എന്റെ സ്‌നേഹവും സത്യസന്ധതയുമാണ് അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നതെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു,'' റെബേക്ക പറഞ്ഞു.
advertisement
''ബെന്നിന് മികച്ച പരിചരണം ഉറപ്പുവരുത്തിയ നോര്‍ത്തേണ്‍ ജനറല്‍ ആശുപത്രിയിലെ ജീവനക്കാരോട് ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ ചികിത്സയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഓരോ വ്യക്തിയുടെയും ആത്മസമര്‍പ്പണത്തിനോടും പരിചയസമ്പത്തിനോടും ബെന്നിന്റെ അതിജീവനത്തില്‍ കടപ്പെട്ടിരിക്കുന്നു,'' റെബേക്ക കൂട്ടിച്ചേര്‍ത്തു.
ജീവിക്കാന്‍ രണ്ടാമതൊരു അവസരം ലഭിച്ചതിന് ബെന്‍ എല്ലാവരോടും നന്ദി അറിയിച്ചു. തന്റെ തിരിച്ചുവരവില്‍ സുപ്രധാന പങ്കുവഹിച്ച തന്റെ പങ്കാളിയോടും അദ്ദേഹം നന്ദി പറഞ്ഞു. അത്ഭുതകരമായ തിരിച്ചുവരവ് നടത്തിയതിന് ആശുപത്രിയുടെ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജെന്നിഫര്‍ ഹില്‍ ബെന്നിനെ അനുമോദിച്ചു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
March 03, 2024 5:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ജീവിതം എനിക്ക് രണ്ടാമതൊരു അവസരം കൂടി തന്നു'; 50 മിനിറ്റോളം ഹൃദയമിടിപ്പ് നിലച്ചയാളുടെ അത്ഭുതകരമായ തിരിച്ചുവരവ്